“ഇല്ലാ കഴിഞ്ഞില്ല. എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാൽ അത്രേം ഇഷ്ടാണ്. അവൾക്കെന്നേം. അതോണ്ട് ദയവ് ചെയ്ത് എന്റെ പിറകെ നടക്കരുത്. ഒന്ന് പോയിത്ത പ്ലീസ്..
ഞാൻ ഒരു കരച്ചിലാണ് അവളിൾ നിന്ന് പ്രതീക്ഷിച്ചത്. അതിനു വേണ്ടി തന്നെയാണ് ഇത്ര കടുത്ത ഭാഷയിൽ പറഞ്ഞതും.പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്
അവൾചിരിക്കാൻ തുടങ്ങി. എന്നെ നോക്കികൊണ്ട് അവൾ ആർത്തു ചിരിച്ചു. ഇതെന്ത് മൈര്?. ഇവൾക്ക് പ്രേമ നൈരാശ്യം മൂത്തു വട്ടായോ?
ചിരിച്ചു ചിരിച്ചു അവൾ നിലത്തേക്കിരുന്നു. എനിക്കത് കണ്ട് പിന്നേം പ്രാന്ത് കേറി. അവൾടെ മറ്റേടത്തെ ഒരു ചിരി.
“എന്താടി ഇത്ര ഇളിക്കാൻ?
ഞാൻ പല്ലുകടിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൾ ചിരി നിർത്തി സീരിയസായി. പിന്നെ സംസാരിച്ചു തുടങ്ങി.
“ചിരിക്കാതെ പിന്നെ!നീയെന്താ പറഞ്ഞെ എനിക്ക് നിന്നോട് പ്രേമം ആണെന്നോ?. അയ്യ പ്രേമിക്കാൻ പറ്റിയ ഒരു മൊതല്. ഒണങ്ങിയ കാമദേവൻ വന്നിരിക്കുന്നു….
അവൾ അതും പറഞ്ഞു വീണ്ടും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.
അവളുടെ വാക്കുകൾ എനിക്ക് സത്യത്തിൽ വലിയ ഒരടിയായിരുന്നു. ഇഷ്ടമല്ലെങ്കിലും എന്റെ പിന്നാലെ ഒരുത്തി നടക്കുന്നതിൽ എനിക്ക് സത്യം പറഞ്ഞാൽ ചെറിയ അഹങ്കാരം ഉണ്ടായിരുന്നു. അതാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. ചെ നാണക്കേടായി. ഇവൾക്കെന്നോട് ഒന്നും ഇല്ലായിരുന്നോ അപ്പൊൾ?. അത് സമ്മതിക്കാൻ എന്റെ ദുരഭിമാനം എന്നെ അനുവദിച്ചില്ല.
“നീ വീണിടത്തു കെടന്ന് ഉരുളണ്ട മോളെ. നിനക്കെന്നെ ഇഷമൊക്കെ ആയിരുന്നു എന്ന് എനിക്കറിയാം..
ഞാൻ ചമ്മൽ മറച്ചു വെച്ചുകൊണ്ട് പറഞ്ഞു.
“ആ കോപ്പാണ്. എനിക്ക് പ്ലസ് ടുവിൽ ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ പിന്നെ എനിക്ക് തോന്നി നീ തീരെ പോരെന്ന്. അല്ലെങ്കിൽ തന്നെ എന്റെ കാമുകനാവാൻ നിനക്കെന്ത് യോഗ്യതയാ ഉള്ളത്?
അവൾ പരിഹാസത്തോടെ എന്നെ നോക്കി പറഞ്ഞു കൊണ്ട് വീണ്ടും ചിരിച്ചു.അത് കേട്ടതും എന്റെ മുഖം വാടി. ഇവൾക്കെന്നെ തീരെ വില ഇല്ലായിരുന്നോ?.
ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
“ഞാൻ തമാശ പറഞ്ഞതാ. ഇനി അയിന് മോന്ത വീർപ്പിക്കണ്ട.. “
വീണ്ടും അവളുടെ സ്വരം. എനിക്കെന്തോ അവളുടെ മുഖത്ത് നോക്കാൻ വല്യ പ്രയാസം തോന്നി ആ സമയത്ത്.
“ഡാ പൊട്ടാ ഇവിടെ ഇരി പറയട്ടെ..”
അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു താഴെക്കിരുത്തി.ഞാൻ അവളെ നോക്കാതെ ഇരിക്കുന്നത് കണ്ട് അവൾ തുടർന്നു.