ഞാൻ അവളുടെ നെറുകിൽ തലോടിക്കൊണ്ട് ചോദിച്ചു.
“ചെറിയ നീറല്ണ്ട്…
ദുഷ്ടൻ കമ്പിപ്പാരയല്ലേ കുത്തിക്കേറ്റിയെ..”
“എപ്പഴായാലും എന്റെ കുഞ്ഞൂനിത്തിരി വേദനിക്കും എന്നാപ്പിന്നെ ഇന്നലെ തന്നെ ആയിക്കോട്ടേന്ന് വെച്ചിട്ടാ.. സോറി.. “
ഞാൻ സങ്കടത്തോടെ പറഞ്ഞു.
“അയ്യോ ഇപ്പൊ വേദന ഇല്ലാ ഞാൻ ചുമ്മാ പറഞ്ഞതാ… “
എനിക്ക് വിഷമമാവുന്നതറിഞ്ഞ്
അവൾ തിരുത്തി..
“വേറൊരു പ്രശ്നണ്ട്.. ”
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
എന്ത് പ്രശ്നം..?
ഞാൻ ആകാംഷയോടെ ചോദിച്ചു..
“അമ്മ വിളിച്ചിരുന്നു..
ചെല്ലാൻ പറഞ്ഞു രണ്ടാളോടും.”
അവൾ പേടിയോടെ പറഞ്ഞ് കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..
അതെന്തിനായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.മരണവീട്ടിൽ നിന്നാരെങ്കിലും എന്തേലും വിളിച്ചു പറഞ്ഞു കാണും. എന്തായാലും നേരിടുക തന്നെ അല്ലാതെന്ത് ചെയ്യും.ഞാനവളുടെ മുടിയിൽ തലോടിക്കൊണ്ട് കിടന്നു.
“എന്ത് വന്നാലും എന്നെ വിട്ടുകൊടുക്കല്ലെട്ടോ കണ്ണേട്ടാ…
ഏട്ടനില്ലാതെ അമ്മൂന് പറ്റില്ല… “
അവളെന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് കരയാൻ തുടങ്ങി..കണ്ണുനീർതുള്ളികൾ എന്റെ നെഞ്ചിൽ വീഴുന്നത് എന്നെ അസ്വസ്ഥനാക്കി.ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ അവളെ ആശ്വസിപ്പിച്ചു..
“അയ്യേ എന്തിനാ വാവ കരയണേ
ദേ പണ്ട് പൃഥ്വിരാജ് പറഞ്ഞതാണ് നമ്മടെ ലൈൻ ചാവാനാണെങ്കിലും ഒരുമിച്ച്, ജീവിക്കാനാണെങ്കിലും ഒരുമിച്ച് !
ഇതൊക്കെ നമ്മള് പുഷ്പം പോലെ നേരിടും…”
ഞാനവളുടെ കണ്ണ് തുടച്ചുകൊണ്ടത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.എന്നെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് അവളെന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി..വരാനിരിക്കുന്ന പൊല്ലാപ്പുകളെ തത്കാലം മറന്നു കൊണ്ട് ഞാനെന്റെ പെണ്ണിനെ വരിഞ്ഞു മുറുക്കികൊണ്ട് അങ്ങനെ കിടന്നു..
തുടരും…