ഞാൻ ചിരിയോടെ ചോദിച്ചുകൊണ്ട് അവളുടെ മുടിയിലെ കാച്ചെണ്ണയുടെ ഗന്ധം ആസ്വദിച്ചു.
“വേണ്ടാട്ടോ… എനിക്ക് വിശ്വാസാണ്. പക്ഷെ എടക്ക് തോന്നും ഞാൻ പൊന്നൂസിന് ചേരില്ലാന്ന്. ഒരു തരം അപകർഷതാ ബോധം…
സെക്കൻഡ് ഹാൻഡ് ആയതു കൊണ്ടാവും… ചെലപ്പോ…. “
അതിനു മറുപടിയെന്നോണം ഞാൻ അവളെ പലകുറി ഉമ്മവെച്ചു. നെറ്റിയിൽ കവിളിൽ കഴുത്തിൽ….
“നിന്നെ കിട്ടാനുള്ള എന്ത് യോഗ്യതയാടി എനിക്ക്.ഏതോ സിനിമയിൽ ലാലേട്ടൻ പറയുന്ന പോലെ കോടി പുണ്യമാണ് നീ !”
“ഓഹ് സുഖിച്ചു.. വന്നേ അമ്മക്ക് സംശയം തോന്നും.”
“അവിടെ നിക്ക് നിന്റെ പീരിയഡ്‌സ് എന്നാ കഴിയുന്നെ “.
“ആ അത് കൊറേ കഴിയും…
അവൾ എന്നെ നോക്കാതെ പറഞ്ഞു.
“ഓഹ് പിന്നെ ഇതെന്താ പ്രളയം ആണോ?
“ആവോ… “
അവൾ നാണത്തോടെ എന്റെ മാറിലേക്ക് വീണു.
“രണ്ടീസം കൂടെ ക്ഷമിക്ക് കണ്ണേട്ടാ… “
അവൾ എന്നെ കളിയാക്കിക്കൊണ്ട് എന്റെ കയ്യും പിടിച്ചു ഉള്ളിലേക്ക് പോയി. പിന്നെ പിടിവിട്ട് അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് ടി വി കണ്ടു.ഇടക്ക് അച്ഛമ്മ കാണതെ ആ പാൽപ്പല്ലുകളുടെ ദർശനം തരുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിഞ്ഞ് കിടന്നപ്പോൾ പെണ്ണ് പതിവിൽ കൂടുതൽ കൊഞ്ചാനുള്ള മൂഡിലാണ്. എന്റെ തലമുടി പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും അങ്ങനെ അക്രമങ്ങൾ അഴിച്ചു വിട്ടു
“മെൻസസാണെന്നൊന്നും നോക്കൂല ഞാൻ വല്ലോം ചെയ്യും പെണ്ണെ…
ഞാൻ ഭീഷണിപെടുത്തിയപ്പോൾ അവൾ ഒന്നടങ്ങി. പിന്നെ പതുങ്ങിക്കൊണ്ട് എന്റെ അരികിൽ വന്ന് കിടന്നു.ഒരു പൂച്ചക്കുട്ടിയെപ്പോലെ മുഖം പൂഴ്ത്തി കിടക്കുന്നത് കണ്ട് ഞാൻ ചെരിഞ്ഞു കിടന്ന് അവളെ കെട്ടിപിടിച്ചു.
“നീ എന്തിനാടി കുറുമ്പീ ആതിരേടെ വീട്ടില് പോയി മോങ്ങിയെ…”
ഞാനവളുടെ പിന്കഴുത്തിൽ ഉമ്മവെച്ചുകൊണ്ട് ഒരു ചിരിയോടെ ചോദിച്ചപ്പോൾ അവൾ മുഖം തിരിച്ചു എന്നെ നോക്കി.
” ഇതെങ്ങനെ അറിഞ്ഞു…?
“അവള് പറഞ്ഞു.. “
“വഞ്ചകി…
പല്ലുകടിച്ചു പറഞ്ഞു കൊണ്ട് അവൾ ജാള്യതയോടെ എനിക്ക് മുഖം തരാതെ വീണ്ടും എന്നെ ചുറ്റി വരിഞ്ഞു.
“മിണ്ടാതെ കെടന്നൊറങ് ചെക്കാ..