വളരെയധികം മനപ്രയാസത്തോടെയാണ് ഞാനത് പറഞ്ഞത്.അതിന് മറുപടിയായി കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല..പകരം പൊട്ടിക്കരയാൻ തുടങ്ങി.എന്റെ തോളിൽ തലവെച്ചു വിതുമ്പി കരഞ്ഞ ശേഷം അവൾ പതിയെ വിട്ടുമാറി തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോഴേക്കും എന്റെ നിയന്ത്രണമൊക്കെ വിട്ടുപോയിരുന്നു.ഞാൻ തിരിഞ്ഞു നിന്ന് അവളെ എന്നിലേക്ക് വലിച്ചു.അവൾ തേങ്ങി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് തല വെച്ച് കെട്ടിപിടിച്ചു നിന്നു.അവളെ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ഞാനും.
പേടിച്ചോ എന്റെ കുഞ്ഞു..?
ഞാനവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് ചോദിച്ചു.
“ഞാൻ പേടിച്ചൊന്നും ല്ലാ… ”
അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
“അയ്യടാ പിന്നെന്തിനാടി കെടന്ന് മോങ്ങിയെ…?
ഞാൻ അവളുടെ കണ്ണീരുതുടച്ചു കൊണ്ട് ചോദിച്ചു..
“ഓഹ് പറയ്ണ ആള് പിന്നെ കരഞ്ഞിട്ടില്ലലോ !
അവൾ കുറുമ്പൊടെ പറഞ്ഞു കൊണ്ട് വീണ്ടുമെന്റെ നെഞ്ചിലേക്ക് വീണു.പിന്നെ രോമങ്ങൾ പിടിച്ചു വലിച്ചു കുസൃതി കാട്ടാൻ തുടങ്ങി.
അപ്പോഴാണ് അവളുടെ കവിളിൽ എന്റെ കൈകൊണ്ട് ചുവന്ന തിണർത്ത പാടുകൾ കണ്ടത്.
“വേദനിച്ചോ പൊന്നൂന്…
ഞാൻ ആ പാടുകളിൽ തലോടിക്കൊണ്ട് ചോദിച്ചു.
“സാരല്ല… തല്ലിയാലും ഇട്ടിട്ട് പോവാണ്ടിരുന്ന മതി “
“ഒരീസം പോവും. പക്ഷെ അന്നെനിക്ക് ജീവനുണ്ടാവില്ല..”
ഞാൻ പതിയെ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ചുണ്ടമർത്തി അവളെ മുറുക്കെ കെട്ടിപിടിച്ചു.അവൾ എന്നേം ചുറ്റി വരിയാൻ തുടങി.എല്ലാം മറന്ന് ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു.
“ഇതെന്ന വേടിച്ചെ… “
അവൾ താലി ഉയർത്തി കാണിച്ചുകൊണ്ട് എന്നെ നോക്കി..
“അതൊക്കെ വാങ്ങി… ബ്രേസ്ലെറ്റും മാലയും കൊടുത്തു. “
“അയ്യോ അമ്മ അറിയൂലെ ?
അവൾ പേടിയോടെ ചോദിച്ചു.
“ആരറിഞ്ഞാലും എനിക്ക് പ്രശ്നല്ലാ.. !
ഞാൻ നെടുവീര്പ്പോടെ പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൾ കണ്ണടച്ച് ഏറ്റുവാങ്ങി. പിന്നെ പലിശ സഹിതം തിരിച്ചു തന്നു.
“ഇടക്ക് എന്നെ ഇങ്ങനെ കരയിപ്പിച്ചില്ലെങ്കി ഒരു സമാധാനം ഇല്ലാലെ കോന്താ… “
അവൾ കുറുമ്പൊടെ പറഞ്ഞു കൊണ്ട് എന്റെ കവിളിൽ നുള്ളി.
“അത് നിനക്കെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ.?