കണ്ണന്റെ അനുപമ 5 [Kannan]

Posted by

കണ്ണന്റെ അനുപമ 5

Kannante Anupama Part 5 | Author : KannanPrevious Part

 

ആമുഖമായിട്ട് പറയാൻ പ്രത്യേകിച്ചൊന്നും ഇല്ലാ. കണ്ണനെയും അമ്മുവിനെയും ഇരുകൈയും നീട്ടി സ്വീകരിച്ച നിങ്ങളോട് ആത്മാർത്ഥമായ നന്ദി അല്ലാതെ..

തുടർന്ന് വായിക്കുക..

തറവാട്ടിൽ ചെന്ന് കേറുമ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു.

“ഈശ്വരാ വിളക്ക് കൊളുത്താൻ നേരം വൈകി ”

അമ്മു ബൈക്കിൽ നിന്നിറങ്ങി വാതിലും തുറന്ന് ഉള്ളിലേക്കോടി. പിന്നെ ഡ്രെസ്സും എടുത്ത് കുളിമുറിയിലേക്ക് വേഗത്തിൽ നടന്നു. ഞാൻ ഉമ്മറത്തേക്ക് കയറി കസേരയിൽ ഇരുന്നു കാല് തിണ്ടിന്മേൽ കയറ്റി വെച്ചു.
വണ്ടി ഓടിച്ചോണ്ടാണോ എന്നറിയില്ല നല്ല ക്ഷീണം. ആകെ ഒരു തളർച്ച. അങ്ങനെ ഇരിക്കുമ്പോഴാണ് കുളിമുറിയിൽ നിന്ന് അമ്മുവിന്റെ വിളി കേട്ടത്.

“കണ്ണാ…. കണ്ണാ..

“എന്താടീ കെടന്ന് കാറുന്നെ..

ഞാൻ ചെറിയ കലിപ്പിൽ തിരിച്ചു ചോദിച്ചു. അല്ലേലും സ്വസ്‌ഥമായിട്ട് എവിടേലും ഇരിക്കുമ്പോൾ ആരും വിളിക്കുന്നത് എനിക്കിഷ്ടമല്ല.

“ഇങ്ങു വന്നേ ഒരു കാര്യം പറയാനാ…”

“എനിക്കിപ്പോ സൗകര്യം ഇല്ലാ..

ഞാൻ ഒന്നുകൂടി ചാഞ്ഞിരുന്ന് പറഞ്ഞു.

“കളിക്കാതെ വാ കണ്ണാ അർജന്റാ…

പുല്ല്. ഞാൻ പിറുപിറുത്തു കൊണ്ട് എണീറ്റ് മുറ്റത്തേക്കിറങ്ങി ഇടത്തോട്ട് നടന്നു.മുറ്റത്തിന്റെ ഇടത്തെ മൂലയിൽ ആണ് കുളിമുറി.

“എന്താടി നിന്നെ പാമ്പ് കടിച്ചോ?
ഞാൻ കുളിമുറിയുടെ വാതിലിൽ മുട്ടികൊണ്ട് ചോദിച്ചു.

“അതല്ല നീ പോയി പെട്ടന്ന് ഡ്രസ്സ്‌ മാറ്റി വന്നേ കുളിക്കാൻ…
വേഗം വാ…. ”

അത് കേട്ടതും എന്റെ ക്ഷീണവും തളർച്ചയും പമ്പ കടന്നു.ഇത്ര പെട്ടന്ന് ഒന്നിച്ചൊരു കുളി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

“അത് പറയണ്ടേ, നിനക്കിങ്ങനെ ആഗ്രഹങ്ങൾ ഒക്കെ ണ്ടല്ലേ ! ഞാൻ ഇപ്പൊ വരാ മുത്തേ ”

ചാടിത്തുള്ളി അകത്തേക്കോടി ഞാൻ ഞൊടിയിടയിൽ പാന്റും ഷർട്ടും ഊരിയെറിഞ്ഞു തോർത്തും എടുത്ത് വീണ്ടും ഓടി കുളിമുറി വാതിലിൽ മുട്ടി.

Leave a Reply

Your email address will not be published. Required fields are marked *