ഇത് കണ്ടു ഞാൻ ഷാനലിനോട് ചോദിച്ചു ഷനായ എത്ര കാലം ആയി ഇങ്ങനെ എന്ന് അവൻ പറഞ്ഞു ചികിത്സ തുടങ്ങി കഴിഞ്ഞപ്പോൾ മുതൽ ആണെന്ന്, ഞാൻ ചോദിച്ചു വീട്ടിൽ അറിയാമോ ഇതൊക്കെ എന്ന് അവൻ പറഞ്ഞു, അറിയാം അവളോട് കുറെ തവണ പറഞ്ഞും പൂട്ടിയിടുകയും ഒക്കെ ചെയ്തതാണ് എന്നിട്ടു ഇതിനും ചികിൽസിക്കാൻ കൊണ്ടുപോകാൻ നോക്കി, ഇവള് കുറെയധികം സ്ലീപ്പിങ് പിൽസ് കഴിച്ചു, മരിക്കാതെ തിരിച്ചു കിട്ടി, അതിനു ശേഷം ആരും അധികം ഇവളെ നിയന്ത്രിക്കാറില്ല.
അവൾ കാശുമായി വന്നു വണ്ടിയിൽ കയറി ഞങ്ങളെ നോക്കി ചിരിച്ചു. എനിക്ക് അവളോട് ദേഷ്യം ആണോ സഹതാപം ആണോ സ്നേഹം ആണോ കാമം ആണോ എന്നൊന്നും അറിയില്ല പക്ഷേ ഞാൻ അവളെ ചുംബിച്ചു, കുറെയധികം നേരം ചുംബിച്ചു. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു യാത്ര ചെയ്തപ്പോൾ പമ്പു കണ്ടു കയറി പെട്രോൾ അടിച്ചു, അവരോടു കാർഡ് എടുക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു.
അവർ രണ്ടും എന്നെ നോക്കി ചിരിച്ചു. കാശു കൊടുത്തിട്ടു ഞങ്ങൾ എന്റെ വീട്ടിലേക്ക് നീങ്ങി, വീടിന്റെ ഗേറ്ററിൽ ഞാൻ നിർത്തി എന്നിട്ടു നിങ്ങൾ പൊയ്ക്കൊള്ളാൻ പറഞ്ഞു അവൾ ചോദിച്ചു വീട്ടിൽ വന്നിട്ട് അകത്തേക്ക് ക്ഷണിക്കുന്നില്ലേ എന്ന് ഞാൻ പറഞ്ഞു, ആദ്യം ഞാൻ നിന്റെ കാര്യം വീട്ടിൽ പറയട്ടെ എന്നിട്ടു ആവാം, തുണി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ കയറാമായിരുന്നു എന്നും പറഞ്ഞു, അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി ആ കാറിന്റെ ഡിക്കി തുറന്നു അവൾ ഇടാറുള്ളത് പോലത്തെ ഒരു ഷിമ്മി ഡ്രസ്സ് അവൾ എന്നെ നോക്കി ചിരിച്ചിട്ട് ഇനി കൊണ്ടുപോകാല്ലോ എന്ന് പറഞ്ഞു എന്റെ കൂടെ നടന്നു, ഷാനൽ വണ്ടിയിൽ തന്നെ ഇരുന്നു അവൻ ബർമുഡ മാത്രം അല്ലേ ഇട്ടിരിക്കുന്നത്. ഞാൻ ബെൽ അടിച്ചു,
‘അമ്മ വാതിൽ തുറന്നു അച്ഛൻ ടി വി കാണുന്നു, ഇവളെ കണ്ട പാടെ അച്ഛൻ ഒരു നോട്ടം അമ്മയെ ഞാൻ രണ്ടുപേരോടുമായി ഇത് ഷനായ, വീടൊക്കെ പറഞ്ഞു അച്ഛന്റെ പേര് പറഞ്ഞപ്പോൾ എന്റെ അച്ഛന് അറിയാം, ‘അമ്മ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി ഞാൻ അമ്മയോട് അനിയത്തി ഇപ്ഷിത എവിടെ എന്ന് ചോദിച്ചു ‘അമ്മ പറഞ്ഞു മുറിയിൽ കാണും, അവൾക്കൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതി ഞാൻ അവളുടെ മുറി പെട്ടെന്നു തുറന്നു പേടിപ്പിച്ചു, അവൾ കിടക്കുകയായിരുന്നു, ലേശം ഉറക്കപിച്ചിലും.