: ശ്യാമേട്ടാ… മതി…
: മതിയോ… എങ്കിൽ മതി… നിന്റെ ഇഷ്ടമാണ് എനിക്ക് പ്രധാനം..
: എന്ന മോൻ പോയി ഡ്രെസ്സുമാറി കുട്ടപ്പനായി വന്നേ… ഞാൻ അപ്പോഴേക്കും നല്ലൊരു കാപ്പിയിടാം..
: നിനക്ക് ഡെയിലി വന്നൂടെടി ഇതുപോലെ…
: അത് നമുക്ക് ആലോചിക്കാം.. മോനിപ്പോ പോയി ഫ്രഷായി വന്നേ, നമുക്ക് ഒന്ന് പുറത്തൊക്കെ കറങ്ങിയിട്ട് വരാം …
വൈഗയിട്ട കാപ്പിയും കുടിച്ച് ശ്യാമപ്രസാദ് സന്തോഷത്തോടെ അവളെയും കാറിലിരുത്തി വൈഗയുടെ വീട്ടിലേക്ക് യാത്രയായി. വീട്ടിലെത്തിയ ഉടനെ ശാരദയോട് എന്തോ കള്ളംപറഞ്ഞൊപ്പിച്ച് വൈഗ ഡ്രെസ്സുമാറി ശ്യാമിന്റെ കൂടെ അവരുടെ മാത്രം ലോകത്തിലേക്ക് പറന്നിറങ്ങി. പോകുന്നവഴി രാമേട്ടനെ വിളിച്ച് ശാരദയുടെ കാര്യങ്ങൾ നോക്കണമെന്ന് പറയാൻ മറന്നില്ല അവൾ. രണ്ടുപേരും മതിമറന്നുല്ലസിക്കുകയാണ്. നാളുകൾ പലതായി ഇങ്ങനൊരു അവസരം കിട്ടിയിട്ട്. അത് എന്തായാലും അടിച്ചുപൊളിക്കാൻ തന്നെ രണ്ടുപേരും തീരുമാനിച്ചു..
സന്ധ്യ മയങ്ങുന്ന നേരം ബോട്ടിന്റെ അപ്പർ ഡെക്കിൽ ഇരുന്നുകൊണ്ട് കായൽക്കാറ്റേറ്റ് രണ്ടിണക്കുരുവികൾ സല്ലപിച്ചു. കൊച്ചി കായലിലെ ഓളങ്ങളെ കീറിമുറിച്ച് കുതിക്കുന്ന ബോട്ടിൽ ഇരുന്നുകൊണ്ട് സൂര്യാസ്തമയം കണ്ട് ശ്യാമപ്രസാദിന്റെ തോളിൽ ചാരിയിരിക്കുകയാണ് വൈഗ. ഒരു പോലീസുകാരിയുടെ തന്റേടമെല്ലാം വെടിഞ്ഞ് ശ്യാമപ്രസാദിന്റെ നല്ല പാതിയായി അവളിരുന്നു.
……./………/………../……….
രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നെങ്കിലും ഹരിക്കും സ്വപ്നയ്ക്കും സംസാരിച്ച് മതിയായിട്ടില്ല. രണ്ടു തലമുറകളുടെ കഥകൾ രണ്ടുദിവസംകൊണ്ട് ഇരുവരും പറഞ്ഞിട്ടുണ്ടാവും, എന്നാലും ബാക്കിയുണ്ട്. ചന്ദ്രപ്രഭയിൽ കുളിച്ചുനിൽക്കുന്ന തെങ്ങോലകളെ നോക്കികൊണ്ട് ഇരുവരും ബാൽക്കണിയിലിരുന്നു…
: എങ്ങനുണ്ട് എന്റെ നാടും നാട്ടുകാരും വീട്ടുകാരുമൊക്കെ
: ബോംബും വാളും മാത്രം കാണിച്ചു തന്നില്ല… ബാക്കിയൊക്കെ കണ്ടുബോധിച്ചു…
: എടി എടി….
: എനിക്ക് ഇഷ്ടായി…. സത്യം പറഞ്ഞാൽ ഇത്ര ഫ്രീ മൈൻഡിൽ ജീവിച്ചിട്ട് കാലം കുറേയായി.. അച്ഛന് വയ്യാതായപ്പോ നഷ്ടപെട്ടതാ എല്ലാം…. അതിന് ശേഷം ഇപ്പോഴാ ഒന്ന്…