: ഹരിയേട്ടന് തണുക്കുന്നില്ലേ…
: ചൂടോടെ നീ എന്റെയടുത്ത് ഉള്ളപ്പോഴോ…
: നല്ല ആളോടാ ചോദിച്ചത്…
: എന്റെ പെണ്ണേ എനിക്ക് ഇതൊക്കെ ശീലമുള്ളതാണ്… ജാക്കറ്റ് ബാഗിൽ ഉണ്ട്. പുറത്തിറങ്ങുമ്പോ ഇടാം
: ഇത്രയ്ക്ക് തണുപ്പുണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല..
: തണുപ്പ് ഉള്ളത് എന്തായാലും നന്നായി… അഥവാ എന്റെ പെണ്ണിന് ചൂട് വേണമെന്ന് തോന്നിയാലോ
: അതിനല്ലേ വിലകൂടിയ ബ്ലാങ്കറ്റ് കൂടെയുള്ളത്…
ഇതും പറഞ്ഞ് സ്വപ്ന ഇടംകണ്ണിട്ട് ഹരിയെ നോക്കി. ഹരിയുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും സ്വപ്ന ആസ്വദിക്കുന്നുണ്ട്. അതിലുപരി സ്വപ്നയുടെ സാമീപ്യം ഹരിയെ ഉന്മത്തനാക്കുന്നു.
സന്ധ്യയോടുകൂടി അവർ രണ്ടുപേരും അന്നാമ്മയുടെ അരികിലെത്തി. മലമുകളിൽ തേയില തോപ്പിന് നടുവിലായി നല്ലൊരു ബംഗ്ലാവ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അവശേഷിപ്പുകൾ അതേപടി നിലനിർത്തിയിരിക്കുന്ന ബംഗ്ലാവിന് ചുറ്റും പുഷ്പലതാതികളാൽ സമ്പന്നമാണ്. വിസ്താരമായ പുൽത്തകിടിയിൽ ഫലവൃക്ഷങ്ങളും അവയുടെ ചോട്ടിൽ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും കാണാം. വാഹനം പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴേക്കും അന്നാമ്മയും കൂടെയൊരു സ്ത്രീയും ഹരിയെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങിവന്നു.
: ഹായ് ഹരീ… യാത്രയൊക്കെ സുഖമായിരുന്നോ.. സ്വപ്നേ വാ, രണ്ടുപേരും അകത്തേക്ക് വാ
: ഇത്….
: ഓഹ് ഞാൻ മറന്നു.. ഇത് മേരി. എന്റെ പേർസണൽ സ്റ്റാഫാണ്..
: മേരി… നല്ല പേരാണല്ലോ
: ഹരിക്ക് ഇഷ്ടപ്പെട്ടോ… എങ്കിൽ കൂടെ കൂട്ടിക്കോ, സ്വപ്നയുടെ ജോലിഭാരം കുറഞ്ഞുകിട്ടും
: ഹേയ്, ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ അന്നാമ്മേ..
: കാര്യത്തിൽ ആണേലും കുഴപ്പമില്ല.. ഹരിക്ക് എന്ത് ആവശ്യത്തിനും മേരിയുണ്ടാവും ഇന്നിവിടെ
: വേറെ ആരെയും കാണുന്നില്ലല്ലോ അന്നാമ്മേ… ആരും വന്നില്ലേ
: ഹരി അങ്ങനെയാണോ എന്നെ കണ്ടിരിക്കുന്നത്… ഇത് എന്റെ ഹരിക്കുട്ടന് വേണ്ടി മാത്രമുള്ള പാർട്ടിയല്ലേ.. ഇന്നിവിടെ നമ്മൾ മാത്രമേ ഉണ്ടാവൂ…