: ഏത് നേരവും ഈ ചിന്തയേ ഉള്ളു… ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ
: പറ… എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ
: അല്ലാ….. എന്തായാലും ഹരിയേട്ടൻ ഒറ്റയ്ക്കല്ലേ പോകുന്നത്, കാറിൽ സ്ഥലവും ഉണ്ട്, എന്ന പിന്നെ ഞാനും കൂടി….
: ഇതല്ലേ പോത്തേ ഇന്നലേ നിന്നോട് പറഞ്ഞത്…
: ഞാൻ വരുന്നില്ലെന്ന് വിചാരിച്ചതാ.. പക്ഷെ, ഹരിയേട്ടനെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവില്ല
: അസൂയ… അവിടെ നല്ല പെൺപിള്ളേരൊക്കെ ഉണ്ടെങ്കിലോ അല്ലെ
: വാചകമടിക്കാതെ പോയി എന്തെങ്കിലും കഴിക്ക് മനുഷ്യാ…
: ശരി ശരി…
ഉച്ചകഴിഞ്ഞ് ഹരി ഇറങ്ങാൻ നേരം അന്നാമ്മ ഹരിയെ ഫോണിൽ വിളിച്ചു. ഒരുമിച്ച് പോയാലോ എന്നായിരുന്നു അന്നാമ്മയുടെ ചോദ്യം. പക്ഷെ ഹരി അതിനോട് അധികം താല്പര്യം കാണിക്കാത്തതുകൊണ്ട് അന്നാമ്മ നിർബന്ധിച്ചില്ല. സ്വപ്നയെക്കൂടി പാർട്ടിക് ക്ഷണിച്ചിട്ടുണ്ടെന്ന് അന്നാമ്മ പറഞ്ഞപ്പോൾ സത്യത്തിൽ ഹരിക്ക് സന്തോഷമാണ് തോന്നിയത്. അന്നാമ്മ വിളിക്കാതെ എങ്ങനെ സ്വപ്നയെ പാർട്ടിക്ക് കൊണ്ടുപോകുമെന്ന ടെൻഷനിലായിരുന്നു ഹരി. അന്നാമ്മ തന്നെ സ്വപ്നയുടെ കാര്യം പറഞ്ഞ സ്ഥിതിക്ക് ഇനി ടെൻഷനില്ല.
കാറുമായി സ്വപ്നയുടെ വീട്ടിൽ ചെല്ലുമ്പോൾ സ്വപ്ന വീട് പൂട്ടി താക്കോലുമായിട്ടാണ് ഇറങ്ങി വന്നത്.
: അപ്പൊ അമ്മയെവിടെ…
: കസിൻ സിസ്റ്റർ പ്രസവിച്ചു.. അമ്മ അവിടെ പോയിരിക്കുവാ. ഇനി കുറച്ച് ദിവസം ആന്റിയുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കണം. എന്നോട് അമ്മാവന്റെ വീട്ടിൽ പോകാൻ പറഞ്ഞതാ. ഞാൻ നൈസായിട്ട് മുങ്ങി. ഓഫീസിൽ ഒരു ട്രെയിനിങ് ഉണ്ടെന്നാ പറഞ്ഞത്
: അമ്പടി കള്ളീ…. കല്ലുവച്ച നുണയാണല്ലോ
: അമ്മയോട് സത്യം തന്നെയാ പറഞ്ഞത്… ഹരിയേട്ടന്റെ കൂടെയാണെങ്കിൽ പേടിക്കാനില്ലെന്ന അമ്മ പറഞ്ഞത്…
: അമ്മയ്ക്ക് ബുദ്ദിയുണ്ട്…
വീണ്ടും സ്വപ്നയുടെ കൂടെയൊരു ലോങ്ങ് ഡ്രൈവ്. രണ്ടുപേരും ഭയങ്കര സന്തോഷത്തിലാണ്. പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും കോടമഞ്ഞിൻ കുളിരുതേടിയൊരു യാത്ര. മലമ്പാതകൾ പിന്നിട്ട് തേയിലക്കാടുകൾ വകഞ്ഞുമാറ്റി മൂന്നാറിന്റെ ദൃശ്യ വിരുന്നിലേക്ക് ഹരിയും സ്വപ്നയും യാത്രയായി. ഹിൽസ്റ്റേഷനിലെ തണുപ്പിലേക്ക് വണ്ടി ഓടിയെത്തിയതും സ്വപ്ന ഇരുകൈകളും കൂട്ടിപ്പിടിച്ച് തണുത്ത് വിറച്ചിരിക്കുകയാണ്. വഴിയോരത്ത് വണ്ടിയൊതുക്കി തന്റെ ബാഗിൽ നിന്നും പുറത്തെടുത്ത ചുവന്ന ഷാളുകൊണ്ട് സ്വപ്നയ്ക്ക് കവചമൊരുക്കിയശേഷം ഹരി വീണ്ടും യാത്ര തുടർന്നു.