: സാറിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ… തന്നേക്കാൾ തലമൂത്ത ഏമാന്മാർക്കൊക്കെ കള്ളും പെണ്ണും പണവും കൊടുത്ത് തന്നെയാ ഞാൻ ഇത് നടത്തികൊണ്ട് പോകുന്നത്… അതുകൊണ്ട് സാറിനെ ഇങ്ങോട്ട് അയച്ച കൊമ്പുള്ള ഏമാനോട് പോയി പറ, ആന്റണി ഇവിടെത്തന്നെ കാണുമെന്ന്.
: ആന്റണി… നീ ഇതുവരെ കണ്ട ഊച്ചാളി പോലീസുകാരല്ല ഞങ്ങളെ ഇങ്ങോട്ടയച്ചത്. അത് നിനക്കും നിന്റെ മുതലാളിക്കും വഴിയേ മനസിലാവും.
: എന്ന സാറൊരു കാര്യം ചെയ്യ്… തല്ക്കാലം ഇവളുമാർക്ക് ഓരോ ഉമ്മയും കൊടുത്തേച്ച് സ്ഥലം കാലിയാക്കാൻ നോക്ക്.. എന്നിട്ട് കൂട്ടികൊണ്ട് വാ നിന്റെ കൊമ്പനെ. ആന്റണിയും ഇവളുമാരും ഇവിടെത്തന്നെ കാണും..
…………..
C I പ്രതാപൻ തന്റെ ജീപ്പിൽ നിന്നും ചാടിയിറങ്ങി A C P ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു. വൃത്തിയായി വച്ചിരിക്കുന്ന ടേബിളിൽ ACP വൈഗാലക്ഷ്മി എന്ന നെയിം പ്ലേറ്റ് കണ്ടതല്ലാതെ മാടത്തെ അവിടെ കാണാനില്ല.
: ഈ മാഡം ഇതെവിടെ പോയി…. ഒരു അത്യാവശ്യ ഘട്ടത്തിൽ ആളെ കാണാനില്ലല്ലോ..
: ഹലോ പ്രതാപൻ സാറെ… ഞാനിവിടുണ്ടേ…
ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് ശബ്ദം. പ്രതാപൻ അവിടേക്ക് തിരിയാൻ തുടങ്ങിയപ്പോഴേക്കും വൈഗ കയ്യിൽ ഒരു ഫയലുമായി കടന്നുവന്നു.
: മാഡം… ആകെ പ്രശ്നമായി. നാലുപേരെയും ഇടിച്ച് പരിപ്പെടുത്തിട്ടുണ്ട്. എല്ലാവരെയും ഹോസ്പിറ്റലിൽ ആക്കിയിട്ടാ ഞാൻ വരുന്നത്..
: അത് കലക്കി.. എന്നിട്ട് അവളുമാരെവിടെ…
: അയ്യോ.. ഇടി കിട്ടിയത് നമ്മുടെ പോലീസുകാർക്കാ…
ബാറിൽ ഉണ്ടായ സംഭവങ്ങൾ സഹപ്രവർത്തകർ പറഞ്ഞ അറിവുവെച്ച് പ്രതാപൻ വിശദീകരിച്ചു. വൈഗയുടെ മുഖം ചുവന്നു. കണ്ണുകളിൽ തീക്കനൽ എരിഞ്ഞുതുടങ്ങി…
: മാഡം… ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. പോലീസുകാരുടെ ദേഹത്ത് കൈവച്ച ഇവനൊക്കെ നാളെ സാധാരണക്കാരെ കൊല്ലാനും മടിക്കില്ലല്ലോ..
: അവന്മാര് പറഞ്ഞത് കേട്ടില്ലേ… നമ്മുടെ തലപ്പത്ത് തന്നെ ഉണ്ടെടോ ഇവറ്റകളുടെയൊക്കെ കാല് കഴുകിയ വെള്ളം കുടിക്കുന്നവർ.. പിന്നെ എങ്ങനെ പേടിയുണ്ടാവാനാ..
: എന്നുകരുതി അവന്മാരെ വെറുതേ വിടാമെന്നാണോ മാഡം പറയുന്നത്
: എങ്കിൽ വൈഗാലക്ഷ്മി തൊപ്പിയൂരി നേത്രാവതി പിടിക്കും കേരളത്തിലേക്ക്..