: ഗുഡ് മോർണിംഗ്…
: ഗുഡ് മോർണിംഗ്. അല്ല ഇങ്ങനെ ഒരാൾ ഇവിടെ ഇരിക്കുന്നത്ത് സാർ കണ്ടില്ലേ. ഒരു ഓഫീസിൽ കയറി ചെല്ലുമ്പോൾ ചില മര്യാദ ഒക്കെ ഇല്ലേ..
: ഓഹ്…I’m sorry..
: It’s Ok. സാറിന് എന്താണ് വേണ്ടത്. ഞാൻ സഹായിക്കാം
: എനിക്ക് നിങ്ങളുടെ ജനറൽ മാനേജരെ ഒന്ന് കാണണം.
: അപ്പോയിന്മെന്റ് എടുത്തതാണോ…
: ഹേയ്.. അതൊന്നും ഇല്ല
: സോറി സാർ… അപ്പോയിന്മെന്റ് ഇല്ലാതെ ആരെയും അകത്തേക്ക് കടത്തി വിടാൻ അനുവാദമില്ല. ധാ.. ഈ കാർഡ് വച്ചോളു. ആ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വന്നാൽ നന്നായിരിക്കും
: എന്റെ കൊച്ചേ… എനിക്ക് ഇന്ന് പുള്ളിക്കാരനെ കണ്ടേ പറ്റൂ.
: കൊച്ചോ…ഉം… സാറെ, ഇതാണ് ഇവിടത്തെ നിയമം. ഞങ്ങളുടെ MD ആള് ഇച്ചിരി സ്ട്രിക്ട് ആണ്. വെറുതേ എന്റെ ജോലി കളയല്ലേ. സാർ ഇപ്പൊ പോവാൻ നോക്ക്
: ഓക്കേ.. ഞാൻ പോവാം. വിരോധമില്ലെങ്കിൽ മാനേജറെ ഒന്ന് വിളിച്ച് ചോദിച്ചൂടെ. മുട്ടുവിൻ തുറക്കപെടുമെന്നാണല്ലോ….
: നിങ്ങൾ എന്നെ വഴക്ക് കേൾപ്പിച്ചേ അടങ്ങു അല്ലെ…
: ഒന്ന് വിളിക്കെടോ… ഞാൻ ദേ അവിടെ ഇരിക്കാം
: സാറിന്റെ പേരെന്താ…
: ഹരി… ഹരിലാൽ
: ഓക്കേ..
ഉടനെ പെൺകുട്ടി ഫോണെടുത്ത് ഡയൽ ചെയ്തു. നടന്ന കാര്യങ്ങളൊക്കെ മാനേജർ രാമചന്ദ്രനുമായി സംസാരിച്ചു.
: ആളുടെ പേരെന്താ പറഞ്ഞത്
: ഹരി.. അല്ല ഹരിലാൽ…
ഉടനെ മാനേജർ കാമറ സ്ക്രീൻ ഓൺ ചെയ്തത് നോക്കിയതും കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു.
: എന്റെ കുട്ടീ… നീയെന്ത് പണിയാ ഈ കാണിച്ചേ…
ഉടനെ ഫോൺ താഴെവച്ച് രാമചന്ദ്രൻ തന്റെ ക്യാബിനിൽ നിന്നും വെപ്രാളം പിടിച്ച് പുറത്തേക്ക് നടന്നു. റിസെപ്ഷനിലേക്ക് കിതച്ചുകൊണ്ട് വരുന്ന മാനേജരെ കണ്ട് അവളൊന്ന് പേടിച്ചു.. രാമചന്ദ്രൻ ഓടിച്ചെന്ന് അയാളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ആളെ അകത്തേക്ക് ആനയിച്ചു. അയാളുടെ പിറകെ നടക്കുന്ന രാമചന്ദ്രന്റെ തുറിച്ചു നോട്ടം പോയത് അവളിലേക്കാണ്. പെണ്ണൊന്ന് വിരണ്ടു.