കുറ്റബോധം എന്നിൽ അലയടിക്കാൻ തുടങ്ങി.
” മൈര്…. ഒന്നും വേണ്ടില്ലായിരുന്നു…. പുല്ല്…….”
പോവും വഴി രാജേട്ടന്റെ കടയിൽ നിന്നും ടെൻഷൻ മാറാൻ ഒരു ഗോൾഡ് വാങ്ങി കത്തിച്ചു വലിച്ചു. വലിച്ചു കഴിഞ്ഞതും എവിടുന്നോ കുറച്ച് ധൈര്യം സംഭരിച്ച് എന്തായാലും വരുന്നത് വരട്ടെ എന്ന് മനസ്സിൽ കരുതി ഞാൻ വണ്ടി മുന്നോട്ട് എടുത്തു .
ഓരോന്നു ആലോചിച്ചു വണ്ടിയൊടിച്ചതുകൊണ്ടാണോ അറിയില്ല പെട്ടെന്ന് തന്നെ ആന്റിയുടെ വീട്ടിലെത്തി.
എന്നെ കണ്ടപ്പാടെ സെക്യൂരിറ്റി ചേട്ടൻ വന്ന് ഗേറ്റ് തുറന്നു തന്നു. അയാൾക്ക് ഒരു ഹായ് ഒക്കെ പറഞ്ഞ് ഞാൻ വണ്ടി മുറ്റത്തു തന്നെ നിർത്തി അകത്തേക്ക് നടന്നു.
“… ആന്റി…. ശൈലജന്റി……”
അപ്പോഴാണ് വേലക്കാരി സ്റ്റെപ്പിറങ്ങി വരുന്നത് കണ്ടത്.
” മോനെ മാഡം മുകളിൽ ഉണ്ട്…. മോനോട് മുകളിലോട്ട് വരാൻ പറഞ്ഞു…….”
അത് പറഞ്ഞ് അവർ അടുക്കള ഭാഗത്തേക്ക് പോയി.
” ഏഹ്…. ഇതെന്താ പതിവില്ലാതെ മുകളിലോട്ടൊക്കെ….. വല്ല പണിയോ മറ്റോ തരാനാണോ…….”
ആ സമയത്ത് ഓരോ സംശയങ്ങൾ എന്നിൽ മിന്നി മറഞ്ഞു.
ആ വേലക്കാരിയുടെ പെരുമാറ്റം കണ്ടിട്ട് എനിക്ക് പ്രത്യേകിച്ച് പന്തികേടൊന്നും തോന്നിയില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരുടെ മുഖം മാറേണ്ടതാണ് പക്ഷെ സാദാരണ കാണുന്ന പോലെ ചിരിച്ചുകൊണ്ടായിരുന്നു എന്നോട് അവർ സംസാരിച്ചത്. അതുകൊണ്ട് ഞാൻ മെല്ലെ മെല്ലെ ഓരോ സ്റ്റെപ്പുകളും ചവിട്ടി മുകളിലോട്ട് നടന്നു.
മുകളിൽ എത്തിയതും ഒരു വിശാലമായ ഹാളായിരുന്നു മുന്നിൽ കണ്ടത്. ആന്റിയുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മുകളിലെ നില കാണുന്നത്. നല്ല കിടിലൻ ഇന്റീരിയർ വർക്ക് ഒക്കെ ചെയ്ത് കിടിലനാക്കിയിട്ടുണ്ട് മുകളിലെ നില.