ആന്റി ഓരോന്നോരോന്നായി എനിക്കായി കാണിച്ചു തന്നുകൊണ്ടിരുന്നു. എന്നാൽ എന്റെ ഉള്ളിൽ അപ്പോഴും എന്തിനാണ് ഇത്ര പെട്ടന്ന് എന്നെ അവരുടെ സ്വന്തം സ്ഥാപനത്തിന്റെ മാനേജർ ആക്കിയത് ചിലപ്പോൾ എന്നെകൊണ്ട് വല്ല ഉദ്ദേശവും ഇവർക്ക് കാണുമോ. അങ്ങനെ പല പല സംശയങ്ങളും എന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങി. എന്തായാലും ഇനി വച്ച് താമസിക്കേണ്ട എന്ന് കരുതി ഞാൻ ആന്റിയോട് ചോദിക്കാൻ തീരുമാനിച്ചു.
ഞാൻ : ആന്റി….
ശൈലജന്റി : എന്താ അർജുൻ….
ഞാൻ : ആന്റി വേറൊന്നുമല്ല… ഇത്രപെട്ടെന്ന് എന്നെ ഒരു വലിയ റിസോർട്ടിന്റെ മാനേജർ ആക്കിയത് എന്തിനാ….. സത്യം പറയാലോ ആന്റി എനിക്ക് ഇതൊന്നും മാനേജ് ചെയ്യാൻ അറിയത്തില്ല…..
ഞാൻ പറഞ്ഞ് നിർത്തിയതും ആന്റി ഒരു ചിരിയായിരുന്നു. ചിരിച്ചുകൊണ്ട് അവർ എന്റെ അടുത്തേക്കായി വന്ന് പറഞ്ഞു.
ശൈലജന്റി : നിന്റെ അച്ഛൻ നിന്നെ എനിക്ക് സഹായത്തിനു കൂട്ടാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ മനസ്സിൽ കണ്ടതാണ് ഈ മാനേജർ പതവി. പിന്നെ നിനക്ക് ഇതൊക്കെ സിമ്പിൾ ആയി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് എനിക്ക് നന്നായി അറിയാം.
ആന്റി അത് പറഞ്ഞപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. പക്ഷെ ഒന്ന് മാത്രം എന്റെ തലയിൽ കേറിയിരുന്നു എന്തോ മനസ്സിൽ വച്ചാണ് ആന്റി എനിക്ക് സിമ്പിൾ ആയി കൈകാര്യം ചെയ്യാൻ കഴിയും എന്ന് പറഞ്ഞത്.
ഞാൻ : ആന്റി ഞാൻ ഈ ഫീൽഡിൽ അത്യമായിട്ടാണ് സത്യം പറയാലോ എനിക്ക് ഒന്നും അറിയത്തില്ല….
ശൈലജന്റി : എടാ കുട്ടാ ബാംഗ്ലൂരിലെ നിന്റെ അഭ്യാസങ്ങൾ ഒക്കെ എനിക്ക് നന്നായി അറിയാം. അതൊക്കെ കൈകാര്യം ചെയ്ത നിനക്ക് ഇത് വച്ച് നോക്കുമ്പോൾ ഇത് വെറും സിമ്പിൾ അല്ലെ….
ആന്റി അത് പറഞ്ഞതും എനിക്ക് സംഭവം ഏറെക്കുറെ മനസിലായി ഞാനും സുധീപ് ഗൗഡയുമായുള്ള ബന്ധം അച്ഛൻ അറിഞ്ഞത് പോലെ ആന്റിയും അറിഞ്ഞിട്ടുണ്ട്. അപ്പോൾ ഇനി രക്ഷയില്ലന്ന് അർത്ഥം.
എന്റെ ആലോചന കണ്ടെന്നാവാണം ആന്റി ചിരിച്ചുകൊണ്ട് റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു.
ആന്റിയുടെ പിറകെ ഞാനും ബാൽക്കണിയിലേക്ക് നടന്ന് ആന്റിക്ക് അടുത്തായി സ്ഥാനം ഉറപ്പിച്ചു.