ആ ചെറിയ റോഡിലൂടെ നടന്ന് ഞങ്ങൾ റിസോർട്ടിന്റെ മുന്നിൽ എത്തി. ശെരിക്കും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്. ചുറ്റും ചെടികളും മരങ്ങളും ചെറിയ തൊടുകളും ഒക്കെയായി ഒരു കിടിലൻ റിസോർട്ട് തന്നെ .
അതിനിടയിൽ അവിടുള്ള പണിക്കർ ആന്റിയെ കണ്ടതോടെ ബഹുമാനപൂർവം സംസാരിക്കാനും വിശേഷങ്ങൾ മറ്റും തിരക്കുന്നുണ്ടായിരുന്നു. ആന്റിയോട് സംസാരിക്കുന്ന പണിക്കർ മുഴുവനും എന്നെ പുതിയ ഒരു ജീവിയെ കണ്ടപോലെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
അത് കണ്ട ആന്റി എന്നെ അവരുടെ അടുത്തേക്ക് വിളിച്ചത് ഞാൻ ചെന്നപാടെ എന്റെ തോളിൽ കയ്യ് വച്ചുകൊണ്ട്.
” എല്ലാവർക്കും ഇത് ആരാണെന്ന് അറിയോ…. ”
അവർ എല്ലാവരും എന്നെ ഒന്ന് നോക്കി എന്നിട്ട് ആന്റിക്ക് മറുപ്പടിയെന്നായി പലരും ഇല്ലെന്ന് തലയാട്ടി.
ശൈലജന്റി : എന്നാൽ എല്ലാവരും കേട്ടോളൂ…. ഇതാണ് നിങ്ങളുടെ പുതിയ മാനേജർ അർജുൻ സാർ….
ആന്റി അങ്ങനെ പറഞ്ഞതും മൊത്തത്തിൽ എനിക്ക് കിളി പോയ അവസ്ഥയായിരുന്നു . കാരണം അക്കൗണ്ട്സിലേക്കോ സെൽസിലേക്കോ മറ്റോ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഒരു വലിയ റിസോർട്ടിന്റെ മാനേജർ പതവി. ദൈവമേ ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും.
ആ സമയത്ത് എല്ലാവരും എന്നെ നോക്കി ചിരിക്കാനും കയ്യടിക്കാനും തുടങ്ങി ആരൊക്കയോ വന്ന് ഷെയ്ക്ക് ഹാൻഡ് ഒക്കെ തന്നിട്ട് പോയി. ആ സമയത്ത് പോലും എന്താ നടക്കുന്നത് എന്ന് പോലും എനിക്ക് മനസിലായില്ല.
എന്തായാലും ഇത് അച്ഛനും ആന്റിയും കൂടെ എടുത്ത തീരുമാനം തന്നെയാവും.
അതിന് ശേഷം ആന്റി എനിക്ക് അവിടുള്ള എല്ലാ സ്റ്റാഫിനെയും പരിചയപ്പെടുത്തി തന്നു. പുരുഷന്മാർ ആയിരുന്നു കൂടുതലും സ്റ്റാഫ് ആയിട്ടുള്ളത്. സ്ത്രീകൾ ആയിട്ട് മൂന്നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെല്ലാരേയും പരിചയപ്പെടുത്തി ആന്റി എന്നെയും കൂട്ടി റിസോർട്ട് മുഴുവനും ചുറ്റി കാണിക്കാൻ തുടങ്ങി.
അങ്ങനെ അവിടുത്തെ ഒരു വിഐപി റൂം ആന്റി എനിക്കായി തുറന്ന് കാണിച്ചു. സംഭവം ഒരു കിടിലൻ റൂം തന്നെ. പണ്ട് എല്ലാവരും പറഞ്ഞത് പോലെ റൂമിന്റെ ബാത്‌റൂമിനോട് ചേർന്ന് ഒരു ചെറിയ സ്വിമ്മിംഗ് പൂൾ തന്നെ റൂമിലുണ്ട്. അത്രക്കും മനോഹരമായിട്ടാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത്.