അങ്ങനെ അരമണിക്കൂറിനു ശേഷം ഞാൻ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ട്. എനിക്കാണേൽ രാവിലത്തെ ചായക്ക് ശേഷം ഒന്നും കഴിക്കാത്തത് കൊണ്ട് വിശപ്പ് ഉച്ചിയിൽ കേറി തുടങ്ങിയിട്ടുണ്ട്.
ഞാൻ : ആന്റി നമ്മൾ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് രണ്ട് മണിക്കൂറിനു മേലെയായി. നമ്മൾ ശെരിക്കും എവിടേക്കാണ് പോവുന്നത്.
ശൈലജന്റി : ആഹാ… ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു ഇത്രയും സമയം ആയിട്ടും നീ എന്താ നമ്മൾ എവിടേക്കാണ് പോവുന്നത് എന്ന് ചോദിക്കാതിരിക്കുന്നതെന്ന്.
ഞാൻ : അത് പിന്നെ ആന്റിയെ ഡ്രൈവിങ്ങിനു ഇടയിൽ ശല്യപെടുത്തേണ്ട എന്ന് കരുതി.
ശൈലജന്റി : ഓഹോ…
ഞാൻ : മ്മ്..
ശൈലജന്റി : എന്നാൽ മോൻ ഒരു പത്തുമിനിറ്റ് കൂടി കാത്തിരിക്കൂ നമ്മൾ എത്തേണ്ട സ്ഥലം ആയി തുടങ്ങി.
അങ്ങനെ പത്തുമിനിറ്റിനു ശേഷം കാറിന്റെ വേഗത കുറയുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് മുന്നിലെ ഒരു വലിയ വളവ് കണ്ടത്. ആ വളവ് കഴിഞ്ഞതും അതിമനോഹരമായ ഒരു കാഴ്‌ചയിലേക്കാണ് ഞങ്ങൾ ചെന്ന് പെട്ടത്. മനോഹരമായ ഒരു ഏലം തോട്ടം അതിന് തോട്ടെടുത്തായി ചെറിയ വെള്ളച്ചാട്ടവും എല്ലാം അവിടം മനോഹരമാക്കുന്നതായിരുന്നു. ആന്റി കാർ വീണ്ടും മുന്നോട്ട് എടുത്തു. ചുറ്റും ഏലം തൊട്ടവും അതിന് നടുവിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം. ഒരു ഓഫ് റോഡ് എന്ന് വേണമെങ്കിൽ പറയാം.
അങ്ങനെ തോട്ടത്തിലൂടെയുള്ള യാത്രക്ക് ശേഷം കാർ നിന്നത് ഒരു വീടിന്റെ മുന്നിലായിരുന്നു. കാർ നിർത്തി ആന്റി ചുറ്റും നോക്കി ഓണാടിച്ചതും ഏതോ ഒരു വയസൻ വന്ന് വീടിന്റെ ഗേറ്റ് തുറന്ന് തന്നു . ആന്റി കാർ അകത്തേക്ക് എടുത്ത് പാർക്കിംഗ് ഏരിയയിൽ കൊണ്ട് നിർത്തി.
ശൈലജന്റി : വാ ഇറങ്ങ്…..
ഞാൻ : ഇത് എവിടാ ആന്റി…
ശൈലജന്റി : അതൊക്കെ പറയാം നീ വാ…
അതും പറഞ്ഞുകൊണ്ട് ആന്റി കാറിൽ നിന്നും ഇറങ്ങി. ഞങ്ങൾക്ക് ഗേറ്റ് തുറന്നു തന്ന വയസൻ ഞങ്ങളുടെ അടുത്തേക്കായി ഓടി വന്നു.