കല്യാണി 10 [മാസ്റ്റര്‍]

Posted by

“മനുഷ്യസ്ത്രീയായി കൊതിതീരെ ഭൂമിയില്‍ ജീവിക്കാന്‍ എന്നെ അങ്ങ് അനുവദിച്ചില്ല..ഇപ്പോള്‍ ഇതാ മരണാനന്തരവും എനിക്ക് പരിധികള്‍ അങ്ങ് കല്‍പ്പിക്കുന്നു..എന്തിനാണ് യമരാജാ എന്നെ അങ്ങ് അവിടേക്ക് ക്ഷണിക്കുന്നത്? അങ്ങേയ്ക്ക് എണ്ണിയാല്‍ ഒടുങ്ങാത്ത അന്തേവാസികള്‍ അവിടെ ഉണ്ടല്ലോ..എന്നെ ഇവിടെ വിഹരിക്കാന്‍ അനുവദിക്കൂ…എനിക്കെന്റെ പ്രതികാരം നിറവേറ്റണം..അങ്ങ് പറഞ്ഞ പ്രകാരം ഒരാളുടെ പോലും ജീവനെടുക്കാതെയാണ് ഞാനെന്റെ പ്രതികാരം നിര്‍വഹിക്കുന്നത്..”

“അസംഭവ്യം..മരണാനന്തരം നാല്‍പ്പത് ദിനങ്ങള്‍ മാത്രമാണ് ഒരു ആത്മാവിനു ഭൂമിയില്‍ നില്‍ക്കാനുള്ള അനുമതി ഉള്ളത്..എന്നാല്‍ നിനക്ക് നാം പ്രത്യേകം പരിഗണന നല്‍കി..പക്ഷെ അതിങ്ങനെ തുടരാന്‍ ഇനി സാധ്യമല്ല. തന്നെയുമല്ല, നീ അറിയാത്ത ഒരു ശക്തനായ ശത്രു നിനക്കെതിരെ വരുന്നുണ്ട്..അവന്‍ നിന്നെ ബന്ധിച്ചാല്‍ പിന്നെ നീ അവന്റെ അടിമത്തത്തില്‍ കഴിയേണ്ടി വരും ശിഷ്ടകാലം..”

“ആരാണ് രാജാ ആ ശത്രു..എനിക്ക് അയാളെ പ്രതിരോധിക്കാന്‍ സാധിക്കില്ലേ..”

“ഒരു മഹാമാന്ത്രികാന്‍..അയാളുടെ മന്ത്രങ്ങളില്‍ നിന്നും രക്ഷനേടാന്‍ തക്ക ശക്തി നിനക്കില്ല..പക്ഷെ ബുദ്ധിപരമായി നീ പ്രവര്‍ത്തിച്ചാല്‍ അയാള്‍ക്ക് നിന്നെ ബന്ധിക്കാന്‍ സാധിക്കാതെ പോകും..അതുകൊണ്ട് എത്രയും വേഗം നീ തിരിച്ചു മടങ്ങുക…നാം പോകുന്നു..തൊട്ടടുത്ത വീട്ടിലെ ഒരാള്‍ ഇന്നെന്റെ ഒപ്പം വരും….”

“ങേ..അതാരാണ് പ്രഭോ..” കല്യാണി ഞെട്ടലോടെ ചോദിച്ചു.

“നിന്റെ അമ്മ…”

“അയ്യോ..പ്രഭോ എന്റെ അമ്മയെ കൊണ്ടുപോകല്ലേ….അമ്മയ്ക്ക് കുറച്ചു നാള്‍ കൂടി ആയുസ് നീട്ടി നല്‍കൂ പ്രഭോ..ഞാന്‍ അങ്ങയുടെ കാലു പിടിക്കാം..” കല്യാണി യമന്റെ പാദത്തില്‍ കവിണ്ണ്‍ വീണു.

യമന്‍ ദയയോടെ അവളെ നോക്കി. പാവം പെണ്ണ്. അവള്‍ തനിക്ക് നല്‍കിയ വാക്ക് തെറ്റിച്ചിട്ടില്ല. ആരെയും കൊല്ലാന്‍ പാടില്ല എന്ന തന്റെ കല്‍പ്പന അവള്‍ അക്ഷരം പ്രതി അനുസരിക്കുന്നുണ്ട്. അദ്ദേഹം മനസ്സില്‍ പറഞ്ഞു.

“കല്യാണി..നീ എന്നെ എന്റെ കടമകളില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ ശ്രമിക്കരുത്..” അദ്ദേഹം ലേശം അനുകമ്പയോടെ അവളോട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *