ഞാൻ മെല്ലെ നീതുവിനോട് പറഞ്ഞു..
നീതു : ഈ കല്യാണം നടന്നില്ലേ എന്റെ ജീവിതവും ആഗ്രഹങ്ങളും നശിക്കും… എനിക്ക് വേറെ വഴിയില്ല എന്നോട് ഷെമിക്ക്..
ഞാൻ : നീ എന്തൊക്കെയാ ഈ പറയുന്നേ..
നീതു : ഞാൻ എല്ലാം പറയാം..നാളെ നമ്മൾക്ക് കാണാം..
അപ്പോളേക്കും ഞങ്ങളെ കഴിക്കാനായി വിളിച്ചിരുന്നു. പിന്നെ വലുതായി സംസാരിക്കാൻ പറ്റിയില്ല…
വീട്ടിൽ വന്നിട്ടും എനിക്ക് ആകെ ശുനിയത ആരുന്നു മനസ്സിൽ.. അവൾ എന്താണ് പറഞ്ഞത്.. എന്തായാലും നാളെ പോയി ഇതിനു ഒരു തീരുമാനം എടുക്കണം.. രാത്രി ആയപ്പോൾ ഫോണിൽ നീതുന്റെ ഒരു മെസ്സേജ് വന്നു.. ഒരു പാർക്കിന്റെ ലൊക്കേഷൻ ആരുന്നു രാവിലെ പതിനൊന്നു മണി ആവുമ്പോൾ എത്തണം എന്നും.. ഞാൻ ഓക്കേ പറഞ്ഞു ഫോൺ മാറ്റി വെച്ച് കിടന്നു..
രാവിലെ റെഡി ആയി അമ്മയോട് പുറത്ത് പോകുവാനൊ പറഞ്ഞു ഞാൻ ആ പാർക്കിലേക്ക് ചെന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവളും എത്തി..
നീതു : ഒത്തിരി നേരം ആയോ വന്നിട്ട്..
ഞാൻ : മ്മ് കുറച്ചു നേരം ആയി..എന്താണ് പറയാൻ ഉണ്ടന്ന് പറഞ്ഞത്..
നീതു : പറയാം…
അവൾ നടന്നു.. അവളുടെ കൂടെ ഞാനും…
“ ചേട്ടൻ എന്റെ അച്ഛൻ… “
ഞാൻ : അമ്മ നേരത്തെ പറഞ്ഞിരുന്നു.. ഒരു ആക്സിഡന്റിൽ തന്റെ അച്ഛൻ…
നീതു : ‘എന്നെ പഠിപ്പിക്കുന്നതൊക്കെ എന്റെ അമ്മ ആണ്..അമ്മ ഒത്തിരി കഷ്ട്ടപെട്ടു ലോൺ എടുത്തൊക്കെ ആണ് എന്നെ പഠിപ്പിച്ചേ..എനിക്ക് നല്ല ഒരു ജോലി വാങ്ങി അമ്മയെ സഹായിക്കണം… നല്ല രീതിയിൽ നോക്കണം…’
അവളുടെ കണ്ണുകൾ നിറഞ്ഞു..അവൾ നടത്തം നിർത്തി എന്റെ മുഖത്തേക്ക് നോക്കി തുടർന്നു..
“അമ്മയുടെ ചേട്ടന്റെ മോൻ ഇപ്പോൾ എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു നടക്കുവാ.. പുള്ളി ഇപ്പോൾ ജയിലിൽ ആണ്..അതുകൊണ്ട് ആണ് എന്റെ പഠിത്തം തീരുന്നതിനു മുന്നേ കല്യാണം നടത്തുന്നത്.
ചേട്ടന്റെ അമ്മ എന്റെ അമ്മയുടെ കൂട്ടുകാരി ആണ്…ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞാണ് കല്യാണം ആലോചിച്ചേ..ചേട്ടന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. എന്നോട് ക്ഷെമിക്കു എനിക്ക് വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ട… എന്നെ രക്ഷിക്കണം..”