“അത് വേണോ… ഒരാണും പെണ്ണും തനിയെ… ഒരു മുറിയിൽ…” രവിയിൽ വീണ്ടും നടന വൈഭവം നിറഞ്ഞു.
“ഞാനും എൻ്റെ കെട്ടിയവനും മുറിയിൽ ഉണ്ടാകും എന്ന് കരുതീട്ടാണോ ഇങ്ങനെ ഒരു റിസ്‌ക്ക് ഇയാൾ എടുത്തത് ???” അവരുടെ കുറിക്ക് കൊള്ളുന്ന ചോദ്യത്തിൽ രവി കുഴങ്ങി.
“സത്യം പറയാലോ… ഞാനിന്നൊരു സിനിമ കണ്ടു…”
“ഏത് സിനിമ ..”
“ഈ ശബ്ദം ഇന്നത്തെ ശബ്ദം.. അതിലെ ഒരു നടിക്ക് നിങ്ങളുടെ ഛായയുണ്ട്…” അന്ന് കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യം ഇന്ന് കണ്ട സിനിമയുമായി പെട്ടെന്ന് ബന്ധിപ്പിക്കാൻ രാവിക്കായി.
“രോഹിണി… അല്ലേ…” അവരുടെ കണ്ണുകൾ വിടർന്നു
“ഉം… എൻ്റെ ഫ്രണ്ട്സ് പറയാറുണ്ട്…”
രവിക്ക് പിടിച്ചുകയറാൻ ഒരു കച്ചിത്തുരുമ്പായി. ഇനി സംസാരം മുന്നോട്ട് പോകാം. രവി മനസ്സിൽ ഉറപ്പിച്ചു.
“ഇങ്ങളെ കാണാൻ റഹ്മാൻ്റെ ഛായയുണ്ട്..” അവർ അലമാരയിൽനിന്നും ഒരു പോളിസ്റ്റർ കൈലിമുണ്ട് എടുത്ത് രവിക്ക് നീട്ടി. രവി അത് വാങ്ങി ഉടുത്തു. ഇനി മുന്നോട്ടുള്ള കാര്യങ്ങളിൽ വേഗത വേണം. സമയം അർദ്ധരാത്രി. മുറിയിൽ കത്തുന്ന ബൾബിന് കീഴെ ഒരു യുവാവും യുവതിയും. ഇരുവരുടെ ഇടയിലും ഉണ്ടായ അപരിചിതത്വം എന്ന മതിലിൽ വിള്ളൽ വീണിരിക്കുന്നു.
ഉള്ളത് പറഞ്ഞാൽ അവിടെ മനസ്സുകൊണ്ട് ഒരു മണിയറ രൂപപ്പെടുകയായിരുന്നു.
“എന്താ നിങ്ങളുടെ പേര്..” നവവധുവിൻ്റെ നാണത്തോടെ അവൾ ചോദിച്ചു.
“രഘു…” രവി മനപ്പൂർവ്വം കളവ് പറഞ്ഞു.
“നിങ്ങളുടെ….”
“ഫാത്തിമ…”
“ഞാൻ ഫാത്തി എന്ന് വിളിക്കട്ടെ…”
“പാത്തു എന്നാണ് എല്ലാരും വിളിക്കാറ്…”
“പക്ഷേ, ഞാൻ ഫാത്തി എന്നേ വിളിക്കൂ… ആ വിളി ഇഷ്ടല്ലേ…” രവി ഫാത്തിയുടെ തോളിൽ കൈവച്ചു.
“എന്നെ ഇഷ്ടമുള്ളത് വിളിച്ചോ… എല്ലാം ഇഷ്ടപ്പെട്ടോളാം…” ഫാത്തി രവിയെന്ന രഘുവിൻ്റെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു.
“രഘു പകൽ വരുമോ?” അവർ രവിയുടെ മേലേയ്ക്ക് ചാഞ്ഞു.
“വരണോ…. ?”
“ഉം… രഘുവിനെ പകൽവെളിച്ചത്തിൽ എനിക്ക് കാണണം…” രവിയെ പുൽകി ഫാത്തി പറഞ്ഞു. ഫാത്തിയിൽ കാമം മോട്ടിട്ട് തുടങ്ങിയെന്ന് രവിക്ക് മനസ്സിലായി. ഒന്നാമത് ഭർത്താവ് ഗൾഫിൽ. ഇനി കക്ഷി വന്നാലോ, പരസ്പരം ചേരാത്ത ബന്ധത്തിലും. ഒരു ഇരുത്തം വന്ന സ്ത്രീ എന്ന നിലയിൽ ഇവർക്ക് പുരുഷൻ്റെ സാമിപ്യം ആഗ്രഹിച്ചാലും കിട്ടാൻ സാദ്ധ്യത കുറവ്. പിന്നെ, പെണ്ണല്ലേ? മനസ്സ് വെച്ചാൽ ഒരാണിനെ കിട്ടാൻ വലിയ പ്രയാസമില്ല.
രവി ഫാത്തിയുടെ മുടിയിൽ തഴുകി.