“ആദ്യം ആ കത്തി മാറ്റിവയ്ക്ക്… ” അത് പറഞ്ഞ്, രവി എടുത്ത മാലകൾ അവരെ കാണിച്ച്.
“ഇതാണോ എടുത്തത്…” അവർ ശബ്ദം താഴ്ത്തി ചിരിച്ചു.
“ആട്ടെ.. എത്രനാളായി മോഷണം എന്ന പരിപാടി തുടങ്ങിയിട്ട്? കണ്ടാൽ നല്ല ചൊങ്കൻ ചെക്കൻ.. വല്ല സിനിമയിലും അഭിനയിച്ചൂടെ… എന്തിനാ ഇത്തരം പണിക്ക് ഇറങ്ങുന്നത്..” അവർ വിടാൻ ഉദ്ദേശിക്കുന്ന മട്ടില്ല.
“ഞാൻ എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം…” രവിയും ഈർഷ്യ ഉണർന്നു.
“പിന്നേയ്, നിങ്ങൾ മോട്ടിച്ചത് റോൾഡ്ഗോൾഡ് ആണ്… എൻ്റെ സ്വർണ്ണം മുഴുവൻ ബാങ്കിലാണ്…” അവർ അതും പറഞ്ഞ് ശബ്ദമുണ്ടാക്കാതെ ചിരിച്ചു. രവി ആകെ ചമ്മി. ആദ്യമായി തനിക്കൊരു അബദ്ധം സംഭവിച്ചിരിക്കുന്നു.
അതോ ഇവർ തന്നെ കബളിപ്പിക്കുകയാണോ? രവി ആശയക്കുഴപ്പത്തിൽ ആയി. എന്തായാലും വന്നതല്ലേ, എന്തെങ്കിലും കൈവശം ആക്കാതെ എങ്ങിനെ തിരിച്ച് പോകും? പെട്ടെന്ന് ജനലിന്നരികിൽ വെച്ച കത്തി രവി എടുത്ത് കൈയ്യിലിട്ട് തിരിച്ചു.
“ബുദ്ധിമുട്ടി ഇവിടംവരെ വന്നസ്ഥിതിക്ക് എന്തെങ്കിലും കൊണ്ടേ ഞാൻ പോകൂ…” രവി ദാദ കളിച്ചു.
“അത്രയ്ക്ക് നിർബന്ധമാണോ…” അവർ തിരിച്ച് ദാദ കളിച്ചു.
“അതെ… നിർബന്ധമാണ്….”
“എങ്കിൽ ശ്രമിക്ക്…കിട്ടുമോ എന്ന് നോക്ക്…” അതും പറഞ്ഞ് അവർ കതകിനടുത്തേക്ക് നീങ്ങി. ഇവർ എന്താണ് ഉദ്ദേശിക്കുന്നത്?? തന്നെ പ്രകോപിപ്പിക്കുകയാണോ? എന്താണ് ഇവരുടെ നീക്കം?? രവിക്ക് സംശയമായി. പെട്ടെന്ന് അവർ കതക് കുറ്റിയിട്ടു. എന്നിട്ട് ലൈറ്റ് ഓൺ ആക്കി. ചെറിയ ഷോർട്‌സിൽ രാവിയെകണ്ട് അവർ ചിരിച്ചു. ഇപ്രാവശ്യം ഒച്ച കൂടി.
“നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്… ഒന്നോർക്കട്ടെ.. അതെ.. ആ മന്ദിരത്തിൻ്റെ പരിപാടിയിൽ.. അന്നേ നിങ്ങളെ ഞാൻ ശ്രദ്ധിച്ചു. ഇടയ്ക്ക് ആ ചേച്ചി നിങ്ങളുടെ അടുത്ത് വന്ന് സംസാരിക്കുന്നതും കണ്ടു…” നിങ്ങൾ അവരുടെ ആരാ….”
രവിയുടെ അവശേഷിച്ച ധൈര്യവും ചോർന്നു. ഇനി കളി മാറ്റിപ്പിടിക്കണം. രവി കട്ടിലിൽ ചാരിയിരുന്ന് കാലുകൾ ബെഡ്ഡിൽ വച്ചു.
“സത്യത്തിൽ അന്ന് ഞാൻ നിങ്ങളെയാണ് ശ്രദ്ധിച്ചത്.. പക്ഷേ പരിചയപ്പെടാൻ കഴിഞ്ഞില്ല. വീട്ടിൽ വരാൻ കഴിയുകയുമില്ല. പിന്നെ, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും ഞാൻ അറിഞ്ഞു…” രവി ഇടം കണ്ണിട്ട് അവരെ നോക്കി.
“അതൊക്കെ എങ്ങിനെ അറിഞ്ഞു…” അവരിൽ ആകാംക്ഷ.
“അതൊക്കെയറിഞ്ഞു… കെട്ടിയോനും ആയി രസത്തിൽ അല്ല എന്നും … അതുകൊണ്ട്, നിങ്ങളെയൊന്ന് കാണാനാണ് ഞാൻ കള്ളൻ്റെ വേഷം കെട്ടി വന്നത്. പകൽ, മുണ്ടും ഷർട്ടും ധരിച്ച് വന്നാൽ എനിക്ക് ആരും അനുമതി തരില്ല..” രവി അവരുടെ കണ്ണിൽ നോക്കി പറഞ്ഞു. ഭാവം തികഞ്ഞ ഒരു കാമുകൻ്റേയും.
“എന്തിനാ എന്നെ കാണുന്നത്…” അവർ മേലെ നോക്കി ചോദിച്ചു.
“അറിയില്ല… ”
“എങ്ങിനെ അകത്ത് കടന്നു….”
“ജനലഴി പൊളിച്ച്… ”
“ഇതിൻ്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ? പ്രായമായ ഉപ്പയും ഉമ്മയും പിന്നെ ഞാനും… പകൽ വന്നാൽ ആരും തടയില്ല…” അവർ മൊഴിഞ്ഞു.
“മക്കൾ…”
“ഒരു മോൾ… അവളെ കെട്ടിച്ചുവിട്ടു…”
“ശരി… വന്ന കാര്യം നടന്നു… കാണാൻ ആഗ്രഹിച്ച ആളെ കണ്ടു… ഇനി എനിക്ക് പോകാല്ലോ…” രവി സൂപ്പറായി അഭിനയിച്ചു.
“ഇരിക്ക്… എന്തായാലും വന്നതല്ലേ… ഇനി കുറച്ച് കഴിഞ്ഞ് പോകാം… ആരും ശല്യപ്പെടുത്താൻ വരില്ല..” അവർ വിരലുകൾ സ്വയം കൂട്ടിയുരച്ചു.