അഴികൾ മരംകൊണ്ടുള്ളതായതിനാൽ, ധരിച്ച ബനിയൻ ഊരി, അപ്പുറത്ത് ഇരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുക്കി താഴെയുള്ള അഴികളിൽ ഇട്ടു. പിന്നെ, നീണ്ട കാത്തിരിപ്പ്. ഏകദേശം ഒന്നോന്നര മണിക്കൂർ കഴിഞ്ഞതും കനമുള്ള വടിയോ കമ്പിയോ കിട്ടുമെന്ന പ്രതീക്ഷയിൽ ചുറ്റും പരതി. അവസാനം ഒരു തൂമ്പ കണ്ണിൽ പെട്ടു. അതിൻ്റെ പിടി, നനഞ്ഞ അഴികൾക്കിടയിൽ വച്ച് മെല്ലെ താഴ്ത്തിയതും കരകരാ ശബ്ദത്തോടെ അഴികൾ ചെറുകഷണങ്ങളായി നിലത്ത് വീണു. ബനിയൻ ചുരുട്ടി അരികിൽ വച്ച്, രവി കാത് കൂർപ്പിച്ച്, മേലെ നടന്നു.
ഒരു മുറിയിൽ നിന്നും നീണ്ട ശ്വാസം വലി. മറ്റൊരു മുറിയിൽ കൂർക്കം വലി. ആരൊക്കെ വീട്ടിൽ ഉണ്ടോ, അവരൊക്കെ അഗാധമായ ഉറക്കത്തിൽ. രവി ഓരോ മുറിയും കതക് തുറന്ന് പരിശോധിച്ച് മുന്നോട്ട് പോയി. ലക്ഷ്യം അവൾ…
ഗൾഫ്കാരൻ്റെ ഭാര്യ!!
ടോർച്ച് എടുക്കാത്തതുകൊണ്ട് ഉണ്ടായ ബുദ്ധിമുട്ട് തെരുവ് വെളിച്ചത്തിലൂടെ രവി കൈകാര്യം ചെയ്തു. അവസാനം രവി ആ മുറിയിൽ എത്തി. പൊന്നമ്മ പറഞ്ഞവൾ ഇതാ തൻ്റെ മുന്നിൽ. മുടി ഉച്ചിയിൽ കെട്ടി, പൊന്നമ്മ ധരിച്ചമാതിരിയുള്ള വസ്ത്രത്തിൽ.
അർദ്ധനഗ്നമായ വെണ്ണകാലുകൾ. നീണ്ട കണ്ണുകളിൽ വലിയ പീലികൾ ചേർന്നനിലയിൽ. കട്ടിയുള്ള പുരികം. ചെറിയ, നീണ്ട മൂക്ക്. വിരിഞ്ഞ മാറിടം. മാറത്ത് രണ്ട് വലിയ ഗോളങ്ങൾ!!!
രവി… നീ വന്ന കാര്യം ആദ്യം പൂർത്തിയാക്കൂ.. അന്തരംഗം മന്ത്രിച്ചു. രവി തൊട്ടടുത്ത അലമാര ശ്രദ്ധിച്ചു. മുകളിൽ കണ്ണാടിയോട് കൂടിയ വലിയ അലമാര. താക്കോൽ ദ്വാരത്തിൽ തന്നെയുണ്ട്. രവി അൽപ്പം പോലും ശബ്ദം ഉണ്ടാക്കാതെ അലമാര തുറന്ന്, എല്ലായിടവും തപ്പി. അവസാനം, വസ്ത്രങ്ങൾക്കടിയിൽനിന്നും ഒരു ചെപ്പ് കിട്ടി.