മൂക്കിൽ ഒരു കുഞ്ഞു മുക്കുത്തിയും കുത്തി, വീട്ടിലേക്ക് പോകുമ്പോഴും വീട്ടിൽ എത്തിയതിന് ശേഷവും സിന്ധുവിന്റെ മനസ്സിൽ ആ വെട്ടി തിളങ്ങുന്ന മഞ്ഞ ലോഹം തന്നെയായിരുന്നു. അങ്ങനെ ഒന്ന് തനിക്ക് സ്വന്തമാക്കാൻ ഈ ജീവിതത്തിൽ സാധിക്കുമോ എന്ന് സ്വയം പരിഭവിച്ചു. തന്റെ അരക്കെട്ടിൽ ആ അരഞ്ഞാണം ചുറ്റി കിടക്കുന്നതായി അവൾ സങ്കൽപ്പിച്ചു. അതിന്റെ മണി കെട്ടിയ വാൽ തുടയിലേക്ക് തൂങ്ങിക്കിടന്ന് ഇക്കിളി പെടുത്തുന്നതായി അവൾക്ക് തോന്നി.
ഇങ്ങനെ പല ആലോചനകളിലായി ഇരിക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ അന്നമ്മ ഒന്ന് ശങ്കിച്ചു. ‘എന്ത് പറ്റി ഈ പെണ്ണിന്..?’
“എന്താ മോളെ ആലോചിക്കുന്നേ…?” അന്നമ്മയുടെ സംശയം വായിൽ നിന്നും ഉതിർന്നു.
“ഹേയ്… ഒന്നുല്ല… ഞാനെ… ആ ജ്വല്ലറിൽ കണ്ട അരഞ്ഞാണത്തെ പറ്റി ഓർക്കാർന്നു… എന്ത് തൂക്കം വരും അമ്മെ അതിന്..?”
“ഹോ… അതൊരു പത്ത് പതിനഞ്ച് പവൻ കാണും…”
“ഹോ… അത് പോലെ ഒരണ്ണം നമുക്ക് ഒക്കെ സ്വപനത്തിൽ കാണാൻ പറ്റോ..?” സിന്ധു ഒരു ആത്മഗതം പോലെ പറഞ്ഞു.
“ഇച്ചായൻ കെട്ടി കൊണ്ടൊരുമ്പോ എന്റെ കഴുത്തിൽ പത്തിന്റെ ഒരു മാല ഉണ്ടായിരുന്നു..” അന്നമ്മ കുറച്ച് അഭിമാനത്തോടെ പറഞ്ഞു.
“അത് പോലെ ആണോ അമ്മെ അരഞ്ഞാണം, അതും അരത്താലി… അത് ഇങ്ങനെ അരയിൽ ചുറ്റി കിടക്കുന്നത് തന്നെ ഒരു സുഖല്ലേ….” സിന്ധു ആഗ്രഹത്തിന്റെ കുളിരിൽ വിറച്ച് കൊണ്ട് പറഞ്ഞു.
സിന്ധു ആ മഞ്ഞ ലോഹത്തിന്റെ തൂക്കത്തിലും തിളക്കത്തിലും ഭ്രമിച്ചിരിക്കുകയാണെന്ന് അന്നമ്മക്ക് മനസ്സിലായി. അവളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ച് കൊടുക്കാൻ തനിക്കോ തന്റെ മകനോ പറ്റില്ലാലോ എന്നോർത്തപ്പോൾ അന്നമ്മയിൽ നിരാശ തോന്നി. അതൊരു അത്യാഗ്രഹമാണെങ്കിലും ആവതുണ്ടെങ്കിൽ അന്നമ്മ അത് സാധിപ്പിച്ച് കൊടുത്തേനെ…, അത്രക്ക് ഇഷ്ട്ടമായിരുന്നു സിന്ധുവിനെ അന്നമ്മക്ക്.
രാത്രി ഉറങ്ങാൻ കിടന്നപ്പോഴും സിന്ധുവിൽ ആ ചിന്തകൾ വിട്ട് മാറിയില്ല. സിസിലി കയ്യിലെടുത്ത ആ അരഞ്ഞാണം സിന്ധുവിന്റെ മനസ്സിനെ വല്ലാതെ വരിഞ്ഞു മുറുക്കിയിരുന്നു. ഗാഢമായ ഏതോ ചിന്തയിൽ മുഴുകിയിരിക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ പത്രോസ് ചോദിച്ചു.
“എന്താടി ഒരു ആലോചന..”
“ഹേയ് ഒന്നല്ല ഏട്ടാ..” മലർന്നു കിടക്കുന്ന പത്രോസിന്റെ നെഞ്ചിലേക്ക് ചെരിഞ്ഞ് കിടന്ന് കൊണ്ട് സിന്ധു പറഞ്ഞു. അവളുടെ കൈ അവന്റെ നഗ്നമായ ശരീരത്തിലൂടെ പതിയെ ചാലിച്ച് കൊണ്ടിരുന്നു. അവന്റെ നെറ്റിയിലെ ഉണങ്ങി കരിഞ്ഞ മുറിപ്പാടിലൂടെ അവളുടെ നീണ്ട വിരലുകൾ ലാസ്യമായി ചാലിച്ച് കൊണ്ടിരുന്നു.
“എന്താടി പെണ്ണെ… കാര്യം പറ..”
“ഒന്നുല്ല… ഞാൻ ജ്വല്ലറിൽ കണ്ട ആ അരഞ്ഞാണം ഓർത്ത് കിടന്നതാ… മനസ്സിന്ന് പോകുന്നില്ല. എന്ത് ഭംഗ്യാ അതിന്..”