“അയ്യേ… അയ്യയ്യേ… ഇത്രേ ഒള്ളോ.. പീലിച്ചായന്റെ കള്ളി… അന്നമ്മക്കുട്ടി… ഞാൻ കരുതി വല്യ കായങ്കുളം കൊച്ചുണ്ണിയുടെ ആൾക്കരല്ലേ… ഇത്തിരി ധൈര്യം ഒക്കെ കാണല്ലോന്ന്… എവിടെ… ദേ.. നിന്ന് കരയണ്…അയ്യേ..” സിന്ധു അമ്മയെ കളിയാക്കി ചിരിച്ച് കൊണ്ട് പറഞ്ഞു..
എന്നിട്ടും അന്നമ്മ തലയുയർത്തിയില്ല. താൻ ഏറ്റവും സ്നേഹിക്കുന്ന ഒരാളുടെ മുന്നിൽ അപമാനിക്കപ്പെട്ടത് പോലെ തോന്നി. കണ്ണിൽ നിന്ന് കണ്ണീർ കവിളിലൂടെ ഒഴുകുന്നത് കണ്ടപ്പോൾ സിന്ധുവിന് കളിയാക്കൽ കൂടുതലയൊന്ന് തോന്നി. അവൾ സ്റ്റൂളിൽ നിന്ന് താഴെ അമ്മക്ക് ഒപ്പം മുട്ടിലിരുന്നു.
“അയ്യേ… ‘അമ്മ കരയാണോ… ഞാൻ വെറുതെ പറഞ്ഞതല്ലേ…” അമ്മയുടെ കവിളിൽ രണ്ടു കൈകൊണ്ടും പിടിച്ചുയർത്തി കൊണ്ട് സിന്ധു പറഞ്ഞു. അന്നമ്മയുടെ കണ്ണുകൾ ചുമന്നിരുന്നു. അത് കണ്ട് അവൾക്കും സങ്കടം വന്നു. ‘താൻ അമ്മയെ കരയിച്ചല്ലോ’ എന്നവൾക്ക് തോന്നി.
“അമ്മെ കരയല്ലേ… സോറി… ഞാൻ ചുമ്മ പറഞ്ഞതാ…” അവളുടെ ശബ്ദവും ഇടറിയിരുന്നു.
“അമ്മെ… ” എന്ന് വിളിച്ച് കൊണ്ട് അമ്മയുടെ രണ്ടു കവിളികളും മാറി ഉമ്മ വെച്ചു. അമ്മയെ തോളിലേക്കിട്ട് കെട്ടി പിടിച്ചു.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. തന്റെ സ്വപ്നങ്ങൾക്ക് തിരി കൊളുത്തിയത് അമ്മയാണ്… ഒരു തമാശക്ക് പോലും കരയിപ്പിക്കാൻ പാടില്ലായിരുന്നു.
“അമ്മെ ..” അമ്മയുടെ തോളിൽ കിടന്ന് സിന്ധു വിളിച്ചു.
“മ്മ്..” മരുമകളുടെ സ്നേഹപ്രകടനം കണ്ട്, അവളുടെ കണ്ണും നിറയുന്നത് കണ്ട അന്നമ്മയുടെയുള്ളിലെ വിഷമം മാറിത്തുടങ്ങിയിരുന്നു.
“എന്നെ കെട്ടിയത് അമ്മേന്റെ കൊച്ചാണെങ്കിലും, ഈ സിന്ധു അമ്മക്കും കൂടിയുള്ളതാണ്… ‘അമ്മ എന്ത് പറഞ്ഞാലും ഈ സിന്ധു കേൾക്കും…” അൽപ്പം നിർത്തയതിന് ശേഷം സിന്ധു വീണ്ടും തുടർന്നു..
” കുറെ കാലമായി എൻറെ അമ്മയുടെയും അച്ഛന്റെയും സങ്കടങ്ങളും കണ്ടാണ് ജീവിച്ചത്… അവരുടെ സ്വന്തം മോളായിട്ട് പോലും അവരെന്നെ കുറ്റപെടുത്തിയിട്ടേയൊള്ളു… എൻറെ സ്വന്തം വീടായിട്ട് പോലും അവിടെ ഞാൻ ഒരു അന്യനെ പോലെയാണ് ജീവിച്ചത്… ഞാൻ എൻറെ ജീവിതത്തിൽ സന്തോഷമെന്തെന്നറിഞ്ഞത് ഇവിടെ വന്നതിന് ശേഷമുള്ള ഈ പത്ത് പന്ത്രണ്ട് ദിവസങ്ങളിലാണ്..”
സിന്ധു സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. വളരെ പതുക്കെയാണ് സംസാരിച്ചത്. അന്നമ്മക്ക് കേൾക്കാൻ മാത്രം ഉച്ചത്തിൽ. അന്നമ്മ അവളെ കാതോർത്തിരുന്നു. ചില വാക്കുകൾ പറയുമ്പോൾ അവളുടെ കണ്ഠമിടരുന്നത് അന്നമ്മ മനസ്സിലാക്കി…
“….’അമ്മ കൊച്ചിനെ സ്നേഹിക്കുന്നത് കണ്ടപ്പോഴാണ്.. ഒരമ്മ എങ്ങനെയാണ് മക്കളെ സ്നേഹിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത്… കൊച്ചിൻ കൊടുക്കുന്ന സ്നേഹം എനിക്കും വേണം അമ്മെ… ഞാൻ എന്തും ചെയ്യാ… അമ്മക്കും കൊച്ചിനും വേണ്ടി… ഞാൻ എന്തും ചെയ്യാ… അമ്മെ… ” സിന്ധു പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊലിച്ചിരുന്നു. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. ഒരു കുട്ടി തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം മുറുകെ പിടിക്കുന്ന പോലെ അന്നമ്മയെ അവൾ കെട്ടി പിടിച്ചിരുന്നു. അവളുടെ ഉള്ളിലെ തേങ്ങലുകൾ അന്നമ്മക്ക് മനസിലായി..