എല്ലാ മലയാളമാസവും സംക്രമവും ഒന്നാം തീയതിയും ഞങ്ങടെ വീട്ടിൽ ആരാണോ കയറുന്നത് അത് വീടിന്റെ ഐശ്വര്യത്തെ ബാധിയ്ക്കുമെന്നും, നല്ലത് സംഭവിച്ചില്ലെങ്കിൽ അതു ഇന്നയാൾ വീട്ടിൽ ഒന്നാം തീയതി കയറിയത് കൊണ്ടാണെന്നും പറഞ്ഞു തുടങ്ങും അമ്മയുടെ സങ്കടം. അമ്മയ്ക്ക് എന്നോടുള്ള അമിത സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും അതിനായി അമ്മ എന്നെ നിയോഗിച്ചു.
ഞങ്ങളുടെ വീടിന്റെ അടുത്ത് നല്ലൊരു നായർ തറവാട് ഉണ്ടായിരുന്നു. അവിടെ ആയിരുന്നു എന്നെ ട്യൂഷന് വിട്ടിരുന്നത്. എന്റെ ട്യൂഷൻ ടീച്ചറുടെ പേരാണ് മായ എസ് നായർ. ഞാൻ അവരെ ചേച്ചിന്നാണ് വിളിച്ചിരുന്നത്. ചേച്ചിയുടെ മൂത്തചേച്ചിടെ കല്യാണം കഴിഞ്ഞാരുന്നു, അവരുടെ അച്ഛന്റെ മരണം. അതോടു കൂടി വീട്ടുഭരണം ചേച്ചിയുടെ ഉത്തരവാദിത്തമായി. വീട്ടിൽ അമ്മയും ചേച്ചിയും മാത്രമായി. ചേച്ചിയ്ക് ഒരു മുപ്പതുവയസ്സ് കാണും അന്ന്.
ചേച്ചിയെ കുറിച്ച് പറയുകയാണെങ്കിൽ ചങ്ങനാശ്ശേരിയിലെ ഒരു കോളേജിൽ നിന്നും ബിരുദവും, ബിരുദാനന്ദ ബിരുദവും എടുത്ത വിദ്യാസമ്പന്നയും അതിലുപരി അതീവസുന്ദരിയും ആയിരുന്നു. എനിയ്ക്ക് ചേച്ചിയോട് ഭയങ്കര ഇഷ്ടവും അതിലും കൂടുതൽ പേടിയുമായിരുന്നു. മറ്റ് കുട്ടികളെ ചേച്ചി തല്ലുമ്പോൾ ചേച്ചിയുടെ മുഖം ചുവന്നു ഒരു ഭദ്രകാളിയെ പോലെയാകും.
അങ്ങനിരിയ്ക്കയാണ് അമ്മ അവിടുത്തമ്മയോടും ചേച്ചിയോടും ഞങ്ങടെ വീട്ടിൽ സംക്രമം/ഒന്നാം തീയതി കേറുവാൻ എന്നെ അവരുടെ വീട്ടിൽ കയറ്റണമെന്നു പറഞ്ഞത്.
കള്ള കണ്ണൻ
Posted by