കലി
Kali | Author : Amal Srk
പാർട്ടി അലങ്കോലമാക്കിയപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ. ആളുകളുടെ മുമ്പിലാകെ നാണംകെട്ട് എൻറെ തൊലി ഉരിഞ്ഞു. അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
” ഒന്ന് നിർത്തെടി കുറെ നേരമായല്ലോ നീ ഇതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. ” സിദ്ധാർത്ഥ് ദേഷ്യം കടിച്ചമർത്തി പറഞ്ഞു.
” നിന്റെ ഈ മുടിഞ്ഞ ദേഷ്യം കാരണം എനിക്ക് ഒരു സ്വസ്ഥതയും ഇല്ല.”
” അവിടെവച്ച് പ്രകാശൻ എന്നെ കേറി ചൊറിഞ്ഞപ്പോ, ഞാൻ പിന്നെ കൈയ്യുംകെട്ടി നോക്കി നിൽക്കണമായിരുന്നോ ? ”
” കുറച്ചൊക്കെ ക്ഷമിക്കാൻ പഠിക്കണം. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാവുമായിരുന്നില്ല.”
” നീ പറ ഇനി ഞാൻ എന്താ ചെയ്യേണ്ടത് ? എത്ര ശ്രമിച്ചതാ.. എന്നിട്ട് എന്റെ മുടിഞ്ഞ ദേഷ്യത്തിന് വല്ല കുറവും സംഭവിച്ചോ ? ” സിദ്ധാർത്ഥ് നിസ്സഹായാതയോടെ പറഞ്ഞു.
” എനിക്ക് അറിയാം നിന്റെ ദേഷ്യം അത്ര പെട്ടെന്ന് മാറ്റാൻ കഴിയുന്ന ഒന്നല്ലയെന്ന്. ഞാൻ പറയുന്നത് കേൾക്കാനും, എന്നെ അനുസരിക്കാനും കഴിയുമോ നിനക്ക് ??? ” അഞ്ജലി ചോദിച്ചു.
” ഞാൻ ശ്രമിക്കാം.” അവൻ തലതാഴ്ത്തിക്കൊണ്ട് മറുപടി നൽകി.
” ശ്രമിക്കാം എന്ന് പറഞ്ഞാൽ മാത്രം പോരാ. എന്നെ അനുസരിക്കുകയും വേണം.”
” ശരി എല്ലാം നീ പറഞ്ഞതുപോലെ.” സിദ്ധാർത്ഥ് മനസ്സില്ലാ മനസ്സോടെ പറഞ്ഞു.
പെട്ടെന്ന് ഹെയർപിൻ വളവിലൂടെ ഒരു വലിയ ചരക്ക് ലോറി അവരെ ഓവർടേക്ക് ചെയ്തു. ഒരു മുന്നറിയിപ്പും കൂടാതെ ഓവർടേക്ക് ചെയ്തത് സിദ്ധാർത്ഥിന് പിടിച്ചില്ല. അവൻ ദേഷ്യത്തോടെ മുരണ്ടു.
ഗിയർ മാറ്റി ലോറിക്ക് പിന്നാലെ വച്ചുപിടിച്ചു.