കലിപ്പിൽ ഇരിക്കുന്നേ പുറത്തു?
ശിവാനി : ആ..
കാശി : ഇതെന്നാ രണ്ടും കൂടെ എന്തോ ഉടായിപ്പാണോ?
ശിവാനി : പഠിപ്പി പാർവതീടെ കൂടെ എന്ത് ഉടായിപ്പ്. ഞങ്ങള് വെറുതെ..
കാശി : എന്നാ ഇങ് വാ. ജിഷ്ണു ചേട്ടന്റെ കാര്യം എന്താന്ന് ചോദിക്ക്. ഞാൻ എന്തോ ചോദിച്ചു പോയപ്പോ എന്നെ കടിച്ചു കീറാൻ വന്നു.
ശിവാനി : ഇനിയിപ്പോ രാവിലെ ഐസ്ക്രീം കൊടുക്കാഞ്ഞിട്ടാണോ?
കാശി : ആണോ.. ഏയ്..
ശിവാനി : ആവൊ..നീ പോയി ചോദിക്ക്.
കാശി : നിങ്ങളും കൂടെ വാ.
കാശി പാർവതിയുടെ കൈപിടിച്ച് അകത്തേക്ക് വലിച്ചു.
ശിവാനി മൊബൈൽ എടുത്തു പാർവതിക്ക് മെസേജ് ഇട്ടു.
ശിവ : ഇപ്പൊ കാര്യം പറയാൻ പറ്റിയ സിറ്റുവേഷൻ അല്ല. രാത്രി ഇവരുറങ്ങീട്ട് പറയാം. നീ ഇത് ലിച്ചു ചേച്ചിയോടൊന്നും പറയണ്ട.
പാർവതി : ലിച്ചു ചേച്ചിയോടൊന്നും പറഞ്ഞാൽ ഇത്പോലെ കൂൾ ആയി സമാധാനം കിട്ടില്ല. അതല്ലേ ചേച്ചിയോട് ഞാൻ പറഞ്ഞത്.
ചേച്ചിയോട് പറഞ്ഞു ഭാരം ഒഴിക്കാനുള്ള സാവകാശമില്ലാതെ പാർവതിയും കണ്ടതെന്തെന്ന് അറിയാനുള്ള ആകാംഷയിൽ ശിവാനിയും….
ലിച്ചുവിനോടുള്ള കലിപ്പുമായി ജിഷ്ണു പുറത്തും ഇതൊന്നും അറിയാതെ കൂട്ടുകാരിയെ കൊണ്ടുവിട്ടു വരുന്ന ലിച്ചു സ്കൂട്ടിയിലും….
ആദ്യ ഭാഗത്തിന് പ്രതീക്ഷിച്ച പ്രതികരണങ്ങൾ ഉണ്ടായില്ല. പ്രതികരണ കമന്റുകൾ പ്രധാനം.
തുടരും…..