എനിക്ക് ശേഷമുള്ള ഒരു 10 തലമുറയ്ക്ക് ഇരുന്നു തിന്നാൻ ഉള്ള സമ്പാദ്യം ഉള്ളത് കൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് ജോലി ഒന്നും തിരയേണ്ടി വന്നില്ല. എങ്കിലും ബോണക്കാട് ടൗണിൽ ഞാനൊരു കളരി പരിശീലന കേന്ദ്രം നടത്തുന്നുണ്ട്..
പ്രണയ ബന്ധങ്ങളിൽ തൽപരൻ അല്ലാത്ത ഞാൻ നാട്ടിലെ ചെറിയ ചെറിയ പരാഗണങ്ങളുമായി പൊരുത്തപ്പെട്ടു ജീവിച്ചു വരുന്നു..
അങ്ങനെ വളരെ ചിട്ടയോടെ പൊയ്ക്കൊണ്ടിരുന്ന എൻ്റെ ജീവിതത്തിൽ വലിയ ഒരു മാറ്റം വരുത്തിയത് ഒരു യാത്രയാണ്..
അതിരാവിലെ 5 മണിക്ക് കളരിയിൽ പോയി കഴിഞ്ഞാൽ പരിശീലനവും പഠിപ്പിക്കലുമോക്കെ കഴിഞ്ഞു ഒരു ഒമ്പത് മണി ആകുമ്പോൾ ഞാൻ വീട്ടിൽ എത്തും.
പിന്നെ കുളിയും ഫുഡ് അടിയോമോക്കെ കഴിഞ്ഞു റെസ്റ്റ് ആണ് മെയിൻ പരിപാടി..
പതിവ് കർത്തവ്യങ്ങൾ എല്ലാം കഴിഞ്ഞ് ഞാൻ ഫോണിൽ തോണ്ടി ഇരിക്കുമ്പോഴാണ് രണ്ടാമത്തെ ഇത്ത ആയ ബിസ്മിത്ത റൂമിലേക്ക് കയറി വരുന്നത്..
ചെറിയൊരു ചിരിയുമായി കയറി വരുന്ന ബിസ്‌മിത്തയെ കണ്ടതും എനിക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ട ആവശ്യമേ എനിക്ക് വന്നില്ല ഞാനും ചെറു ചിരിയോടെ ചോദിച്ചു
ഞാൻ; എന്തോ ആവശ്യമുണ്ടല്ലോ ഇത്ത അല്ലാതെ നീ റൂമിൽ നിന്ന് അങ്ങനെ ഇറങ്ങുന്നത് അല്ലല്ലോ…
ബിസ്മിത്ത എൻ്റെ ബെഡ്ഡിൽ വന്നിരുന്നു എൻ്റെ കാലെടുത്തു ഇത്ത യുടെ മടിയിൽ വെച്ച് കാലിൽ മസ്സാജ് ചെയ്തു കൊണ്ട് ചോദിച്ചു
ബിസ്മിത്ത; അബ്ബാസെ എനിക്കൊരു ഹെൽപ്പ് ചെയ്യോട മുത്തെ…!
ഞാൻ; എൻ്റെ പൊന്ന് ഇത്ത നിങ്ങള് എന്തേലും ആവശ്യം ഉണ്ടെങ്കിൽ അല്ലേ ബുക്കും അടച്ചു വെച്ച് ഇങ്ങോട്ട് വരൂ…
നീ കാര്യം പറഞ്ഞോ മോളെ….
ബിസ്മിത്ത ; എടാ എൻ്റെ പുതിയൊരു റിസർച്ചിൻ്റെ ഭാഗമായിട്ട് എനിക്കും എൻ്റെ ഫ്രണ്ട്സ് നും കൂടെ ഒന്ന് കാട്ടിൽ പോകാൻ ഗൈഡ് ആയിട്ട് വരാവോട പ്ലീസ്…
ഞാൻ ; ഓ ഇതിനായിരുന്നോ ഇത്രയും കൊഞ്ചല്,, ഞാൻ ഒരു ദിവസം കൊണ്ടോയി കാണിച്ചു തരാം ഇത്ത
ഇത്ത ; എടാ ഇത് നീ കരുതുന്നത് പോലെ ഒരു ദിവസം ചുമ്മാ കറങ്ങാൻ വേണ്ടി കാട് കയറാൻ അല്ല ഒരു അപൂർവ്വയിനം ചെടി തമിഴ് നാട്ടിലെ ‘കുതിര വെട്ടി’ എന്ന കാട്ടിൽ ഉണ്ട് അത് കണ്ട് പിടിക്കാൻ വേണ്ടിയാണ്..