ഇറങ്ങഡി എന്ന് പറഞ്ഞു. സത്യത്തിൽ അവളെ ഇറക്കി വിടാൻ യാതൊരു ഉദ്ദേശവും എനിക്ക് ഇല്ലായിരുന്നു. ഒന്ന് പേടിപ്പിക്കണം, ഞാൻ ഇറക്കി വിടും എന്ന് പേടിച്ച് എങ്കിലും അവൾ അടങ്ങി ഇരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ആ അഹങ്കാരതിന് കയ്യും കാലും വെച്ചവൾ അത് കേട്ട പാതി കേൾക്കാത്ത പാതി ഫൈൻ എന്നും പറഞ്ഞ് വണ്ടിയിൽ നിന്ന് ചാടിഇറങ്ങി, കലിപ്പിൽ വണ്ടിയുടെ ഡോർ നല്ല ശബ്ദത്തിൽ വലിച്ച് അടച്ചു. അത് കൂടി ആയപ്പോൾ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ അവളെ വിളിച്ചു വണ്ടിയിൽ കയറ്റിയാൽ ഞാൻ ഒരുമാതിരി പട്ടി ആവില്ലേ, അങ്ങനെ ഇപ്പൊ അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ എനിക്ക് തോന്നിയില്ല ഞാൻ വണ്ടി ചവിട്ടി വിട്ടു. കുറച്ച് നേരം അങ്ങനെ അവിടെ നിൽക്കുമ്പോ അവൾ പഠിച്ചോളും. എത്ര ദൂരം അങ്ങനെ പോയി എന്ന് എനിക്ക് അറിയില്ല. കുറച്ചു കഴിഞ്ഞു ദേഷ്യം ഒക്കെ അടങ്ങിയപ്പോ തിരികെ വന്നു. പക്ഷെ അവിടെ അവളെ കണ്ടില്ല. അന്നേരം സത്യത്തിൽ ഞാൻ ചെറുതായി ഒന്ന് പേടിച്ചു. ഞാൻ ഇറങ്ങി അവിടെ ഒക്കെ ഒന്ന് നോക്കി. പറയാൻ പറ്റില്ല എന്നെ പേടിപ്പിക്കാൻ ആയി അവൾ ഒളിച്ചു നിൽക്കാനും സാധ്യത ഉണ്ട്. ആരോട് എങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ഈ കാട്ടുമുക്കിൽ ഒരു പട്ടികുഞ്ഞു പോലുമില്ല. ഞാൻ എന്റെ ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. ബെൽ മുഴുവനും അടിച്ചു തീർന്നിട്ടും അവൾ ഫോൺ എടുത്തില്ല, Damn പിശാശിന്റ അഹങ്കാരതിന് ഒരു കുറവും ഇല്ല. കാറിൽ കയറി. വീണ്ടും ഒന്ന് കൂടി അവളെ വിളിച്ചു. അന്നേരം ആണ് അവളുടെ ഫോൺ എന്റെ കാറിൽ ഇരിക്കുന്നത് ഞാൻ കണ്ടത്. എനിക്ക് ടെൻഷൻ ആയി, തിരികെ വന്ന വഴിക്ക് ഒന്നും അവളെ കണ്ടില്ല. ഇനി തിരിച്ചു നടന്ന് കാണുമോ. ഞാൻ കുറച്ച് ദൂരം കൂടി പുറകിലേക്ക് പോകാം എന്ന് വെച്ചു. ചെലപ്പോ ഇവിടെ അൾത്താമസം ഒന്നുമില്ലാത്തത് കൊണ്ട് പാലത്തിന്റെ അപ്പുറം ഉള്ള കടയിലേക്ക് പോയിക്കാണും
ഏത് നേരത്ത് ആണ് അവളെ ഇറക്കി വിടാൻ തോന്നിയത്, അവൾ ഇറങ്ങി എന്നും വെച്ച് അവിടെ നിർത്തിയിട്ട് പോരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ, അവളെ വിളിച്ചു വണ്ടിയിൽ കയറ്റി എന്നും വെച്ച് മാനം ഒന്നും ഇടിഞ്ഞു വീഴില്ലായിരുന്നല്ലോ. എന്റ ഈഗോ കാരണം അവൾ ക്ക് എന്തേലും പറ്റിയാൽ… ഞാൻ ഓരോന്ന് ഒക്കെ ഓർത്ത് ടെൻഷൻ അടിച്ചു കൊണ്ട് വണ്ടി വിട്ടു അന്നേരം ആണ് പാലത്തിന്റെ അവിടെ കുറച്ച് ബൈക്ക്കൾ നിർത്തി ഇട്ടിരിക്കുന്ന ഞാൻ കണ്ടത്, എന്തോ സ്പെല്ലിങ് മിസ്റ്റേക് തോന്നിയ ഞാൻ വണ്ടി സ്ലോ ചെയ്തു അന്നേരം ആണ് പാലത്തിന്റെ കൈവരിയിൽ പേടിച്ചു വിറച്ച് ഇരിക്കുന്ന അവളെ കണ്ടത്, ആ കാഴ്ച കണ്ടു എന്റെ എന്റെ നെഞ്ച് ഒന്ന് കാളി. ഞാൻ വണ്ടിനിർത്തി ഇറങ്ങി. എന്നെ കണ്ടപ്പോൾ അവൾ ഏട്ടാ എന്ന് വിളിച്ച് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അന്നേരം ഞാൻ ചെറുതായി ഒന്ന് അമ്പരന്നു, ആദ്യമായി ആണ് അവൾ എന്നെ അങ്ങനെ വിളിക്കുന്നത്, നെഞ്ചിൽ ചെറിയ കുളിര് ഇറങ്ങിയ പോലെ ഒരു ഫീൽ.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവള് നല്ലത് പോലെ പേടിച്ചിട്ടുണ്ട്. കണ്ണ് ഒക്കെ നിറഞ്ഞു തുളുമ്പി അവൾ എന്നെ ഒന്ന് നോക്കി. അവളുടെ കണ്ണ് നിറഞ്ഞു കാണാൻ എനിക്ക് ഒരുപാട് ഇഷ്ടം ഒക്കെ ആണ് പക്ഷെ മറ്റൊരാൾ കാരണം അവളുടെ കണ്ണ് നിറഞ്ഞു എന്ന് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സഹിച്ചില്ല. പിന്നെ എനിക്ക് കലിപ്പ് അടക്കാൻ പറ്റിയില്ല, ഒരുമാതിരി rampage ആയിരുന്നു, എനിക്ക് കണ്ട്രോൾ വിട്ടു പോയത് പോലെ. അവമ്മാരെ ഒക്കെ അവിടെ ഇട്ടു ചവിട്ടികൂട്ടി. അവൾ എന്നെ തടഞ്ഞില്ലായിരുന്നേൽ ഒരുപക്ഷെ…