ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ പുള്ളി അവന്റെ മുടിയിൽ കുത്തിപിടിച്ചു കൊണ്ട് തന്നെ അവനെ ഉയർത്തി, മുഖം പിടിച്ചു ബൈക്കിന്റെ ടാങ്കിൽ ഇടിച്ചു. ഒന്നും രണ്ടും തവണ അല്ല അവനെ അങ്ങനെ ഇടിച്ചു കൊണ്ട് ഇരുന്നു. അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര ടാങ്ക്ന്റെ പുറത്തു കൂടി ഒഴുകി. ഞാൻ ചെന്ന് പുള്ളിയുടെ കയ്യിൽ പിടിച്ചു വേണ്ട എന്ന ഭാവത്തിൽ നോക്കി. അന്നേരം പുള്ളി അവനെ വിട്ടു.
” ചാവുന്നതിന് മുന്നേ ഇവന്മാരെ ഒക്കെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇടാൻ നോക്ക് ” ബാക്കി ഉള്ളവരോട് ഇത്രയും പറഞ്ഞിട്ട് പുള്ളി എന്റെ കൈ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.
“ആരു വന്നു വണ്ടിയിൽ കയറൂ ” എന്നോട് പറഞ്ഞിട്ട് പുള്ളി വണ്ടിയിൽ കയറി, ഞാനും ഒപ്പം കയറി. പുള്ളി വണ്ടി എടുത്തു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നല്ലത് ഹാപ്പി ആയിരുന്നു, പുള്ളിക്കാരന്റെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. അച്ഛനും നന്ദേട്ടനും ഒക്കെ പറഞ്ഞത് ശരിയാണ്. എന്നോട് ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്. ഈഗോ കാരണം പുറത്ത് കാണിക്കാത്തതാ മുരടൻ. ഇനി ശരിയാക്കി തരാം ഞാൻ ഒരു പുഞ്ചിരിയോടെ മനസ്സിൽ ഓർത്തു. ഞാൻ പുള്ളിയെ നോക്കി ചിരിക്കുന്നത് പുള്ളി കണ്ടു, അന്നേരം പുള്ളിയുടെ മുഖത്തെ പുഞ്ചിരി മാറി. സ്ഥിരം ഉള്ള ഭാവം വന്നു.
” നിനക്ക് ഒരു ദിവസം അവന്മാരുടെ കൂടെ ചെലവഴിക്കുന്നത് വലിയ പ്രശ്നം ഉള്ള കാര്യം അല്ലെന്ന് അറിയാം, കല്യാണത്തിന് മുമ്പ് നീ ആരുടെ കൂടെ ഒക്കെ കിടന്നിട്ടുണ്ടെലും എനിക്ക് ഒന്നുമില്ല, ഇപ്പൊ നിന്റെ പേര് ആരതി അർജുൻ എന്നാ, അർജുൻ എന്ന വാലു നിന്റെ പേരിന്റെ കൂടെ ഉള്ളടുത്തോളം നിന്നെ വേറെ ഒരുത്തനും തൊടില്ല അതിപ്പോ നിന്റെ സമ്മതത്തോടെ ആണെങ്കിൽ പോലും ” പുള്ളി അത്രയും പറഞ്ഞിട്ട് വണ്ടിയുടെ സ്പീഡ് കൂട്ടി.
” what the…” ഞാൻ പറഞ്ഞത് പൂർത്തി ആക്കാതെ നിർത്തി. അത് കേട്ടപ്പോൾ എനിക്ക് നല്ലത് പോലെ ദേഷ്യവും സങ്കടവും വന്നു, ഇയാൾ എന്നെ പറ്റി എന്നതാ വിചാരിച്ചു വെച്ചിരിക്കുന്നെ ഞാൻ കണ്ണിൽ കണ്ടവരുടെ കൂടെ ഒക്കെ… ഛെ…പുള്ളിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് അറിയാവുന്ന കൊണ്ടും സങ്കടം വന്നു വാക്കുകൾ കിട്ടാത്ത കൊണ്ടും ഞാൻ മുഖം വെട്ടിച്ചു റോഡിലേക്ക് നോക്കി ഇരുന്നു. മുരടൻ ആ മൂഡ് കളഞ്ഞു. പിന്നീട് വീട് എത്തുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങി, അവരെ ഒന്നും വിഷമിപ്പിക്കണ്ട എന്ന് ഓർത്ത് മുഖത്തു ഒരു പുഞ്ചിരി വരുത്തി. പുള്ളി ബെൽ അടിച്ചു. അച്ചു ആണ് വാതിൽ തുറന്നത്.
” ചേട്ടായി ” എന്നും വിളിച്ചു കൊണ്ട് ഒരുത്തി വന്നു പുള്ളിയെ കെട്ടിപ്പിടിച്ചു. പുള്ളി അവളെ ഒന്ന് നോക്കി പിന്നെ അവളുടെ പിടുത്തം വിടുവിച്ചു തള്ളി മാറ്റി. അവൾക്ക് ഒരു ഇരുപതു വയസ്സ് കാണും, മുടി ബോയ് കട്ട് ചെയ്തിരിക്കുന്നു,