കടുംകെട്ട് 7 [Arrow]

Posted by

” എണ്ണം എടുത്താൽ ഞാൻ ഇഷ്ട്ടപെടുന്ന കാര്യങ്ങളേക്കാൾ കൂടുതൽ ഞാൻ വെറുക്കുന്ന കാര്യങ്ങൾ ആണ് ഉള്ളത്. അതിൽ ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ സാധനങ്ങൾ മറ്റുള്ളർ എടുത്തു കളിക്കുന്നത് ആണ്, and now you dare to touch my girl. ഇത് എന്റെ പെണ്ണ് ആ ” എന്നും പറഞ്ഞു പുള്ളി ദേഷ്യത്തിൽ അവന്റെ കയ്യിൽ ഉള്ള പിടുത്തം മുറുക്കി.

 

‘ my girl, ഇത് എന്റെ പെണ്ണാ ‘ ആ വാചകം സത്യത്തിൽ എന്റെ ഉള്ളിൽ കുളിർ കോരി ഇട്ടു. ഈ മനുഷ്യന്റെ വായിൽ നിന്ന് ആദ്യം ആയി ആണ് ഇങ്ങനെ ഒന്ന് കേൾക്കുന്നത്. പക്ഷെ ഉള്ളിൽ ഒരു പേടി ഉണ്ട്. ഇങ്ങേരു ബോക്സർ ആണ്, കോളേജ് വിറപ്പിക്കുന്ന ടീം ആണ്, സീനിയർസിനെ തല്ലിയ കഥകൾ ഒക്കെ കേട്ടിട്ടുണ്ട് പക്ഷെ അപ്പോൾ എല്ലാം നന്ദേട്ടൻ കൂടെ ഉണ്ടായിരുന്നു. ഇപ്പൊ ഇവർ ഏഴുപേരുണ്ട്, ഒറ്റക്ക് എന്ത് ചെയ്യാൻ പറ്റും പോരാത്തതിന് ലീഡർ എന്ന് തോന്നിക്കുന്ന ആ മൊട്ട ഇങ്ങേരുടെ ഇരട്ടി സൈസ് ഉണ്ട്. ഇവിടെ നിന്ന് എങ്ങനെഎങ്കിലും രക്ഷപെട്ട മതി എന്ന ഭാവത്തിൽ ഞാൻ പേടിയോടെ പുള്ളിയെ ഒന്ന് നോക്കി. പക്ഷെ…. അടുത്ത നിമിഷം എന്റെ പേടി ഒക്കെ അസ്ഥാനത്ത് ആയിരുന്നു എന്ന് മനസ്സിലായി. പിന്നെ അവിടെ നടന്നത് ഒക്കെ ഒരുമാതിരി തെലുങ്ക് ഫിലിം കണ്ട ഫീലിംഗ്.

 

എന്നെ പിടിക്കാൻ വന്നവന്റെ കയ്യിൽ പുള്ളി പിടുത്തം മുറുക്കിയപ്പോൾ അവൻ വിടുവിക്കാൻ നോക്കി. അന്നേരം പുള്ളി അവന്റെ പിന്നിലേക്ക് കയറി അവന്റെ കയ്യ് പിടിച്ചു പുറകിലേക്ക് തിരിച്ചു, ഒരു കയ്യ് അവന്റെ പിൻകഴുത്തിൽ പിടിച്ചു മറു കൈ കൊണ്ട് അവന്റെ കൈ മുകളിലേക്ക് പൊക്കി, അവൻ വേദന കൊണ്ട് കുനിഞ്ഞു. പുള്ളി പിന്നയും അവന്റെ കയ്യ് ഉയർത്തി. ഒരു ശബ്ദത്തോടെ അവന്റെ കയ്യ് ഷോൾഡറിന്റെ അവിടെ വെച്ച് ഒടിഞ്ഞു. അവന്റെ മുഖം ഒക്കെ മാറി വേദന കാരണം വലിയ ശബ്ദത്തിൽ അലറി കരഞ്ഞു. അവന്റെ കരച്ചിൽ കണ്ടു പേടിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.

 

” ഏയ്‌, കരയല്ലേ മോനുസേ, നിന്റെ കരച്ചിൽ കേട്ട് എന്റെ ആരു മോള് പേടിക്കുന്ന കണ്ടില്ലേ ” അങ്ങേരുടെ ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്നു നോക്കിയത്. പുള്ളി പുറകിൽ നിന്ന് അവന്റെ കവിളിൽ പിടിച്ചു കൊണ്ട് പറയുകയാണ്. പെട്ടന്ന് അങ്ങേരുടെ ഭാവം മാറി. അവന്റെ പെടലി പിടിച്ചു തിരിച്ചു. അവൻ കരച്ചിൽ നിർത്തി. പുള്ളി പിടുത്തം വിട്ടപ്പോൾ അവൻ നിശ്ചലം ആയി താഴേക്ക് പതിച്ചു. അവൻ മരിച്ചോ എന്ന് ഒരു നിമിഷം ഞാൻ പേടിച്ചു. എന്റെ ഭയം മനസ്സിലായിട്ട് എന്നോളം പുള്ളി അവന്റെ കഴുത്തിൽ വിരൽ വെച്ച് പൾസർ നോക്കിയിട്ട്, മരിച്ചിട്ടില്ല എന്ന് പറയുമ്പോലെ എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *