ഞാൻ മുഖം ഉയർത്തി പുള്ളിയെ ഒന്ന് നോക്കി, അങ്ങേര് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ആ മുഖത്ത് എനിക്ക് പരിചയം ഇല്ലാത്ത ഭാവം, സ്നേഹമോ വാത്സല്യമോ ഒക്കെ ആണ്.
” അമ്പോ നിന്ന രക്ഷിക്കാൻ hero എത്തിയല്ലോ.. ” അവന്മാരിൽ ഒരുത്തൻ ആണ്. അവർ അത് പറഞ്ഞപ്പോൾ അങ്ങേര് എന്നിൽ ഉള്ള നോട്ടം മാറ്റി, അവന്മാരെ ഒന്ന് നോക്കി. അന്നേരം ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു, എന്താ പറയുക ഈ മൂവിയിലും മറ്റും ഇരയെ മുന്നിൽ കാണുമ്പോൾ ചെന്നായയിൽ ഒക്കെ വരുന്ന വല്ലാത്ത ഒരുതരം വന്യത ഇല്ലേ, ആ ഒരു ഭാവം ആണ് ആ കണ്ണുകളിൽ. അത് കണ്ടപ്പോ വല്ലാത്ത ഒരു തരം തരിപ്പ് ഒരു ഭയം എന്റെ നട്ടെല്ലിൽ കൂടി കടന്ന് പോയി. ഞാൻ പുള്ളിയെ ഒന്നുകൂടി ബലത്തിൽ കെട്ടിപിടിച്ചു.
” hero ടെ എൻട്രി ഒക്കെ കലക്കി. ഇനി ഒരു mass ഇടിക്ക് ഉള്ള സ്കോപ് ഉണ്ട്, വില്ലന്മാരെ ഇടിച്ചു തോൽപ്പിച്ചു ഹെറോയിനെ രെക്ഷിക്കുന്ന hero uff.. സിനിമ ആണേൽ കാണാൻ ത്രില്ലിംഗ് ആയ ഒരു സീൻ ആയിരുന്നു.
പക്ഷെ ഇത് സിനിമ അല്ലല്ലോ. മോൻ മിണ്ടാതെ കുറച്ചു നേരം അടങ്ങി ഇരുന്നാൽ ഞങ്ങളുടെ പണി അല്പം കുറയും. വേണേൽ നീയും കൂടിക്കോ ഏത് ” അവന്മാർ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു. ഞാൻ പേടിയോടെ പുള്ളിയെഒന്ന് നോക്കി. ഒന്നുമില്ല എന്ന് പറയും പോലെ പുള്ളി എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു.
” ആരു, നീ ഇത്തിരി പുറകിലേക്ക് മാറി നിൽക്ക്, ഇവിടെ ഇത്തിരി പണി ഉണ്ട്. അത് കഴിഞ്ഞു നമ്മൾക്ക് പോവാം ” എന്നും പറഞ്ഞു പുള്ളി എന്റെ പിടിത്തം വിടുവിപ്പിച്ചു. ഞാൻ മനസില്ല മനസ്സോടെ പുള്ളിയെ വിട്ട് കാറിന്റെ അടുത്തേക്ക് ചേർന്ന് നിന്നു.
” Hero, ആഹാ ആ അഭിസംബോധന എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു, സത്യം പറയാല്ലോ എന്നെ ആദ്യം ആയ ഒരാൾ അങ്ങനെ വിളിക്കുന്നത്.
To be honest, ഞാൻ ഒരിക്കലും ഒരു hero അല്ല. പിന്നെ എന്താണ് ന്ന് ചോദിച്ച a villain.. nah.. an anti-hero, that’s the വേർഡ് I prefer the most. ” പുള്ളി അത് പറഞ്ഞപ്പോൾ അവന്മാരിൽ ഒരു പുച്ഛം നിറഞ്ഞ ചിരി വിടർന്നു.
” അവന്റെ കിത്ത കേട്ടു നിൽക്കാതെ പോയി അവളെ പിടിച്ചോണ്ട് വാടാ ” കൂട്ടത്തിൽ ലീഡർ എന്ന് തോന്നിക്കുന്നവൻ പറഞ്ഞു. അന്നേരം ഒരുത്തൻ ഒരു വഷളൻ ചിരിയോടെ മുന്നോട്ട് വന്നു. ഞാൻ പേടിച് ഒന്നൂടെ പുറകിലേക്ക് മാറി. അന്നേരം അങ്ങേർ അവന്റെ കയ്യിൽ കയറി പിടിച്ചു.