” എന്താ ഇവിടെ ഇരിക്കുന്നെ?? ഉറങ്ങുന്നില്ലേ?? ” ഇത്തിരി കടുപ്പത്തിൽ തന്നെ ആണ് ഞാൻ ചോദിച്ചത്. അവൾ വെറുതെ ഒന്ന് മൂളിയിട്ട് എഴുന്നേറ്റു പോയി. എന്തോ കാര്യമായി പറ്റിയിട്ടിണ്ട് എന്ന് ഓർത്ത് കൊണ്ട് ഞാനും പുറകെ എന്റെ റൂമിലേക്ക് ചെന്നു. പിന്നയും ഒരുപാട് വൈകി ആണ് ഉറങ്ങിയത്.
” ചേട്ടായി എഴുന്നേറ്റെ, എന്നാ ഉറക്കം ആണ് ?? നമുക്ക് പോവണ്ടേ?? ” അച്ചു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. അവൾ പോവാൻ റെഡി ആയി നിൽക്കുകയായിരുന്നു.
” ha ഒരു പത്തു മിനിറ്റ്” എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റു. വാം അപ്പ് ഒക്കെ ചെയ്തിട്ട് ബാത്‌റൂമിൽ കയറി കുളിച്ചു റെഡിയായി. താഴേക്ക് ചെന്നു. അച്ചുവും ആരതിയും അഞ്ജുവും എന്നെ കാത്ത് ഇരിക്കുകയായിരുന്നു. അവർ ഫുഡ് ഒക്കെ കഴിച്ചു. എനിക്ക് ഉള്ള സാലഡ് എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അത് കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി. വീട് പൂട്ടി താക്കോൽ വാച്ചറിന്റെ കയ്യിൽ കൊടുത്തിട്ട് ഞങ്ങൾ കാർ എടുത്തു. അച്ചു ആണ് എന്റെ ഒപ്പം മുന്നിൽ ഇരിക്കുന്നത് ആരതി പനികോൾ ഉണ്ട് ഫ്രണ്ടിൽ ഇരുന്നു ac അടിച്ചാൽ പണിയാവും എന്നും പറഞ്ഞ് പുറകിൽ കയറി. അഞ്ചുവും അവളുടെ കൂടെ കയറി. അഞ്ചു അവളോട് ഓരോന്ന് ഒക്കെ പറഞ്ഞു ചിരിക്കുകയാണ്. ഇന്നലെ രാത്രി സംഭവിച്ചത് ഒക്കെ ഒരു സ്വപ്നം ആണോ എന്ന് പോലും ഒരുനിമിഷം ആലോചിച്ചു പോയി. അത്ര ഫ്രണ്ട്ലി ആയി ആണ് അവൾ ആരതിയോട് പെരുമാറുന്നത്.
‘ നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും ..നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും ‘ ഞാൻ എംടി യുടെ വരികൾ മനസ്സിൽ ആലോചിച്ചു വെറുതെ പുഞ്ചിരിചു. അച്ചു എന്താ ചിരിക്കുന്നെ എന്ന് ചോദിച്ചു ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു. ഞങ്ങൾ ഉച്ചയോടെ നാട്ടിൽ എത്തി.
കല്യാണശേഷം ആദ്യമായി അല്ലേ തറവാട്ടിൽ വരുന്നത്. മുത്തശ്ശി എന്നെയും ആരതിയേയും ഒരുമിച്ച് നിർത്തി ആരതിഉഴിഞ്ഞ് ഒക്കെ ആണ് അകത്തു കയറ്റിയത്. തറവാട്ടിൽ ബന്ധുക്കൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. ഇപ്പൊ തറവാട്ടിൽ താമസിക്കുന്നത് വല്യഛനും ഇളയഛനും ആണ്. അച്ഛന് അഞ്ചു സഹോദങ്ങൾ ആണ് ഉള്ളത്, ഒരു ഏട്ടൻ , ഒരു ചേച്ചി, രണ്ടു അനുജത്തിമാർ പിന്നെ ഒരു അനിയനും . അച്ഛൻ മൂനാമത്തെ പുത്രൻ ആണ്. തറവാട് നല്ല പഴക്കം ഉള്ള ഒന്ന് ആയിരുന്നു എന്നാ രണ്ടോ മൂനോ കൊല്ലം മുമ്പ് ഇളയച്ഛൻ മോഡിഫൈ ചെയ്തു. ഇപ്പൊ പുറമെ ന്ന് കാണുബോൾ പഴമ തുളുമ്പുന്ന ആഢ്യത്വം ഉള്ള ഒരു തറവാട്. എന്നാ എല്ലാവിധ ആധുനിക സൗകര്യങ്ങളുംഒക്കെ ഉണ്ട്. അഞ്ചുവും അച്ചുവും ആരതിയെ വിളിച്ചു കൊണ്ട് അവിടെ ഉള്ളവരെ എല്ലാം പരിചയപ്പെടുത്താൻ പോയി. വല്യഛനും അപ്പച്ചിമാരും ഒക്കെ വന്നു എന്നോട് വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാർക്കും മറുപടി കൊടുത്തു. പിന്നെ ചുമരിൽ മാല ഇട്ട് വെച്ചിരുന്ന മുത്തശ്ശന്റെ ഫോട്ടോയുടെ അടുത്ത് ചെന്നു.
മുത്തശ്ശൻ, ex മിലിറ്ററി ആയിരുന്നു. കേണൽ വിദ്യാധരൻ. തറവാടിനെ കുറിച്ച് അങ്ങനെ ഓർക്കാൻ രസമുള്ള ഓർമ്മകൾ അധികം ഒന്നും എനിക്ക് ഇല്ല. മുത്തശ്ശൻ ആയിരുന്നു തറവാടുമായി എന്നെ ചേർത്തു നിർത്തുന്ന ഏറ്റവും