കടുംകെട്ട് 7 [Arrow]

Posted by

 

” ഞാൻ ഒരാഴ്ച സത്യഅങ്കിളിനെ ടാഗ് ചെയ്തു. പക്ഷെ സംശയിക്കത്തക്കവണ്ണം ഒന്നും കണ്ടുപിടിക്കാനായില്ല. നിനക്ക് ആള് മാറിയത് തന്നെ ആവും ” നന്ദു ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് എന്റെ നേരെ കിക്ക് ചെയ്തു. ഞാൻ ഒന്ന് മൂളി കൊണ്ട് പിറകിലേക്ക് മാറി അവന്റെ കിക്കിൽ നിന്ന് ഒഴിഞ്ഞു മാറി.

 

” എന്നാൽ ഞാൻ ചിലത് ഒക്കെ കണ്ടുപിടിച്ചു ” ഞാൻ അത് പറഞ്ഞപ്പോൾ നന്ദുവിൽ ആകാംഷയെക്കാളുപരി ഒരു പേടിയോ ടെൻഷനോ ആയിരുന്നോ.

 

” അവളുടെ പേര് കീർത്തന, കീർത്തന പ്രകാശ്. ” ഞാൻ ആ പേര് പറഞ്ഞപ്പോ നന്ദു ഒന്ന് ഞെട്ടിയോ?? ആ ഒരുനിമിഷം അവന്റെ കോൺസെൻട്രേഷൻ പോയി ഡിഫറെൻസിൽ ഒരു ഓപ്പണിങ് വന്നു. ഞാൻ ഒരു ലെഫ്റ്റ് ഹെഡ് പഞ്ച് കൊടുത്തു. ആ പഞ്ച് കിട്ടി അവൻ പുറകിലേക്ക് ആഞ്ഞു പോയി.

 

” അതാണ് അവളുടെ പേര് എന്ന് നിനക്ക് എങ്ങനെ മനസ്സിലായി?? ” ഇടി കിട്ടി തല ഒന്ന് കുടഞ്ഞു കൊണ്ട് നന്ദു എന്നോട് ചോദിച്ചു.

 

” നമ്മുടെ സൂപ്പർ സീനിയർ ആയിരുന്ന ശ്രീരാജ്നെ ഓർക്കുന്നില്ലേ, അവനാ ഇപ്പൊ ഇവിടത്തെ ബാങ്കിലെ ബ്രാഞ്ച് മാനേജർ, ഞാൻ അവനെ കോൺടാക്ട് ചെയ്ത് അച്ഛന്റെ ബാങ്ക് അക്കൗണ്ട്ന്റെ ഡീറ്റൈൽസ് ഒന്ന് എടുത്തു. കഴിഞ്ഞ രണ്ടു കൊല്ലത്തോളം ആയി അച്ഛൻ മാസാമാസം നല്ലൊരു തുക ഈ കീർത്തന പ്രകാശിന്റെ അക്കൗണ്ടിലേക്ക് ഇടുന്നുണ്ട്. ” ഞാൻ അത് പറഞ്ഞപ്പോ fighting സ്റ്റാൻഡ്‌സിൽ നിന്ന് മാറിയിട്ട് നന്ദു എന്നെ ഒന്ന് നോക്കി. ഞങ്ങൾ പ്രാക്ടീസ് മതിയാക്കി റിങ്ങിൽ നിന്ന് ഇറങ്ങി.

 

” ഡാ, സത്യഅങ്കിൾ ഈ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ഒരുപാട് ചെയ്യുന്നത് അല്ലേ അത് പോലെ തന്നെ ആവും ഇതും ” നന്ദു എന്നെ കണ്വിന്സ് ചെയ്യാൻ എന്നോളം പറഞ്ഞു.

 

” ഏയ്‌ അല്ല ഡാ. ചാരിറ്റി ഒക്കെ ചെയ്യുന്ന ഫണ്ട്‌ വേറെ ഉണ്ട്, അതൊക്കെ നമ്മുടെ ഫിനാൻസ് കമ്പനി അക്കൗണ്ട്ൽ നിന്ന് ആണ് ട്രാൻസ്ഫർ ചെയ്യാറ്. ഇത് മുഴുവൻ അച്ഛന്റെ പേഴ്സണൽ അക്കൗണ്ടിൽ നിന്ന് ആണ് അയച്ചിരിക്കുന്നത്. ഫിനാൻസ് ഒക്കെ ഇപ്പൊ നോക്കുന്നത് ഞാൻ ആണല്ലോ. ചാരിറ്റി ഫണ്ട്‌ ന് ഒക്കെ കൃത്യമായ കണക്ക് ഉണ്ട്. എന്നാ ഈ തുകൾ ഒരു കണക്കിലും പെട്ടിട്ടില്ല. പോരാത്തതിന് ഇവളുടെ അക്കൗണ്ട് രണ്ടു ജില്ല അപ്പുറം ഉള്ള ഒരു കാട്ടുമുക്കിലെ ഒരു ബ്രാഞ്ചിൽ ആണ്, രണ്ടു ജില്ല അകലെ ഉള്ള ഇവളുമായി അച്ഛന് ഉള്ള കണെക്ഷൻ എന്താ, എന്നോടോ അച്ചുവിനോടോ ഇതേവരെ ഇതിനെ പറ്റി പറഞ്ഞിട്ട് കൂടിയില്ല ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്നും മിണ്ടിയില്ല.

 

” വേറെ ഒരു കാര്യം കൂടി ഉണ്ട്. രണ്ടാഴ്ച മുൻപ്, കൃത്യമായി പറഞ്ഞാൽ അന്ന് മാളിൽ വെച്ച് കണ്ട ദിവസം അച്ഛൻ ഇവിടുത്തെ ഒരു മെഡിക്കൽ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിലേക്കും ഫണ്ട്‌ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *