” അയ്യോ.. മോളെ ഏട്ടൻ ചുമ്മാ തമാശ കാണിച്ചത് ആ.. മോള് ഇങ്ങനെ സീരിയസ് ആയി എടുക്കും എന്ന് ഓർത്തില്ല സോറി.. ” പുള്ളി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കരച്ചിൽ ഒന്ന് അടങ്ങി എങ്കിലും അവൾ ഒന്നും മറുപടി പറഞ്ഞില്ല.
” സോറി.. സോറി സോറി ഒന്ന് പേടിപ്പിക്കണം എന്നെ ഓർത്തുള്ളു, ഈ കാന്താരി ഇത്ര പാവം ആണെന്ന് അറിഞ്ഞില്ല എന്നോട് ഷമി പ്ലീസ്… ” പുള്ളി കെഞ്ചുന്ന പോലെ പറയുകയാണ്, അതൊക്കെ കേട്ടപ്പോ ആതു ഒന്ന് കൂൾ ആയി.
” ഓകെ, എന്നെ ഒരു സിനിമക്ക് കൊണ്ടോയാൽ ക്ഷമിക്കുന്ന കാര്യം ആലോചിക്കാം ” കണ്ണു തുടച്ചു കൊണ്ട് ആതു പറഞ്ഞു.
” ഡൺ, എന്ന ഏട്ടന് ഒരു ഹഗ് താ ” പുള്ളി അവളുടെ നേരെ കയ്യ് വിടർത്തി കൊണ്ട് പറഞ്ഞു. അന്നേരം അവൾ ചിരിച്ചു കൊണ്ട് പുള്ളിയെ ഹഗ് ചെയ്തു. പാവം അവൾ എല്ലാം വിശ്വസിച്ചു. നല്ല ഒന്നാംതരം ആക്ടർ ആണ് എന്റെ കെട്ടിയോൻ. അന്നേരം ആണ് ഇതെല്ലാം കണ്ടുനിൽക്കുന്ന എന്നെ അയാൾ കണ്ടത്. എപ്പോഴു ഉള്ള വെറുപ്പും ദേഷ്യവും ഒക്കെ നിറഞ്ഞ ആ സ്ഥായി ഭാവത്തിൽ അയാൾ എന്നെ നോക്കി. പുച്ഛം നിറഞ്ഞ ഒരു നോട്ടം ഞാനും തിരികെ നൽകി.
” ഏട്ടാ എപ്പോഴാ സിനിമക്ക് പോണേ?? ” ആതു.
” ഇപ്പൊ 8 അര കഴിഞ്ഞതല്ലേ ഉള്ളൂ നമുക്ക് 11 മണിടെ ഷോ ക്ക് വല്ല നല്ല ഫിലിം ഉണ്ടോന്ന് നോക്കാം ” എന്നും പറഞ്ഞ് അയാൾ ഫോൺ എടുത്തു എന്തൊക്കയോ നോക്കി.
” ചേച്ചി വരുന്നില്ലേ?? ” ആതു എന്നെ നോക്കി ആണ് അത് ചോദിച്ചത്.
” ഇല്ല, ഏട്ടനും പെങ്ങളും കൂടി അങ്ങ് പോയാൽ മതി, ഈ പനിയും കൊണ്ട് തീയേറ്ററിലെ തണുപ്പത്ത് ഇരിക്കാൻ ഒന്നും എനിക്ക് വയ്യ ” എല്ലാം കൊണ്ടും ഇറിറ്റേറ്റഡ് ആയ ടോണിൽ ഞാൻ മറുപടി കൊടുത്തു, ആതു എന്നെ ഒന്ന് നോക്കി.
” ചേച്ചിക്ക് എന്നാ പറ്റി, അച്ഛയും അമ്മയും ഉടക്കിയത് പോലെ രാവിലെ തന്നെ നിങ്ങൾ രണ്ടും ഉടക്കിയോ ” ആതു സ്വകാര്യം ആയി ആണ് പുള്ളിയോട് അത് ചോദിച്ചത് എങ്കിലും ഞാൻ അത് കെട്ടു. ഞാൻ അവളെ കലിപ്പിൽ ഒന്ന് നോക്കി. അത് പുള്ളി കണ്ടു.
” പനി കാരണം നമ്മുടെ കൂടെ സിനിമ ക്ക് വരാൻ പറ്റാത്തതിന്റെ കുശുമ്പ് ആണ്, മൈൻഡ് ചെയ്യണ്ട ” അയാൾ എന്നെ കളിയാക്കുന്ന പോലെ അവളോട് പറഞ്ഞു അത് കെട്ട് അവൾ ചിരിച്ചു.