കടുംകെട്ട് 6 [Arrow]

Posted by

” അമ്മൂസെ, നിക്ക് ചുക്ക് കാപ്പി എടുക്കുന്ന കൂട്ടത്തിൽ പുള്ളിക്ക് ഒരു കോഫി കൂടി ഇട്ടോ, ബെഡ് കോഫി കുടിക്കുന്ന ശീലം ഉണ്ട് ” കൊറേ നേരം ആയിട്ടും ഒരു മൈന്റും ഇല്ലാ എന്ന് കണ്ടപ്പോ നാണം കെട്ടു വിളിച്ചു പറഞ്ഞു.

 

” പുള്ളിക്കാരനോ ഏത് പുള്ളിക്കാരൻ?? ” ആതു വിടാൻ ഉദ്ദേശം ഇല്ല. ഞാൻ അവളെ വെറുതെ ഒന്ന് നോക്കി പേടിപ്പിച്ചു. പെണ്ണിന് വലിയ കൂസൽ ഒന്നുമില്ല.

 

” കണ്ടാ രണ്ട് ദിവസം കൊണ്ട് എന്റെ മോള് അവന്റെ ഇഷ്ടം ഒക്കെ അറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങി, ഭാര്യമാർ ആയാൽ അങ്ങനെ വേണം അല്ലാതെ ഇവിടെ ചിലരെപ്പോലെ… ” അച്ഛൻ.

 

” ചിലരെ പോലെ.. ബാക്കി കൂടി പറ മനുഷ്യാ… നിങ്ങൾക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് വേറെ ആരെങ്കിലും ആണോ?? ആണോന്ന്.. ” അമ്മ. രാവിലെ തന്നെ ശ്രീദേവി, ഭദ്ര കാളി ആണല്ലോ. രണ്ടും ഉടക്കി എന്ന് തോന്നുന്നു. എന്താ സംഭവം എന്ന് ചോദികും പോലെ ഞാൻ അച്ഛനെ നോക്കി. ഒന്നുമില്ലന്ന് കണ്ണ് കൊണ്ട് കാണിച്ചിട്ട് പത്രം വായന തുടർന്നു.

 

” അതേ ഉച്ചക്ക് എന്ത് ഫുഡ്‌ ഉണ്ടാക്കും എന്നും പറഞ്ഞ് രണ്ടുപേരും ഉടക്കി. അച്ഛ, അമ്മേനെ നൈസ് ആയി പിശുക്കൻ ചന്ദ്രന്റെ മോളെ എന്ന് വിളിച്ചു. ദാറ്റ്‌ സ് ആൾ ” ആതു എന്റെ ചെവിയിൽ വന്ന് പറഞ്ഞു. ചുമ്മാതെ അല്ല അമ്മക്ക് ഇളകിയത്. അച്ഛനോട് വല്ല കാര്യവും ഉണ്ടായിന്നോ എന്ന് ചോദിച്ചു ഞാനും ആതുവും ചിരിച്ചു.

 

” നിന്റെ കെട്ടിയോന് കാപ്പി വേണേൽ നീ ഇട്ട് കൊടുക്ക്. ” ഞങ്ങൾ ചിരിക്കുന്നത് കൂടി കേട്ടപ്പോൾ അമ്മ കലിപ്പിൽ വിളിച്ചു പറഞ്ഞു. എങ്കിലും സ്റ്റവ്വിൽ ചായപാത്രം അമ്മ വെക്കുന്നത് ഞങ്ങൾ കണ്ടിരുന്നു.

 

” എന്നാ എനിക്ക് ഉള്ള ചുക്ക്കാപ്പി മാത്രം മതി, ഒരു ദിവസം ബെഡ് കോഫി കുടിച്ചില്ലേലും പ്രശ്നം ഒന്നുമില്ല ”

 

” ആഹാ ഇതാണ് അച്ഛ പറഞ്ഞ, ഉത്തമയായ ഭാര്യ. എന്താ സ്നേഹം ” വീണ്ടും ആതു. അവൾ അത് പറഞ്ഞിട്ട് അച്ഛനെ നോക്കി ചിരിച്ചു. ഞാനും അതിനു വലിയ കാര്യം ഒന്നും കൊടുത്തില്ല. Tv ഓൺ ആക്കി അതിൽ നോക്കി ഇരുന്നു.

 

” അമ്മൂസെ… പിന്നേ തേയില ഇടേണ്ട, കുടിക്കൂല്ല. കോഫി പൌഡർ മതി. ” ഞാൻ അത് പറഞ്ഞപ്പോ അമ്മ എന്നെ കലിപ്പിൽ ഒന്ന് നോക്കി. ഞാൻ ചിരിച്ചു കാണിച്ചു. അന്നേരം അമ്മയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു എങ്കിലും കഷ്ട്ടപ്പെട്ടു കള്ളി അത് ഒതുക്കി.

Leave a Reply

Your email address will not be published. Required fields are marked *