” എന്തേയ്?? ” ഒരു വഷളൻ ചിരിയോടെ അവൻ ചോദിച്ചു.
” സോറി, എന്റെ കൂട്ടുകാരി ഇപ്പൊ വരും ഫസിനോ കണ്ടപ്പോ അവൾ ആണെന്ന് ഓർത്ത് കൈ കാണിച്ചതാ സോറി.. ” ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഇരുത്തി എന്നെ ഒന്ന് നോക്കി പിന്നെ ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്തു. കുറച്ച് അപ്പുറത്തേക്ക് മാറ്റി വണ്ടി ഒതുക്കി നിർത്തി. ഇറങ്ങിയിട്ട് അവൻ എന്നെ നോക്കി കൊണ്ട് വെറുതെ വീലിലും മറ്റും തട്ടുകേം മുട്ടുകേം ചെയ്തു. പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്. സംഗതി പന്തി അല്ലന്ന് തോന്നിയത് കൊണ്ട് രണ്ടും കല്പ്പിച്ചു മുന്നോട്ട് നടക്കാം എന്ന് വെച്ചു, ഇവിടെ ഒന്നും ആൾത്താമസം പോലും ഇല്ലാത്ത ഏരിയ ആണ്. കുറച്ച് നടന്ന് കഴിഞ്ഞാൽ ഒരു പാലം ഉണ്ട് അത് കടന്ന് അപ്പുറത്ത് എത്തി ഒരു അഞ്ചു മിനിറ്റ് നടന്നാൽ ഒരു തട്ടുകട ഉണ്ട്, അത് അച്ഛന്റെ ഒരു പരിചയക്കാരന്റെ ആണ് അവിടെ എത്തി പെട്ടാൽ രെക്ഷ പെട്ടു. ഞാൻ അവനെ മൈൻഡ് ചെയ്യാതെ അവനെ കടന്ന് പോയി, കുറച്ചു ചെന്ന് കഴിഞ്ഞു ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ഭാഗ്യം അവൻ അവിടെ തന്നെ നിന്ന് ഫോൺ ചെയ്യുകയാണ് എന്റെ പുറകെ വരാൻ ഉദ്ദേശം ഒന്നുമില്ലന്ന് തോന്നുന്നു. എന്നാലും എന്നെ തന്നെ നോക്കി ആണ് അവൻ നിൽക്കുന്നത്. നടന്നു നടന്ന് പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ആണ് എന്റെ നെഞ്ച് വീണ്ടും ഒന്ന് ഇടിച്ചത്. നേരത്തെ കണ്ട ഗാങ്, അവർ എല്ലാം ആരെയോ കാത്ത് എന്ന പോലെ അവിടെ നിൽക്കുന്നു. രണ്ടും കല്പ്പിച്ചു ഞാൻ അവന്മരെ കടന്ന് പാലം കയറി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ടവനും വന്ന് അവരുടെ അടുത്ത് കൂടി. അവൻ വന്നതോടെ ബാക്കി ഉള്ളവർ എല്ലാം അവരവരുടെ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു, ഭാഗ്യം പോവാൻ ഉള്ള ഉദ്ദേശം ആണെന്ന് തോന്നുന്നു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവന്മാർ വണ്ടി എന്റെ തൊട്ടു പറ്റെ കൊണ്ട് വന്നു സ്ലോ അക്കി. ഞാൻ നടക്കുന്ന സ്പീഡിൽ എന്റെ ഒപ്പം ആണ് അവന്മാർ വണ്ടി ഓടിച്ചത്. എന്നിൽ ഭയം അരിച്ചു കയറി, ഞാൻ നടപ്പിന്റെ വേഗത്ത കൂട്ടി.
” കൂട്ടുകാരി ഇതേ വരെ വന്നില്ലേ? ” ആദ്യം കണ്ടവൻ ആണ്. ഞാൻ ഒന്നും മിണ്ടാതെ നടന്നു.
” ഇന്ന് ഞങ്ങൾ ലിഫ്റ്റ് തരാന്നേ ” കൂട്ടത്തിൽ ഉള്ള മറ്റൊരുത്തൻ. നടപ്പിന്റെ വേഗം കൂട്ടിയത് അല്ലാതെ ഞാൻ പ്രതികരിച്ചില്ല.
” അതെന്താ നിന്റെ വായിൽ നാക്ക് ഇല്ലേടി ” എന്നും പറഞ്ഞ് കൊണ്ട് ഒരുത്തൻ വണ്ടി നിർത്തി ഞാൻ നടന്നിരുന്ന പാലത്തിന്റെ ഫുഡ്പാത്തി ലേക്ക് കയറി, എന്റെ വഴി തടഞ്ഞു. ഞാൻ വഴി മാറി പോവാൻ തുടങ്ങിയപ്പോഴേക്കും എല്ലാരും എന്റെ വട്ടം കൂടി ഇരുന്നു. എന്ത് ചെയ്യും എന്ന് അറിയാതെ ഞാൻ ഭയന്നു വിറച്ചു. പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു പുള്ളി ആവും എന്ന പ്രതീക്ഷയിൽ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ പുള്ളിയുടെ വണ്ടി ആയിരുന്നില്ല മറ്റൊരു കാർ ആയിരുന്നു.