കടുംകെട്ട് 6 [Arrow]

Posted by

യാത്ര ചെയ്യുന്നത് ഒക്കെ എനിക്ക് ഇഷ്ടം ഉള്ള കാര്യം ആണ്‌. പക്ഷെ ഈ മൊതലിന്റെ കൂടെ ഉള്ള യാത്ര അറുബോർ ആണ്. അത് കൊണ്ട് തന്നെ ഞാൻ എന്റെ ഫോൺ എടുത്തു കാൻഡിക്രഷ് കളിക്കാൻ തുടങ്ങി. ഗെയിം ന്റെ സൗണ്ട് പുള്ളിക്ക് പിടിക്കുന്നില്ലന്ന് ഇടക്ക് ഇടക്ക് അങ്ങേര് ഉണ്ടാക്കുന്നശബ്ദത്തിൽ നിന്ന് എനിക്ക് മനസ്സിലായി. ബട്ട് ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. പക്ഷെ കളി അധിക നേരം നീണ്ടു നിന്നില്ല. ബാറ്ററി ലോ ആയി പവർ സേവ് മോഡ് ഓൺ ആയി. ഞാൻ കാറിന്റെ ഡാഷ്ബോഡ് തുറന്ന് ഓരോന്ന് തപ്പാൻ തുടങ്ങി, ഞാൻ ഇത് എന്താ കാണിക്കുന്നത് എന്ന ഭാവത്തിൽ അമർഷത്തൊടെ എന്നെ നോക്കി ഞാൻ അതിന് വലിയ ഗൗരവം കൊടുത്തില്ല. കുറച്ച് നേരം തപ്പിയപ്പോ usb കേബിൾ കിട്ടി ഞാൻ അത് എടുത്തു കാറിന്റെ പോർട്ടിൽ കുത്തി ചാർജ്ന് ഇട്ടു.

 

 

നേരം വീണ്ടും ഇഴഞ്ഞു നീങ്ങി, ബോറിങ്…. കാഴ്ച കാണാം എന്ന് വെച്ചാൽ ഞങ്ങൾ ഒരു ഷോർട്ട് കട്ട് രോട് ആണ് പിടിച്ചിരിക്കുന്നത്. ചുറ്റും സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ല. നല്ല ഇരുട്ട് ആണ് ഒന്നും കാണാൻ ഇല്ല… ഈ മനിഷ്യനോടെ വല്ലോം മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് വെച്ചാൽ അങ്ങേരുടെ ഭാവം കാണുമ്പോഴേ പേടി ആവും, ആതുവിനോടും അച്ചുവിനോടും എല്ലാം എന്ത് സോഫ്റ്റ്‌ ആയി ആണ്‌ പെരുമാറുന്നത്, എന്നോട് ആവുമ്പോ ചാടികടിക്കാൻ വരും മുരടൻ. ഞാൻ കാറിലെ മ്യൂസിക് പ്ലെ ചെയ്തു.

 

” ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ
അതിഗൂഢമെന്നുടെ ആരാമത്തിൽ

സ്വപ്നങ്ങൾ കണ്ടു,
സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാന്
പുഷ്പത്തിൻ തല്പമങ്ങ് ഞാൻ വിരിക്കാം

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിര്ത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ

മലർമണം മാഞ്ഞല്ലോ
മറ്റുള്ളോർ പോയല്ലോ
മലർ മണം മാഞ്ഞല്ലോ
മറ്റുള്ളോർ പോയല്ലോ
മമസഖീ, നീയെന്നു വന്നു ചേരും? ”

മ്യൂസിക് പ്ലെയർ നേരത്തെ പടി നിർത്തിയ ഇടത്ത് നിന്ന് പാടി തുടങ്ങി, ഒരു പുഷ്പം മാത്രം ദാസേട്ടന്റെ സോങ്. ഞാൻ അത്ഭുതത്തൊടെ അങ്ങേരെ ഒന്ന് നോക്കി. പെയിന്റിംഗ്, fighting, അനിമേഷൻ ഫാന്റസി മൂവീസ്, മെലോഡിയസ് സോങ്‌സ്, ഒരു സിങ്കും ഇല്ലാത്ത ഒരു കോംബോ. ഇങ്ങേരുടെ സ്വഭാവം പോലെ തന്നെ total weird. എന്റെ നോട്ടം പുള്ളിക്ക് പിടിചിച്ചില്ല പുള്ളി അത് ഓഫ്‌ അക്കി. അത് എനിക്ക് ദെഹിച്ചില്ല. ഞാൻ വീണ്ടും ഓൺ ചെയ്തു.

 

” മനതാരിൽ മാരിക്കാർ

മൂടിക്കഴിഞ്ഞല്ലോ

മമസഖീ, നീയെന്നു വന്നുചേരും?
മനതാരിൽ മാരിക്കാർ

മൂടിക്കഴിഞ്ഞല്ലോ
മമസഖീ, നീയെന്നു വന്നുചേരും?

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവില് നീയെത്തുമ്പോൾ ചൂടിക്കുവാൻ ”

Leave a Reply

Your email address will not be published. Required fields are marked *