കടുംകെട്ട് 6 [Arrow]

Posted by

” എടാ നീ ഞാൻ പറയുന്നത് തെളിച്ചു കേൾക്കു….

 

ഹാ ഞാൻ പറഞ്ഞല്ലോ അത് അച്ഛൻ തന്നെ ആയിരുന്നു എനിക്ക് ഉറപ്പ് ആണ്…

 

ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടത് ആ. ഞാൻ ഇന്ന് ആതുവും ആയി ഇവിടെ മാളിലെ multiplex ൽ ഒരു സിനിമയ്ക്ക് പോയത് ആണ്..

 

നീ അതിൽ പിടിച്ചു തൂങ്ങാതെ ഞാൻ പറയുന്നത് കേൾക്ക്. സിനിമ കഴിഞ്ഞു McDonald’s ൽ കയറി ഫുഡ്‌ ഓഡർ ചെയ്ത് ഇരിക്കുകയായിരുന്നു ഞങ്ങൾ. അന്നേരം ആണ് പുറത്ത് കൂടി അച്ഛൻ നടന്ന് പോവുന്നത് ഗ്ലാസിൽ കൂടി ഞാൻ കണ്ടത്, അച്ഛന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് ഒരു ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു, കൂടെ കയ്യിൽ കുറേ ഷോപ്പിംഗ് ബാഗ്സും ഒക്കെ പിടച്ച ഒരു പെൺകുട്ടി, ഒന്ന് രണ്ടു കിറ്റ് അച്ഛനും പിടിച്ചിട്ടുണ്ട്, മൂന് പേരും ഓരോന്ന് ഒക്കെ പറഞ്ഞു ചിരിച്ചും കളിചിച്ചും ഗെയിം സെക്ഷൻ നിൽ ഒക്കെ കറങ്ങി നടക്കുന്നു….

 

എനിക്കും ഒരു മിസ്സ്‌അണ്ടർസ്റ്റാന്ഡിങ് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം പക്ഷെ.. ഞാൻ അച്ഛൻ തന്നെ ആണെന്ന് ഉറപ്പിക്കാൻ അവിടെ വെച്ച് അച്ഛനെ വിളിച്ചിരുന്നു എന്റെ കണ്മുന്നിൽ വെച്ച് ഫോൺ എടുത്തിട്ട് അച്ഛൻ പറയുകയാ ഏതോ മീറ്റിംഗ്ൽ ആണ് പിന്നെ വിളിക്കാൻ. ആതു വിനെ അവിടെ ഒറ്റക്ക് ഇരുത്തിയിട്ട് ആണ് പോന്നത് എന്നത് കൊണ്ട് ഞാൻ അതികനേരം അവിടെ നിന്ന് കറങ്ങിയില്ല…

 

ഹാ.. അത് തന്നെയാ എന്റെയും തീരുമാനം ഇപ്പൊ വേണ്ട സംഗതികൾ എന്താണ് എന്ന് വ്യക്തമായ ധാരണ വന്നതിന് ശേഷം അച്ഛനോട് നേരിട്ട് ചോദിക്കുന്ന കാര്യം ആലോചിച്ചമതി…

 

ഒരു കാര്യം ഉറപ്പാ.. ആ പെണ്ണിനെ ഞാൻ ആദ്യമായി അല്ല കാണുന്നത്, അവളുടെ മുഖം ഞാൻ ഇതിന് മുന്നേ എവിടെയോ കണ്ടിട്ട്, എപ്പോഴാണ് എന്ന് ഒന്നും ഓർമ്മ ഇല്ല പക്ഷെ ആ മുഖം… എനിക്ക് നല്ല പരിചയം ഉള്ള ഒന്ന് ആണ്.

 

എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്, ആരതിയോട് എനിക്ക് ചിലപ്പോൾ വല്ലാത്ത ഒരു ഇറിറ്റേഷനും ദേഷ്യവും ഒക്കെ എനിക്ക് ചിലപ്പോ തോന്നാറുണ്ട്, അതിനേക്കാൾ പതിന് മടങ്ങു ദേഷ്യവും ഇറിറ്റേഷനും ഒക്കെ ആ പെണ്ണിന്റെ മുഖം കണ്ട ആ നിമിഷം തൊട്ട് എന്റെ ഉള്ളിൽ പുകയുകയാ. എന്തോ ആ പെണ്ണിനെ കൊല്ലാൻ ഉള്ള ഒരുതരം ത്വര ”

 

അപ്പൊ അതാണ് കാര്യം ആ പെണ്ണ് ആണ് പുള്ളിയെ അലട്ടിക്കൊണ്ട് ഇരിക്കുന്നത്. ആരായിരിക്കും ആ പെണ്ണ്?? അച്ഛനും ആയി ആ പെണ്ണിന്റെ കണക്ഷൻ എന്റെ ആയിരിക്കും, എന്റേം മനസമാധാനം പോയല്ലോ. പുള്ളി അവസാനം പറഞ്ഞ ആ വാചകം എന്നെ ചെറുതായി ഒന്ന് വേദനിപ്പിച്ചോ??? ആരതിയോട് ചിലപ്പോൾ ഒക്കെ തോന്നാറുള്ള ദേഷ്യം.

Leave a Reply

Your email address will not be published. Required fields are marked *