( എപ്പോഴത്തയും പോലെ വൈകിയതിന് ഒരു സോറി പറഞ്ഞു കൊണ്ട് തുടങ്ങുന്നു 😁
എന്റെ കഥകൾക്ക് തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി.
ഈ പാർട്ട് നിങ്ങളുടെ expectations നോട് ഒത്ത് ഉയർന്നോ എന്ന് അറിയില്ല, എന്തിരുന്നാലും അഭിപ്രായങ്ങൾ അറിയിക്കും എന്ന വിശ്വാസത്തോടെ Arrow 💛)
കടുംകെട്ട് 5
KadumKettu Part 5 | Author : Arrow | Previous Part
” എടോ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം ” ഞാൻ എന്നെ ഇറുക്കി പിടിച്ചിരുന്ന അവളുടെ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.
“വേണ്ട” എന്നും പറഞ്ഞു പാതി മയക്കത്തിൽ ആണ്ട അവൾ ഒന്നൂടെ എന്നിൽ ഉള്ള പിടുത്തം മുറുക്കി. അവളുടെ ശ്വാസത്തിന് പോലും നല്ല പൊള്ളുന്ന ചൂട് ഉണ്ട്. എന്താ ചെയ്യുക തിങ്ക് അജു തിങ്ക്.
അവസാനം ഞാൻ എന്റെ ഫോൺ എടുത്തു. ലാസ്റ്റ് റിസോർസ്. നന്ദു. ഞാൻ അവനെ വിളിച്ചു. ഒരു റൗണ്ട് ഫുൾ റിങ് അടിച്ചു തീർന്നിട്ടും അവൻ എടുത്തില്ല. നല്ല ഉറക്കം ആയിരിക്കും പോത്ത്. ഞാൻ വീണ്ടും വിളിച്ചു.
” എന്ത് ഉണ്ടാക്കാനാ ഈ പാതി രാത്രി വിളിച്ചു ശല്യം ചെയ്യുന്നേ?? ” നന്ദു ഉറക്കം പിച്ചിൽ ആണ്.
” ഡാ ഡാ മോനെ ഒരു അത്യാവശ്യ കാര്യതിന് ഒരു ഹെല്പ് വേണം ”
” എന്നാ ഡാ എന്നാ പറ്റി? ”
ഞാൻ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ആവും അവനും സീരിയസ് ആയി.
” ഈ സാധനത്തിനു പനിപിടിച്ചു, എന്താ ചെയ്യേണ്ടത്?? ”
” ഏത് സാധനതിന് ”
” ഡാ.. ഇവൾക്ക്.. ആരതിക്ക് ”
ഞാൻ മടിച്ചു മടിച്ച് അവളുടെ പേര് പറഞ്ഞു.
“ആഹാ, സൊ നിന്റെ ഭാര്യക്ക് പനി പിടിച്ച വിവരം പറയാൻ ആണോ ഈ പാതിരാ ക്ക് എന്റെ ഉറക്കം കളഞ്ഞേ?? ”
അവന്റെ ടോൺ മാറി.
” എടാ ചെറുക്കാ ഞാൻ എന്താ ചെയ്യുക എന്തേലും വഴി പറഞ്ഞു താ ”
” വല്ല പാരസെറ്റമോളും കലക്കി അവളുടെ അണ്ണാക്കിൽ ഒഴിക്ക് ”
” നന്ദു ഡാ തമാശ കള, ഞാൻ സീരിയസ് ആണ് ”
ഞാൻ ഒരല്പം ചൂടായി.