വേറെ സംഭവങ്ങൾ ഒന്നുമില്ലാതെ ദിവസം അങ്ങ് കടന്ന് പോയി. എല്ലാരുടേം മുന്നിൽ നല്ല യുവമിഥുനങ്ങൾ തന്നെ ആയിരുന്നു, കെട്ടിയോൻ നല്ല പോലെ അഭിനയിച്ചുതകർത്തു. രാത്രി എല്ലാം പഴയത് പോലെ ആയി. എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ കേറി കട്ടിലിൽ കിടന്നു. ഞാനും മൈൻഡ് ചെയ്യാൻ നിന്നില്ല. ദിവാൻകോട്ടിൽ ബ്ലാന്കെറ്റ് വിരിച് കിടന്നു.
പുറമെ കാണിക്കുന്നത് ഒന്നുമല്ല ഇയാളുടെ ശരിക്കുള്ള സ്വഭാവം, തന്റെ അമ്മയോട് വെറുപ്പ് ആണെന്ന് ഒക്കെ പറയുന്നുണ്ട് എങ്കിലും ഉള്ളിന്റെ ഉള്ളിൽ ആ അമ്മയെ ഇയാൾ സ്നേഹിക്കുന്നുണ്ട്, അല്ലേൽ കുത്തി വരച്ച് ഇട്ട ആ ഫോട്ടോ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്തിനാണ്?? പലയാവർത്തി ചുരുട്ടി കൂട്ടിയെങ്കിലും അത് വീണ്ടും മടക്ക് നിവർത്തി വെച്ചിരിക്കുന്നു, ഒപ്പം ആ വളപൊട്ടുകളും, കണ്മഷി കുപ്പിയും സിന്ദൂരഡപ്പിയും എല്ലാം അയാളുടെ അമ്മയുടെ ആയിരിക്കണം. ഒരുപക്ഷെ ആ അമ്മയോട് ഉള്ള ഇഷ്ടം കാരണം ആവണം അച്ചുന്റെ അമ്മയെ അംഗീകരിക്കാൻ സാധിക്കാത്തത്.
നോക്കിക്കോ മനുഷ്യ, നിങ്ങളെ കൊണ്ട് ഞാൻ അമ്മയോട് മിണ്ടിക്കും സ്ത്രീ വിരോധതിന്റെ മുഖമൂടി പറിച്ച് കളയും ഞാൻ ഇവിടെ നിന്ന് പോവുമ്പോൾ നിങ്ങൾ വേറെ ഒരു മനുഷ്യൻ ആയിരിക്കും ഞാൻ കാരണം നിങ്ങൾ അനുഭവിച മാനക്കേട്ന് നമ്മുടെ ബന്ധം അവസാനിക്കുന്നത് മുന്നേ ഞാൻ തിരിചു തരുന്ന ഗിഫ്റ്റ്. പക്ഷെ എങ്ങനെ?? അഹ് എന്റെ മുന്നിൽ ഒന്നര വർഷം ഇല്ലേ ഏതേലും വഴി കാണാതെ ഇരിക്കില്ല.
ന്തായാലും ബിവെയർ, നാളെ മുതൽ ശരിക്ക് ഉള്ള ആരതിയെ നിങ്ങൾ ഫേസ് ചെയ്യാൻ പോകുവാ. ഇതൊക്കെ ഓർത്ത് ഒരു പുഞ്ചിരിയോടെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
__________________________________________
പതിവ് പോലെ എഴുന്നേറ്റ ഉടനെ തപ്പിയത് ഫോൺ ആണ്. സമയം അഞ്ചു മണി ആവുന്നു. ഇന്നലെ ജിമ്മിൽ പോവാൻ ഇറങ്ങിയെങ്കിലും പോയില്ല ഓരോന്ന് ആലോചിച്ച് ആ ബീച്ചിൽ അങ്ങനെ ഇരുന്നു. ഇന്ന് എങ്കിലും പോണം. പക്ഷെ അതിനു മുന്നേ കുറച്ചു മെയിൽ ചെക്ക് ചെയ്യാൻ ഉണ്ട്. ആർട്ട് അക്കാഡമിയിലേക്ക് അയച്ചത്. താങ്ക് ഗോഡ് ഒന്നും നഷ്ടമായിട്ടില്ല എന്റെ ഡ്രീം, ഒരു സെക്കന്റ് ചാൻസ് കിട്ടിയിരിക്കുന്നു. ആദ്യതവണ അത് തുലച്ചു കളഞ്ഞവൾ ദിവാൻകോട്ടിൽ സ്വസ്ഥം ആയി കിടന്ന് ഉറങ്ങുന്നു. എന്നോട് വലിയ അടുപ്പം കാണിക്കുന്നില്ല എങ്കിലും ഇന്നലെ ഒറ്റ ദിവസം കൊണ്ട് അവൾ വീട്ടിൽ ഉള്ളവരെ ഒക്കെ കയ്യിൽ എടുത്തു. ഷീ ഗോട്ട് സോം ട്രിക്‌സ് അണ്ടർ ഹെർ സ്ലീവ്സ്, ബട്ട് അതും കൊണ്ട് എന്റെ അടുത്ത് വന്നാൽ എന്റെ കയ്യിൽ നിന്ന് നല്ലത് വാങ്ങും.
ഞാൻ എഴുന്നേറ്റു ലാപ് ടോപ് എടുത്തു. അവളെ ശല്യം ചെയ്യാതെ ഒരു കസേരയും മേശയും എടുത്തു മാറ്റി ഇട്ട് അവർ അയച്ച ഡോക്യുമെന്റ് ഒക്കെ ചെക്ക് ചെയ്യാൻ തുടങ്ങി.
” ഗ്ഹും ” ഒരു മുരടനക്കം കേട്ട് ആണ് ഞാൻ തല പൊക്കി നോക്കിയത്. അവൾ ആണ്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി.
” എനിക്ക് ബാത്‌റൂമിൽ പോണം ”