കടുംകെട്ട് 4 [Arrow]

Posted by

” മതി, മതി നിർത്ത് ” അച്ഛൻ ആണ്. അതോടെ രണ്ടും അടങ്ങി. ഞങ്ങൾ എല്ലാരും ആ ഡൈനിങ് ടേബിളിന്റെ ചുറ്റും കൂടി ഇരുന്നു, ഓരോന്ന് പറഞ്ഞു ചിരിച്ചോണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി.

 

” ആഹാ കൊള്ളാം കൊള്ളാം ഇങ്ങനെ ഒരുത്തൻ ഉള്ള കാര്യം ആരും ഓർമ്മിക്കരുത്, തിന്നുന്നത് മുൻപ് ഒന്ന് വിളിക്കേങ്കിലും ചെയ്‌യായിരുന്നു, no സ്നേഹം?? ” നന്ദേട്ടൻ.

” നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു, നിന്ന് കഥാ പ്രസംഗം നടത്താതെ വേണേൽ വല്ലോം വന്നിരുന്നു തിന്ന് ” രാം അങ്കിൾ. എന്റെ ഹസ് പ്ളേറ്റ് എടുത്തു നീട്ടി. നന്ദേട്ടൻ ഒന്നും മിണ്ടാതെ വേഗം വന്ന് ഇരുന്നു.

” നന്ദു, ആ കൈ എങ്കിലും ഒന്ന് കഴുകെടാ ” അമ്മ

 

” പിന്നെ ഒരു തവണ കയ്യ് കഴുകി ഇല്ലെന്ന് വെച്ച് ചത്തോന്നും പോവൂല, നല്ല വിശപ്പ് ”

എല്ലാരും കൂടി ഇരുന്ന് തമാശ ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കാൻ നല്ല സുഖം ആണ്. ഒറ്റ ദിവസം കൊണ്ട് തന്നെ ഞാൻ ഈ വീടുമായി ഇഴുകി ചേർന്നിരിക്കുന്നു. ഒരു അന്യ വീട് ആണെന്ന് തോന്നുന്നേ ഇല്ല. ആകെ അകലം ഉള്ളത് എന്റെ കഴുത്തിൽ താലി ചാർത്തിയ മനുഷ്യനോട് മാത്രം ആണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ അമ്മയെയും ആന്റിയേയും സഹായിക്കാൻ അടുക്കളയിൽ കൂടി, അവർ വേണ്ടന്ന് പറഞ്ഞിട്ടും ഞാൻ കേട്ടില്ല. അമ്മയോട് വളരെ അടുക്കാൻ ആ സമയം സഹായിച്ചു. അച്ചു പറഞ്ഞത് പോലെ ഒരു പാവം ആണ് അമ്മ. ഒരുപാട് സ്നേഹിക്കാൻ മാത്രം അറിയാവുന്ന സ്ത്രീ. അയാൾ കാണിക്കുന്ന അകൽച്ച ആ അമ്മയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. പണി ഒക്കെ ഒതുങ്ങിയ പ്പോൾ അമ്മ എന്നെ അവിടെന്ന് ഓടിച്ചു. അച്ചു പുള്ളിയെ കൊണ്ട് അവളുടെ കൂട്ടുകാരിയുടെ പടം വരപ്പിക്കുയാണ് bday ക്ക് ഗിഫ്റ്റ് കൊടുക്കാൻ, ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും അടിപ്പിച്ചും ഇരുന്നു അവരെ ഞാൻ ശല്യം ചെയ്യാൻ നിന്നില്ല.

” ആരു ഒരു മിനിറ്റ്, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ” ഞാൻ നോക്കിയപ്പോൾ നന്ദേട്ടൻ ആണ്.

” എന്താ നന്ദേട്ടാ ” ഞങ്ങൾ ബാൽക്കണിയിൽ ചെന്ന് നിന്നിട്ട് കുറച്ചു നേരം ആയെങ്കിലും നന്ദേട്ടൻ ഒന്നും പറയാത്ത കൊണ്ട് ഞാൻ ചോദിച്ചു.

” ആരു, കഴിഞ്ഞത് എല്ലാം കഴിഞ്ഞു. എന്തൊക്ക ആയാലും നിങ്ങൾ ഇപ്പൊ ഭാര്യയും ഭർത്താവും ആണ്, അവന് ഇത്തിരി എടുത്തു ചാട്ടം ഉണ്ടെന്നേ ഉള്ളു, നല്ലവൻ ആണ് നീ അവനെ മാറ്റി എടുക്കണം നിനക്ക് പറ്റും ” നന്ദേട്ടൻ അത്‌ പറഞ്ഞപ്പോ ഞാൻ മറുപടിപറയാതെ ഒന്ന് ചിരിച്ചു, എന്റെ ചിരിയുടെ അർഥം മനസ്സിലായിട്ട് എന്നോണം നന്ദേട്ടൻ ഒന്നും പറയാതെ നടന്നു പോയി.

” നന്ദേട്ടാ ” ഞാൻ വിളിച്ചപ്പോൾ പ്രതീക്ഷയോടെ നന്ദേട്ടൻ എന്നെ നോക്കി.

” ഐഷു ഒരു പാവം ആണ്, നന്ദേട്ടനെ ഒരുപാട് ഇഷ്ടം ആണ് അവൾക്ക്, എനിക്ക് അറിയാം നന്ദേട്ടനും പാവം ആണെന്ന്, കൂട്ട്കെട്ടിന്റെ കുഴപ്പം മാത്രേ നന്ദേട്ടന് ഉള്ളു, കൂട്ടുകാരനെ ഒഴുവാക്കണം എന്ന് ഒന്നും പറയുന്നില്ല, അയാളോട് കാണിക്കുന്ന സ്നേഹത്തിന്റേം ആത്മാർത്ഥയുടേം പത്തിൽ ഒന്ന് അവളോട്‌ കാണിച്ചാൽ മതി നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം തീരും. അവളെ ഇനിയും വിഷമിപ്പിക്കരുത്. ” ഞാൻ അത്‌ പറഞ്ഞപ്പോ നന്ദേട്ടൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *