കടുംകെട്ട് 4 [Arrow]

Posted by

 

” ആരെയാ നോക്കുന്നെ, ചേട്ടായിയെ ആണോ?? രാവിലെ തന്നെ എഴുന്നേറ്റു ജിമ്മിലേക് പോയി ” അച്ചു ആണ്. ഞാൻ മറുപടിയായി ആണെന്നോ അല്ലെന്നോ പറഞ്ഞില്ല ഒരു ചിരി മാത്രം കൊടുത്തു.

” പല്ല് ഒക്കെ തേച്ചിട്ട് താഴേക്ക് വാ, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ”

 

” ah ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ മോളെ ” എന്നും പറഞ്ഞ് കിടക്കയിൽ നിന്ന് എഴുന്നേറ്റു. റൂമിന്റെ സൈഡിൽ വെച്ചിരുന്ന എന്റെ ബാഗിൽ നിന്ന് കുളിച്ചു മാറാൻ ഒരു മിഡിയും ടോപ്പും എടുത്തു.

” എണ്ണയും മറ്റും ബാത്‌റൂമിൽ ഉണ്ട്, ചേച്ചിയുടെ സാധനങ്ങൾ ഒന്നും അടുക്കി വെച്ചില്ലല്ലേ??, നമുക്ക് ഇതെല്ലാം ആ അലമാരയിൽ വെക്കാം, അവിടെ ചേട്ടായി വേണ്ടാത്ത പെയിന്റിംഗ് ഒക്കെ വെക്കുന്നതാ ” അച്ചു അവിടെ ഉണ്ടായിരുന്ന ഒരു അലമാര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

” ചേച്ചി ഫ്രഷ് ആയിട്ട് വാ, നമുക്ക് അതിൽ ഉള്ളത് ഒക്കെ അപ്പുറത്തെ റൂമിലേക്ക്‌ മാറ്റം ” എന്നും പറഞ്ഞിട്ട് അച്ചു പുറത്തേക്ക് പോയി, ഞാൻ ബാത്‌റൂമിനുള്ളിലേക്കും. അച്ചു പറഞ്ഞത് പോലെ എണ്ണ പേസ്റ്റ് ഷാംപൂ തുടങ്ങി എല്ലാം ബാത്‌റൂമിലെ ഷെൽഫിൽ ഉണ്ട്, ഒരു മുറിയുടെ അത്ര വലിപ്പം ഉള്ള ബാത്രൂം, നിന്നും ഇരുന്നും കിടന്നും കുളിക്കാൻ ഉള്ള സൗകര്യം ഉണ്ട്. അവിടെ ഉണ്ടായിരുന്ന നിലക്കണ്ണാടിയിൽ കണ്ട രൂപം സത്യത്തിൽ എന്റെ തന്നെ ആണോ?? വല്ലാതെ കോലം കെട്ടിരിക്കുന്നു. കണ്ണ് ഒക്കെ കുഴിഞ്ഞു, കലങ്ങി പടർന്ന കണ്മഷി ഒക്കെ കൂടി ആയപ്പോ വല്ലത്ത ഒരുകോലം.

എന്റെ മൊത്തം ജീവിതത്തിൽ കരഞ്ഞതിനേക്കാൾ ഏറെ ഈ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് ഞാൻ കരഞ്ഞുതീർത്തു.

 

ഇല്ല ഇനി ഞാൻ കരയില്ല, സത്യത്തിൽ തെറ്റ് എന്റെ തന്നെയാണ്, ആളുകളെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല, അല്ലേലും എന്റെ കൂടെ കളിച്ചു വളർന്ന അവൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അവൻ പറഞ്ഞത് ഒക്കെ ഞാൻ കണ്ണും അടച്ചു വിശ്വസിച്ചു അയാൾക്ക് എതിരെ സാക്ഷി പറഞ്ഞു. തെറ്റ് ആണ് ചെയ്തത്, പക്ഷെ എന്നുപറഞ്ഞു ജീവിത കാലം മുഴുവൻ അയാളുടെ അടിമയായി കഴിയണോ, ഇന്നലെ വരെ അയാൾക്ക് എന്നെ ഇഷ്ടമാണെന്ന ഒരു ചെറിയ പ്രതീക്ഷ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ ആ പ്രതീക്ഷയുടെ നീർകുമിളയും പൊട്ടി. വെറുപ്പ് ആണ് അയാൾക്ക് എന്നോട്, അങ്ങനെ ഉള്ള ഒരു മനുഷ്യന്റെ കൂടെ ജീവിക്കുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്??

അന്ന് പെണ്ണ് കാണാൻ വന്നപ്പോ അയാളുടെ അച്ഛൻ പറഞ്ഞത് എനിക്ക് ഇഷ്ടം ഉള്ളത്രേം പഠിപ്പിക്കാം എന്ന് അല്ലേ, സൊ എന്റെ മുന്നിൽ ഒരു മൂന്നു സെമസ്റ്റർ കൂടി ഉണ്ട് 18 മാസം, കോഴ്സ് തീർന്ന പുറത്ത് എവിടേലും ജോലിക്ക് അപ്ലെ ചെയ്യണം, ഒരു കൊല്ലം ജോലി ചെയ്താൽ മതി കടം വീട്ടാൻ, ആധാരം തിരികെ വാങ്ങിയാൽ പിന്നെ എനിക്ക് ഈ താലി എന്ന കടുംകെട്ട് അഴിക്കാം, അഴിക്കും ആരൊക്ക എതിർത്താലും.

Leave a Reply

Your email address will not be published. Required fields are marked *