അസ്തമനം ഒക്കെ കണ്ടു രണ്ട് ഫാമിലി പാക്ക് ഐസ്ക്രീമും വാങ്ങി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തി ഫ്രിജിൽ വെക്കുന്ന വരെ അവൾ ആ ഐസ്ക്രീമിൽ നിന്ന് പിടി വിട്ടിരുന്നില്ല. ഇങ്ങനെ ഒരു കൊതിച്ചി ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ.
രാത്രി ഉച്ചക്ക് നടന്നത് ഒക്കെ വീണ്ടും റിപ്പീറ്റ് ചെയ്തു. അവളുടെ അമ്മ എനിക്ക് പറ്റുന്നതിലും കൂടുതൽ തെറ്റിച്ചു, അത് കഴിഞ്ഞു അവളുടെ അച്ഛൻ രണ്ടു റൗണ്ട് കത്തി വെച്ചു. ആരു ഞങ്ങൾ ബീച്ചിൽ വെച്ച് എടുത്ത ഫോട്ടോ ഒക്കെ insta യിൽ ഇടുന്ന തിരക്കിൽ ആണ്.
” മതി കഥ പറഞ്ഞിരുന്നത് പോയി കിടക്കാൻ നോക്ക് ” ഒരു മാലാഖയെ പോലെ വന്ന് അവളുടെ അമ്മ എന്നെ രക്ഷിച്ചു.
ഞാൻ റൂമിൽ കയറി വാതിൽ അടച്ചു. അവൾ റൂമിൽ ഉണ്ടായിരുന്നു ഞാൻ ചെല്ലുമ്പോൾ കട്ടിലിൽ കിടക്കുവാണ്. ഞാൻ വന്നപ്പോൾ അവൾ എഴുന്നേറ്റു ഒരു പുതപ്പ് എടുത്തു നിലത്തു വിരിച് കിടന്നു. ഞാൻ ഒന്നും പറയാൻ നിന്നില്ല, കട്ടിലിൽ കയറി കിടന്നു.
രാത്രി ഒരുപാട് ആയി കാണണം എന്തോ ഞെരക്കം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്, നോക്കുമ്പോൾ ആരതി ആണ്, താഴെ കിടന്നു കിടു കിടാ വിറക്കുന്നു. എന്തൊക്കയോ പിച്ചും പേയും പറയുന്നുണ്ട്.
” ആരതി, എടോ ” ഞാൻ കുലുക്കി വിളിച്ചു, നല്ല പൊള്ളുന്ന പനി. കടലിൽ കളിച്ചത്തിന്റേം ഐസ്ക്രീം തിന്നതിന്റേം ഒക്കെ ആവും, പോരാത്തതിന് വെറും തറയിൽ തണുപ്പ് കൊണ്ട് കിടന്നില്ലേ അതും ഒക്കെ കൂടി ആവണം. ഞാൻ അവളെ എടുത്തു കട്ടിലിൽ കിടത്തി.
” ആരതി, ഹോസ്പിറ്റലിൽ പോവാം ” ഞാൻ അവളോട് ചോദിച്ചു
” വേണ്ട” വിറച്ചു കൊണ്ട് അവൾ പറഞ്ഞു,എന്നെ ചുറ്റി പിടിച് അവൾ എന്നോട് ഒന്നൂടെ ചേർന്ന് ഇരുന്നു. പെണ്ണിന് നല്ല ചൂട് ഉണ്ട്, എനിക്ക് ആണേൽ എന്താ ചെയ്യേണ്ട ഏതാ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
തുടരും