” നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലായിരുന്നോ ?? ” പുള്ളിക്കാരൻ ഒന്ന് നിർത്തിയ തക്കത്തിന് ഞാൻ ആതിരയോട് ചോദിച്ചു, ഇല്ലേൽ പുള്ളി അടുത്ത ടോപ്പിക്ക് എടുത്ത് ഇടും. ആരതിക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു അവൾ എന്നെ നോക്കി ഒരു കള്ള ചിരിചിരിച്ചു.
” അതിന് ഇന്ന് സെക്കന്റ് സാറ്റർഡേ അല്ലേ ഏട്ടാ പോരാത്തതിന് നിങ്ങൾ ആദ്യമായി വീട്ടിൽ വരുമ്പോൾ ക്ലാസ്സ് ഉണ്ടേലും ഞാൻ പോകുമെന്ന് തോന്നുന്നുണ്ടോ?? ” ആതിര ആണ്.
” oh ഞാൻ അത് മറന്നു, നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ മോളെ” ഇനിയും ഇവിടെ ഇരുന്ന അടുത്ത കത്തി കേൾക്കേണ്ടി വരും എന്ന് തോന്നിയ കൊണ്ട് ഞാൻ പറഞ്ഞു.
” എന്നാ നമുക്ക് ബീച്ചിൽ പോവാം” ആതിര ചാടി എഴുന്നേറ്റു.
” ന്നാ ശരി, അച്ഛാ ഞങ്ങൾ ഒന്ന് റൗണ്ട് അടിച്ചിട്ട് വരാം ” എന്നും പറഞ്ഞു ഞാൻ കാറിന്റെ കീ എടുത്തു.
” ചേച്ചിയും വാ ” ആതിര അവളെ വിളിച്ചു.
” ഞാൻ ഇല്ല നിങ്ങൾ പൊയ്ക്കോ ” അവൾ ആദ്യം എതിർത്തു. അവൾക്ക് വരണം എന്ന് ഉണ്ട് പക്ഷെ എന്റെ കൂടെ ആണല്ലോ എന്ന് ഓർത്ത് ആണ് മടിക്കുന്നത്. അപ്പൊ അങ്ങ് വിട്ടാൽ പറ്റില്ലല്ലോ
“വാ ആരൂ ” ഞാൻ സ്നേഹത്തോടെ വിളിച്ചു, അത് കേട്ടപ്പോ പെണ്ണിന്റെ കണ്ണ് തള്ളി പുറത്തേക്ക് വന്നു. ന്നിട്ടും മടിച്ചു നിന്ന അവളെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് കാറിന്റെ അടുത്തേക്ക് ചെന്നു. ആതിര ഫ്രണ്ട് സീറ്റ് നേരത്തെ കയ്യേറിയിരുന്നു അതോണ്ട് അവൾ പുറകിൽ കയറി. ഞാൻ വണ്ടി എടുത്തു. കടപ്പുറം അടുത്ത് ആണെങ്കിലും നല്ല ബീച്ച് ഇത്തിരി ദൂരെ ആണ് കുറച്ചു നേരം ഡ്രൈവ് ചെയ്യണം, ആ സമയം മുഴുവൻ ആതിര ഓരോന്ന് വാതോരാതെ പറയുവായിരുന്നു. അച്ചുന്റെ വേറെ സിറോസ് ആണ് ഇവൾ. ഒരു സമയത്തും വായിൽ നാക്ക് ഇടില്ല.
ബീച്ചിൽ എത്തിയതും അവൾ ചാടി ഇറങ്ങി. എന്നേയും ആരതിയെയും വലിച്ചോണ്ട് കടൽ തീരത്തേക്ക് ഓടി. അവിടെ എത്തിയതും ആരതി ഫുൾ ഫോമിൽ ആയി ഇട്ടിരുന്ന ലെഗിൻസ് മുട്ടോളം വലിച്ചു കയറ്റിയിട്ട് തിരയ്ക്ക് ഒപ്പം ഓടി കളിച്ചു. സ്വർണം കൊലുസും ഏകദേശം അതേ നിറമുള്ള അവളുടെ കാലുകളും കട്ടി ഇല്ലാത്ത നനുത്ത രോമം രാജികളും ഒക്കെ ആയി വല്ലാത്ത ഒരു കാഴ്ച്ച എന്റെ തൊണ്ട വെറുത വരണ്ടു. അവിടെ നിന്നിരുന്ന പലരും അവളെ തന്നെ ആണ് നോക്കുന്നത്, എനിക്ക് അതിൽ ചെറിയ അഭിമാനം ഒക്കെ തോന്നി.
” ഏട്ടാ എന്നാ ആലോചിച്ചു നിൽക്കുവാ വാ ” എന്നും വിളിച്ചോണ്ട്, ആതിര എന്റെ കയ്യിൽ പിടിച്ചു വലിച്ചു തിരയുടെ അടുത്തേക്ക് ഓടി, ഞങ്ങൾ ഒരുപാട് നേരം തിരയിൽ കളിച്ചു. ഞാൻ ശരിക്കും കൊച് കുട്ടിആയത് പോലെ.
” ഏട്ടാ ഐസ് ക്രീം വാങ്ങിതരുവോ?? ” ആതിര ആണ്.
” ബാ” ഞാൻ അവളെയും വിളിച്ചോണ്ട് അവിടെ കണ്ട ഐസ്ക്രീം കടയിലേക്ക് നടന്നു.
“എനിക്ക്, വാനില മതി ” ആരതി വിളിച്ചു പറഞ്ഞു. ഞാൻ നോക്കിയപ്പോ അവൾ വീണ്ടും തിരയിലേക്ക് ഓടി.