പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് തലക്ക് ഭ്രാന്ത് പിടിക്കുന്നു. ഞാൻ ഒരു ക്യാൻവാസ് എടുത്തു വെച്ച് വരയ്ക്കാൻ തുടങ്ങി, ഒരു ബോക്സിങ് റിങ് ആണ് വരച്ചത് ഇടി കൊണ്ട് ചോര ഒലിപ്പിച് നിൽക്കുന്ന ബോക്സർ.
പെട്ടന്നാണ് മുഖത്ത് വെള്ളം തെറിച്ചു വീണത്. ഞാൻ നോക്കിയപ്പോൾ അവൾ കുളി കഴിഞ്ഞു വന്ന അവൾ തോർത്ത് കുടഞ്ഞത് ആണ്. നനഞു വെള്ളം ഇറ്റു വീഴുന്ന മുടിയും വെളുത്ത ബനിയനും മിഡിയും ഒക്കെ ആയി നല്ല ചേല് ഉണ്ട് അവളെ കാണാൻ. ഞാൻ വാ പൊളിച്ച് അവളെ നോക്കി നിന്നു. അവൾ വീണ്ടും തോർത്ത് കുടഞ്ഞപ്പോ ഴാണ് ഞാൻ സ്വബോധത്തിൽ വന്നത്.
” ഡീ വെള്ളം വീഴുന്നു ” ഞാൻ ചൂടായി.
” സോറി, സോറി ഒരു അബദ്ധം പറ്റിയതാ ക്ഷമിച്ചു കള ” ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.
ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും പെയിന്റിങിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ വീണ്ടും വെള്ളം തെറിച്ചു വീഴാൻ തുടങ്ങി, ഞാൻ നോക്കുമ്പോൾ മുടി ചീകുന്ന അവളെ യാണ് കണ്ടത്. മുടിയിൽ നിന്ന് തെറിച്ചു വീഴുന്ന വെള്ളം ആണ്. ഞാൻ നോക്കുന്നുണ്ടോ എന്ന് ഇടക് ഇടക്ക് അവൾ ഏറു കണ്ണ് ഇട്ട് നോക്കുന്നുണ്ട്, അപ്പൊ മനഃപൂർവം ചെയ്യുന്നത് ആണ്.
” ഡീ, നിന്നോട് പറഞ്ഞ് മരിയാദക്ക് ഇരിക്കാൻ ” ഞാൻ ചൂടായി.
” ഇത് നല്ല കൂത്ത്, എനിക്ക് പിന്നെ മുടി ചീവണ്ടെ?? ” അവൾക് വിടാൻ ഭാവം ഇല്ല വീണ്ടും വെള്ളം എന്റെ മേത്തു തെറിപ്പിച്ചു.
ഞാൻ ബ്രഷ് വാഷ് ചെയ്യാൻ എടുത്ത പെയിന്റ് വെള്ളോം ഗ്ളാസും എടുത്ത് അവളുടെ നേരെ എറിഞ്ഞു. പൊട്ടി ചിരിച്ചു കൊണ്ട് അവൾ ഓടി മാറിയതും അച്ചു കയറി വന്നതും ഒരുമിച്ച് ആയിരുന്നു. ഒരു തുള്ളി പോലും പുറത്ത് പോയില്ല മുഴുവൻ അവളുടെ മേത്തു തന്നെ ആയി.
” എന്നാലും എന്റെ ഏട്ടാ, അച്ചുനോട് എന്തേലും ദേഷ്യം ഉണ്ടേൽ പറഞ്ഞ് തീർത്ത പോരെ ഇങ്ങനെ പെയിന്റ് കോരി ഒഴിക്കേണ്ട കാര്യം ഉണ്ടായിരുന്നോ?? പാവം എന്റെ കൊച് കോലം നോക്കിക്കേ ” എന്നും പറഞ് അവൾ അച്ചുവിനെ എന്റെ നേരെ തിരിച്ചു.
” നിങ്ങൾക്ക് രണ്ടിനും പ്രാന്ത് ആണോ?? കെട്ടു കഴിഞ്ഞിട്ട് രണ്ടു ദിവസം ആയില്ല അതിന് മുന്നേ തമ്മിൽ തല്ല് തുടങ്ങിയോ?? ” അച്ചു ഞങ്ങളെ രണ്ടു പേരെയും നോക്കി ഷൗട്ട് ചെയ്തു. ഞങ്ങൾ പരസ്പരം ഒന്ന് നോക്കി ഇളിച്ചു പിന്നെ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ അച്ചുവിനെ നോക്കി.
” oh എന്ത് നിഷ്കളങ്കത, എന്നാലും എന്റെ ഫേവറേറ്റ് ഡ്രസ്സ് നശിപ്പിച്ചല്ലോ ദുഷ്ട ” അച്ചു കലിപ്പ് ആയി.
” നിനക്ക് ഇതിലും കിടിലൻ വാങ്ങി തരാം ” ഞാൻ അവളെ സോപ്പ് ഇട്ടു.
” പ്രോമിസ്, സിനിമകും കൊണ്ട് പോണം പറ്റുവോ?? ”
” ഡൺ ”
” പുന്നാര ചേട്ടായി ” അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു
” പെണ്ണെ പെയിന്റ് പെയിന്റ് എന്റെ മേത്തു പറ്റും മാര് ”