അവൻ ബ്ലോക്ക് ചെയ്തു. എന്നിട്ട് ആ കൈ കൊണ്ട് എന്റെ നെഞ്ചിൽ പുഷ് ചെയ്തു. ഞാൻ വീണ്ടും പുറകിലേക്ക് ആഞ്ഞു, ഹീ ഈസ് ട്ടൂ പവർഫുൾ. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു, പിന്നെ വലതു കാൽ പുറകിലേക്ക് വെച്ചു സൈഡ് ചെരിഞ്ഞു ഫുൾ ഫോഴ്സിൽ അവന് നേരെ ഒരു സൈഡ് കിക്ക് കൊടുത്തു, പക്ഷെ അത് ലക്ഷ്യം കാണുന്നതിന് മുന്നേ തന്നെ അവൻ മുന്നോട്ട് കയറി എന്റെ താടിക്ക് ഡയറക്ട് അപ്പർ കട്ട് തന്നു. ആ അപ്പർ കട്ട് കിട്ടിയപ്പോഴേ എനിക്ക് മനസ്സിലായി എനിക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല ന്ന്.
അപ്പർ കട്ട്‌ന്റ പ്രതേകത അതാണ് ചിന്നിന് ഡയറക്ട് ഒരെണ്ണം കിട്ടിയാൽ കുറച്ചു നേരത്തേക്ക് തല മരക്കും ശരീരം തളരും കയ്യും കാലും ഒന്നും കൺട്രോളിൽ നിൽക്കില്ല വീണു പോവും. എന്റെ കാലുകളും വിറച്ചു തുടങ്ങി ഞാൻ താഴെ ഇരുന്നു പോയി. അവൻ എന്റെ അടുത്ത് വന്നു ഒരു കൈ കൊണ്ട് ഷോൾഡറിൽ പിടിച്ചു, മറു കൈ ചുരുട്ടി എന്റെ മുഖം ലക്ഷ്യമാക്കി വന്നു, ഫിനിഷിങ് മൂവ്.
” മതി നിർത്ത് ” ആരതി അത് പറഞ്ഞപ്പോ അവന്റെ മുഷ്ടി എന്റെ മുഖതിന് മുമ്പിൽ തൊട്ടു തൊട്ടില്ല എന്ന പോലെ നിന്നു.
” പെണ്ണുങ്ങളോട് മാറിയതക്ക് പെരുമാറാൻ അറിയാത്തവർ ഞാൻ ഏറ്റവും വെറുക്കുന്നത് ആ ടൈപ്പ് ആളുകളെ ആണ്, അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ് സൊ ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോവരുത്. പ്ലീസ് റെസ്‌പെക്ട് വുമൺ man ” പണ്ടത്തെ ആ ചിരി വീണ്ടെടുത്ത് എന്റെ കവിളിൽ ഒന്ന് തട്ടി പറഞ്ഞ് കൊണ്ട് അവൻ എഴുന്നേറ്റു. പിന്നെ ആരതിയുടെ കയ്യിൽ പിടിച്ച് അവളെയും വിളിച്ചു കൊണ്ട് നടന്നകന്നു.
നന്ദു അല്ലാതെ വേറെ ഒരുത്തൻ എന്നെ തോൽപ്പിചിരിക്കുന്നു, അതും നാണം കെട്ട തോൽവി ഒരു വിരല് പോലും അവന്റെ ദേഹത്തു വെക്കാൻ പറ്റാതെ നാണം കെട്ട് ഇടി വാങ്ങിയിരിക്കുന്നു, പക്ഷെ അതിനേക്കാൾ ഏറെ എന്നെ വേദനിപ്പിച്ചത് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മറുത്ത് ഒരു വാക്ക് പോലും പറയാതെ അവന്റെ പുറകെ പോവുന്ന അവളെ കണ്ടത് ആണ്, അത് എന്താണ് എന്ന് അറിയില്ല, നെഞ്ച് പൊട്ടുന്ന പോലെ ഒരു വേദന, ബട്ട് വൈ?? ബോധം മറയുന്നതിന് ഇടയിലും എന്നെ കുഴക്കിയ ചോദ്യം അത് ആയിരുന്നു.
***
” അജു നീ ഇറങ്ങുന്നില്ലേ വീട് എത്തി” നന്ദു വിളിച്ചപ്പോഴാണ് വീട്ടിൽ എത്തിയ കാര്യം അറിഞ്ഞത്.
” എന്താടാ, അന്ന് ക്യാമ്പിൽ വെച്ച് ആ സുദേവും ആയി നടന്ന അടി ആണോ ആലോചിച്ചേ?? ഇത്തവണ നമുക്ക് റിങ്ങിൽ വെച്ച് പകരം ചോദിക്കാ ഡാ, നീ ഇപ്പൊ പണ്ടത്തെക്കാളും സ്ട്രോങ്ങ് അല്ലേ” ഞാൻ ഒന്ന് ചിരിച്ചു.
” നീ കയറുന്നില്ലേ?? ”
” ഇല്ലടാ, ഒരു ചെറിയ പരുപാടി ഉണ്ട്, അവളുടെ പിണക്കം തീർക്കാൻ പറ്റുവോ എന്ന് ഒന്ന് നോക്കട്ടെ, പിന്നെ ഈ ബൈക്ക് ഞാൻ എടുക്കുവാണെ എന്റെ ഇന്നലെ ഷെഡിൽ കേറ്റി ” എന്നും പറഞ്ഞ് അവൻ വണ്ടി എടുത്തു വിട്ടു.
ഉള്ളിൽ ആരെയും കണ്ടില്ല ഏഴ് മണി ആവുന്നതേ ഉള്ളു അച്ഛൻ ഈ സമയത്തു പത്രം വായിച്ചോണ്ട് ഇരിക്കുന്നതാണ് ഇന്ന് എന്ത് പറ്റിയോ എന്തോ. അച്ചു പിന്നെ അവധി ആയോണ്ട് ഈ ടൈം ൽ എഴുന്നേൽക്കുന്ന പതിവ് ഇല്ല, അടുക്കളയിൽ ശബ്ദം കേൾക്കുന്നുണ്ട് സൊ…. ഞാൻ എന്റെ റൂമിലേക്ക് പോയി. ബാത്‌റൂമിൽ ആളനക്കം കേൾക്കുന്നുണ്ട് അവൾ ആയിരിക്കണം.