” എനിക്ക് ഒന്നും കേൾക്കണ്ട ” അവൾ തിരിഞ്ഞു നടന്നു, അവിടെ ഉണ്ടായിരുന്നവർ ഒക്കെ അത് കേട്ടു. സൊ എന്റെ ഈഗോ തല പൊക്കി.
” അതെന്താ ഡി, എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാ മതി നീ ” ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു.
” വിട്, വിടാനാ പറഞ്ഞെ വെറുതെ ഒരു സീൻ ഉണ്ടാക്കരുത് ” അവൾ അത് പറഞ്ഞു കുതറി.
എന്റെ പിടുത്തം കൂടുതലും അവളുടെ കുർത്ത പോലെ ഉള്ള ഡ്രസ്സ്‌ന്റെ കയ്യിൽ ആയിരുന്നു, അവൾ കുതറിയപ്പോ ആ ഡ്രസ്സ് ന്റെ ഷോൾഡറിന്റെ അവിടെ ഉള്ള സ്റ്റിച്ച് വിട്ടു. അന്നേരം ഉടുപ്പിന്റെ കഴുത്ത് അയഞ്ഞു, അവൾ ഇട്ടിരുന്ന ബ്രായുടെ വള്ളിയും കപ്പ്‌ന്റെ തുടക്കവും അനാവൃർതമായി.
ഞാൻ പെട്ടന്ന് ഹയ്യട എണ്ണായിപ്പോയി, അവളുടെ കൈയിൽ ഉള്ള പിടി വിട്ടു, അവൾ രണ്ടു കൈ കൊണ്ടും മാറുമറച്ചു അവിടെ കുത്തി ഇരുന്നു. എല്ലാരും ഞങ്ങളെ നോക്കുവാണ്.
” ആരതി ” എന്നും വിളിച്ചു കൊണ്ട് ഞാൻ അവളുടെ ഷോൾഡറിൽ കൈ വെച്ചു.
” തൊട്ട് പോവരുത് ” അവൾ അലറി, ഞാൻ ഒന്ന് ഞെട്ടി പുറകോട്ട് ആയി.
പെട്ടന്ന് രണ്ടു കൈ വന്ന് അവളെ പിടിച് എഴുന്നേൽപ്പിച്ചു. സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ. അവൻ ഇട്ടിരുന്ന ഷർട് ഊരി അവൾക്ക് കൊടുത്തു.
അത്ര നേരം പേടിയും സങ്കടവും നിറഞ്ഞിരുന്ന അവളുടെ മുഖം അവനെ കണ്ടപ്പോൾ വിടർന്നു, ഏതോ ഒരു രെക്ഷൻ വന്നത് പോലെ ഒരു ആശ്വാസം അവളുടെ മുഖത്ത് വന്നു. ആക്ച്വലി ദാറ്റ്‌സ് പിസ്സ് മീ ഓഫ്. അവൻ അവളെ വിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു.
” ഒരു സോറി പറ ” ഒരു പുഞ്ചിരിയോടെ ആണ് അവൻ എന്നോട് അത് പറഞ്ഞത്. എനിക്ക് അത് ഇഷ്ടമായില്ല, അവളോട് സോറി പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു എങ്കിലും അത് പറയാൻ ഇവൻ ആരാ??
“ഇല്ലങ്കിൽ നീ എന്ത് ചെയ്യും??” ഞാൻ ചൂടായി.
” ഒരേ കാര്യം റിപീറ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടം ഉള്ള കാര്യം അല്ല, നല്ല കുട്ടിയായി നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ ”
” മനസ്സ് ഇല്ലാന്ന് പറഞ്ഞില്ലേ, നീ എന്ത് ചെയ്യും എന്നെ തല്ലുവോ ?? ”
ഞാൻ അത് ചോദിച്ചപ്പോൾ അവന്റെ മുഖത്തെ ചിരിമാഞ്ഞു, മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി. അവന്റെ മുഷ്ടി, എന്റെ മുഖം ലക്ഷ്യമാക്കി വന്നു. ആ പഞ്ച് തുടക്കത്തിലെ കണ്ടത് കൊണ്ട് ഞാൻ പുറകിലേക്ക് ഒഴിഞ്ഞു മാറാൻ നോക്കി, പക്ഷെ ഞാൻ ഉദ്ദേശതിനേക്കാൾ ഒരുപാട് സ്പീഡിൽ ആയിരുന്നു ആ പഞ്ച് വന്നത് എനിക്ക് മാറാൻ പറ്റുന്നതിന് മുന്നേ അവന്റെ മുഷ്ടി എന്റെ മൂക്കിൽ പതിച്ചു. ആ ഇടിയുടെ ശക്തിയിൽ ഞാൻ രണ്ടു സ്റ്റെപ് പുറകിലേക്ക് പോയി.
ഫസ്റ്റ് ടൈം, നന്ദു അല്ലാതെ മറ്റൊരാൾ എന്റെ മേത്തു കയ്യ് വെക്കുന്നത് ഇത് ആദ്യം ആണ്, അത് എന്നെ നല്ല പോലെ ചൊടിപ്പിച്ചു. ഞാൻ മൂക്കിൽ നിന്ന് ഒഴുകിയ ചോര തുടച്ചു. ഫൈറ്റിങ് സ്റ്റാൻസിൽ നിന്നു, ചാടി ചാടി വലതു കയ്യ് ലൂസ് ആക്കി മിന്നൽ വേഗത്തിൽ അവന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി അടിച്ച്, തണ്ടർ സ്ലാഷ്. അതികം ആർക്കും ആ മൂവ് തടുക്കാൻ പോയിട്ട് കാണാൻ പോലും പറ്റില്ല. അടി കിട്ടിയാൽ ആൾ വീണതാണ്, പക്ഷെ..
” ട്ടൂ സ്ലോ ” എന്നും പറഞ്ഞ് കൊണ്ട് വെറും രണ്ടു വിരൽ കൊണ്ട് എന്റെ അടി