” അജു ഞാനും വരുന്നു ” നന്ദു. അവൻ എന്റെ പുറകെ വന്നു, അവൻ ആണ് ബൈക്ക് എടുത്തത് ഞാൻ പുറകിൽ ഇരുന്ന് പഴയത് ഒക്കെ വീണ്ടും ചിക്കി ചികഞ്ഞു.
അന്ന് അവളെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് ആക്കിയ ശേഷം വല്ലാത്ത കുറ്റബോധം ആയിരുന്നു, ആ അച്ഛന്റെ കണ്ണീരും വാക്കുകളും എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളോട് ഒരു സോറി പറയണം എന്ന് ഞാൻ വിചാരിച്ചിരുന്നത് ആയിരുന്നു പക്ഷെ ഒരു അവസരം കിട്ടിയില്ല അതിനു ശേഷം എന്നെ കാണുമ്പോഴേ അവൾ ഒഴിഞ്ഞു മാറും പിന്നെ പുറകെ നടന്നു സോറി പറയാൻ മാത്രം മഹാ മഹാമനസ്കൻ ഒന്നും അല്ല. അന്നേരം ആണ് ആ ക്യാമ്പ് വന്നത്. അത് അടുത്ത കുരിശിന്റെ എൻട്രി ആവും എന്ന് ഒരിക്കലും ഓർത്തില്ല. അന്ന് ആ ദിവസം.
***
” അർജുൻ, തന്നെ ചാന്ദിനി മിസ്സ് വിളിക്കുന്നുണ്ട്, സ്റ്റാഫ് റൂമിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു. ” ഇന്റർവെൽന് അവന്മാരോട് ഓരോന്ന് പറഞ് കൊണ്ട് ഇരിക്കുമ്പോൾ ആണ് ക്ലാസിലെ ഏതോ ഒരുത്തി വന്നു പറഞ്ഞത്.
” ഇനി ഇത് എന്ത് പാര ആണ് ആവോ, ഞാൻ പോയി നോക്കിട്ടു വരാം ” ഞാൻ അതും പറഞ് എഴുന്നേറ്റു.
” ഞാനും വരുന്നു ” നന്ദു.
ഞങ്ങൾ സ്റ്റാഫ് റൂമിൽ ചെല്ലുമ്പോൾ അവിടെ ആരതിയും ഐഷുവും ഉണ്ടായിരുന്നു, എന്നെ കണ്ടതും അവൾ കനത്തിൽ മുഖം വെട്ടിച്ചു.
” എന്താ മിസ്സേ?? “ഞാൻ അവളെ മൈൻഡ് ചെയ്യാതെ മിസ്സിനോട് ചോദിച്ചു.
” എടോ നെക്സ്റ്റ് മന്ത് ഒരു നാടക ക്യാമ്പ് കണ്ടറ്റ് ചെയ്യുന്നുണ്ട്. പല കോളേജ്കൾ തമ്മിൽ ഒരു കോണ്ടെസ്റ്റ് പോലെ ഒരാഴ്ചത്ത ക്യാമ്പ്, നമ്മുടെ കോളജിൽ നിന്ന് ഒരു ടീം പങ്കെടുക്കുന്നുണ്ട്, ആരതി ആണ് ലീഡർ, താൻ ഇവരെ ഒന്ന് ഹെല്പ് ചെയ്യണം, സെറ്റും ആർട്ട് വർക്കും ചെയ്തു കൊടുക്കണം. ”
” മിസ്സേ, വൈ മീ??, ഇവിടെ വേറെയും വരയ്ക്കുന്ന പിള്ളേർ ഇല്ലേ അവരോടു വല്ലോം പറ ”
” അജു, നീ ഒരു പ്രൊഫെഷണൽ അര്ടിസ്റ്റ് അല്ലേ ഒന്ന് സഹായിക്കേടോ ”
” അജു ഇത് ചെയ്യും മിസ്സേ, ഞാൻ അവനെ കൊണ്ട് ചെയ്യിക്കും മിസ്സ് പേടിക്കണ്ട വിശ്വസിച്ച് ഏൽപ്പിച്ചോ. ” ഞാൻ എന്തേലും എതിർത്തു പറയുന്നതിന് മുന്നേ നന്ദു ചാടികയറി പറഞ്ഞു.
” സൊ ഇറ്റ്സ് സെറ്റിൽസ് ഇറ്റ്. എന്നാ നിങ്ങൾ വിട്ടോ ” മിസ്സ്.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
” നീ എന്ത് ഉദ്ദേശിച്ച അത് ഏറ്റത്?? ” ഞാൻ നന്ദുനോട് ചൂട് ആയി.
” എന്റെ പൊന്ന് അജു അല്ലേ, നീ അവരെ ഹെല്പ് ചെയ്യുമ്പോൾ നിന്നെ സഹായിക്കാൻ എന്ന പേരിൽ എനിക്ക് അവിടെ വന്നൂടെ, ആ ഗ്യാപ്പിൽ എനിക്ക് ഐഷു ആയിട്ട് ഒട്ടാം, നീ എന്നെ സഹായിക്കില്ലേ?? ” കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ തന്നെ.