: നിങ്ങൾയുടെ ജാതി തന്നെ ആണ് പ്രശ്നം. നിങ്ങൾ ഞങ്ങളെകാൾ താഴെ ആണ്.
: ജാതി അന്നോ മനുഷ്യൻ നല്ലവനാണെന്നും ചീത്തയാണെന്നും കണക്കാക്കുന്ന ഘടകം.
: എനിക്ക് അത് ഒന്നും അറിയത്തില്ലാ ഞങ്ങള്ക്ക് ഇ ബന്ധത്തിനു താല്പര്യമില്ല.
: നിങ്ങളുമായി ബന്ധം കൂടാൻ ആർക്കാണ് ഇത്ര താല്പര്യം. ഞങ്ങളുടെ സാമ്പത്തികസ്ഥിതി വെച്ച് നോക്കിയാൾ എന്റെ മകനെ കെട്ടാൻ ആയിരം പേർ ക്യൂ നിൽക്കും.അവസാനം കലി വന്ന് പ്രവീൺന്റെ അച്ഛൻ പറഞ്ഞു.
: എന്നാൽ അവരിൽ ആരെങ്കിലും കൊണ്ട് കെട്ടിച്ചു കൂടെ.എന്റെ അച്ഛനും വിട്ടു കൊടുത്തില്ലാ.
: ഇവനു ഇവളെ മതി എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞങ്ങൾ കല്യാണം ആലോചിക്കാൻ വന്നത് തന്നെ അല്ലെങ്കിൽ ഞങ്ങൾ ഒന്നും ഇങ്ങോട്ട് വരത്തില്ലാരുന്നു.
: അത്ര ബുദ്ധിമുട്ടി ഒന്നും വരണ്ടായിരുന്നുല്ലോ .
: വരത്തില്ലാരുന്നു ഇവനു വേണ്ടി മാത്രം ആണ് വന്നത്.
:ഞങ്ങള്ക്ക് ഇത്രയേ പറയാൻ ഉള്ളു. ഇനി നിന്നു ബുദ്ധിമുട്ടുണ്ടാ നിങ്ങൾക്കു പോകാം.
: ഞങ്ങൾ പോവാ. ഡാ പ്രവീൺനെ നിനക്കു ഇപ്പോൾ സമാധാനം ആയെല്ലോ ഞങ്ങൾയെ ഇവർ നാണംകെടുത്തി വിട്ടപ്പോൾ.
എന്നും പറഞ്ഞു അവർ പോയി. അവര് പോയി കഴിഞ്ഞു അച്ഛനോട് ഞാൻ ഒത്തിരി പറഞ്ഞു നോക്കിട്ടു നടന്നില്ലാ.
അങ്ങനെ ഇരിക് ആണ് മൂന്നാൻ ശ്രീഹരിയുടെ കല്യാണം കൊണ്ട് വരുന്നത്.
ഞാൻ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല. ഞാൻ സമ്മതിച്ചില്ലെങ്കിൽ അച്ഛൻ മരിക്കും പറഞ്ഞപോലെ അവസാനം എനിക്ക് സമ്മതിക്കേണ്ടിവന്നു.
പിന്നെ മനസ്സിൽ നിന്നും പ്രവീൺനെ മാറ്റി പ്രതിഷ്ഠിക്കാൻ ഒത്തിരി നോക്കിയിട്ടും നടന്നില്ല.
അവസാനം ഞാൻ പോലും അറിയാതെ അച്ഛനും അമ്മയ്ക്കും വേണ്ടി ഇ വേഷം കെട്ടാൻ തീരുമാനിച്ചു.
റിയ എന്നോട് ചോദിച്ചാരുന്നു ഇ കല്യാണത്തിന് താൽപര്യം ഉണ്ടോ ഇല്ലയോ എന്ന്.
എനിക്ക് അവളോടും കള്ളം പറയേണ്ടി വന്ന്. എന്നാൽ കല്യാണ തലേന്ന് പ്രവീൺന്റെ കാൾ വന്നപ്പോൾ എന്റെ കൈവിട്ടുപോയി.
അവൻ മരിക്കാൻ പോവാ എന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും തകർന്നുപോയി.
അവസാനം കല്യാണത്തിന് അന്ന് ഒളിച്ചോടാൻ ഞാൻ തീരുമാനിച്ചു. എന്റെ ചുറ്റിനും ആൾക്കാർ ഉള്ളത് കൊണ്ട് ഒന്നും തന്നെ നടന്നില്ലാ.