: അത് കൊണ്ട് അല്ലേ നിന്നെയും ആയി ഇവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയത് തന്നെ.. എന്നിട്ട് അവർ എല്ലാം കൂടി നമ്മളെ അപമാനിച്ചു വിട്ടത് ഇത്രയും വേഗം നീ മറന്നോ.
: ഇല്ല ഇവളുടെ അച്ഛൻ ചെയ്യത തെറ്റിന് ഇവൾ എന്ത് ചെയ്യിതു.
: അത് എന്ത് ആയാലും ഇവളെ ഇ വീട്ടിൽ കേറ്റത്തില്ലാ. ഇവളെ ഞങ്ങളുടെ മരുമോൾ ആയി കാണാൻ പോലും എന്നെ കൊണ്ട് പറ്റത്തില്ലാ. നിനക്കു വീട്ടിൽ കേറണം എന്ന് ഉണ്ടെങ്കിൽ നീ ഇവളെ എവിടന്നു അന്നോ കൊണ്ട് വന്നത് അവിടെ തന്നെ തിരിച്ചു കൊണ്ട് വിടണം.
: തിരിച്ചു കൊണ്ട് വിടാൻ അല്ല കൊണ്ട് വന്നത് . ഇവൾ ഇപ്പോൾ എന്റെ ഭാര്യ ആണ്. അങ്ങനെ കൊണ്ട്യെ കളയാൻ പട്ടിയോ പൂച്ചയോ ഒന്നുമല്ല ഇവൾ.അത് കൊണ്ട് ഞാൻ ഇവളെയും കൊണ്ട് പോവാ. നിങ്ങളക്ക് എന്ന് ഇവളെ സ്വീകരിക്കാൻ പറ്റുമോ അപ്പോഴേ ഞാൻ ഇങ്ങോട്ട് വരാത്തൊള്ളൂ.
എന്നും പറഞ്ഞു പ്രവീൺ ദിയയുടെ കൈയിയും പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങി.
: ഇനി നമ്മൾ എന്ത് ചെയ്യും പ്രവീൺ ഏട്ടാ.
: ഞാൻ ഇല്ലേ നിന്റെ കൂടെ നിന്നെ ഞാൻ ഒരിക്കലും തനിച് ആക്കി പോകാതില്ലാ. തൽക്കാലം ഇന്ന് നമുക്ക് എന്റെ ഫ്രണ്ടിന്റെ വീട്ടിൽ സ്റ്റേ ചെയ്യാം.
പ്രവീൺയും ഒപ്പം അവന്റെ ഫ്രണ്ടിന്റെ വീട്ടിൽലേക്ക് പോകുമ്പോൾ അവളുടെ ചിന്ത മുഴുവനും പ്രവീണിനെ അന്നാദ്യം പരിചയപ്പെട്ടത്.
ഫേസ്ബുക്കിലൂടെയാണ് പ്രവീൺയും ദിയയും പരിചയപ്പെടുന്നത്. ആദ്യം വലിയ മിണ്ടാൻ താല്പര്യം രണ്ടുപേർക്കും ഇല്ലാരുന്നു.
പിന്നെ അവരിൽ സൗഹൃദം ഉണ്ടായി . ആ സൗഹൃദം പിന്നെ പ്രണയത്തിൽ ആയി. ഒരിക്കലും പിരിക്കാൻ പറ്റാത്ത അത്ര അടുത്തു കഴിഞ്ഞയിരുന്നു രണ്ടുപേരും.
അങ്ങനെ അവസാനം പെണ്ണ് ചോദിക്കാൻ വേണ്ടി അച്ഛനെയും അമ്മനെയും കൂട്ടി പ്രവീൺ ദിയയുടെ വീട്ടിൽലേക്ക് പോയി.
സാമ്പത്തികമായി വലിയ മോശം അല്ലാത്ത സ്ഥിതിയിൽ തന്നെയായിരുന്നു പ്രവീൺന്റെ കുടുംബം.
എന്നാൽ അച്ഛൻ പറഞ്ഞു കുടുംബം മോശം ആണ് എന്ന്.
: ഞങ്ങളുടെ കുടുംബത്തിന് എന്താ കൊഴപ്പം