“മിസ്റ്റർ പ്രശാന്ത് നിങ്ങളുടെ പൈസ ഈ നിമിഷം വേണമെങ്കിൽ തിരിച്ചു തരുവാൻ ഞാൻ തയ്യാറാണ് , ധാരാളം ആൾക്കാർ ഇവിടെ ക്യൂ നിൽക്കുകയാണ് കാശ് തരുവാൻ വേണ്ടി മാത്രം.. അതും നിങ്ങളുടെ കയ്യിൽ നിന്നും മേടിച്ചതിന്റെ ഇരട്ടിത്തുക”
അൽപ്പ നേരത്തെ നിശബ്ദതയ്ക്കു ശേഷം മാനേജർ പറഞ്ഞു ,
“മുൻ മാവേലിക്കര എംപി അച്യുതക്കുറുപ്പ് പറഞ്ഞതു കൊണ്ട് മാത്രമാണ് ഈ ജോലി നിങ്ങൾക്ക് തരുവാൻ തീരുമാനിച്ചത് .. പക്ഷേ പൈസ വാങ്ങുമ്പോൾ, മലയാളം ഡിപ്പാർട്ട്മെൻറിലെ നമ്പൂതിരി സാറ് വിരമിക്കുന്ന ഒഴിവിലേക്ക് നിങ്ങളെ കയറ്റുക എന്നതായിരുന്നു എൻറെ ഉദ്ദേശം .. നിർഭാഗ്യവശാൽ കോടതിവിധി കാരണം നമ്പൂതിരി സാറിന് മൂന്നുവർഷം കൂടി സർവീസ് നീട്ടി കിട്ടി “
ഇതും പറഞ്ഞ് മാനേജർ കസേരയിൽ പിന്നോട്ട് ചാഞ്ഞിരുന്ന് നിസ്സഹായനായി കൈ മലർത്തി.
എന്ത് ചെയ്യണമെന്നാണ് സാർ പറയുന്നത് അത് പോലെ ചെയ്യാം ..”
പ്രശാന്ത് ഏട്ടൻറെ സ്വരത്തിൽ നന്നായി നിരാശ കലർന്നിരുന്നു.
“അച്യുതക്കുറുപ്പ് എംപി നിങ്ങളുടെ ആരാ എന്നാണ് പറഞ്ഞത് .. ?
മാനേജർ എന്നോട് ചോദിച്ചു.
“അച്ഛൻറെ അടുത്ത കൂട്ടുകാരനാണ്
കൂടാതെ അദ്ദേഹത്തിന്റെ
മകൾ താരാ കുറുപ്പും ഞാനും സി എം എസ്സിൽ ഒരുമിച്ച് പഠിച്ചതാണ് “
ഞാൻ പറഞ്ഞു.
“അച്ചുത കുറുപ്പിൻറെ മകൾ എന്ന് പറയുമ്പോൾ ആ ഡാൻസ് കാരി
കുട്ടി അല്ലേ… കല്യാണം കഴിച്ചത് ഒരു ബോംബെ ബേസ്ഡ് ഡയമണ്ട് ബിസിനസ് കാരൻ അല്ലേ … ?”
“അതേ … “
ഞാൻ പറഞ്ഞു.
“നിങ്ങൾക്ക് ഒരു വഴിയുണ്ട് .. നമ്പൂതിരി സാറ് കഴിഞ്ഞ ആഴ്ച മുതൽ ലീവിലാണ് .. അദ്ദേഹത്തിന്റെ മകന് ബാംഗ്ലൂരിൽ വച്ച് ഒരു ആക്സിഡൻറ് ഉണ്ടായി .. ആ ചെറുക്കന്റെ ശുശ്രൂഷയും കാര്യങ്ങളും ഒക്കെയായിട്ടാണ് സാർ ലീവ് എടുത്തത് നിലവിലെ ലീവ് ഇപ്പൊൾ ഒരു മാസമാണ് .. ടീച്ചേഴ്സ് മാനുവൽ അനുസരിച്ച് മൂന്നു മാസമെങ്കിലും ലീവ് ഉണ്ടെങ്കിൽ മാത്രമേ താൽക്കാലികമായി പോലും എനിക്ക് ഒരു അധ്യാപകനെ നിയമിക്കുന്നതിന് അവകാശമുണ്ടാകൂ…”
മാനേജർ പറയുന്നതിനിടയ്ക്ക് കയറി പ്രശാന്ത് ഏട്ടൻ പറഞ്ഞു ,